എഴുത്ത്: അബ്രാമിൻ്റെ പെണ്ണ്
=======================

കൂട്ടാരൻ എന്ന് പറഞ്ഞ ഒരു വേ-ട്ടാവ-ളി-യനുണ്ട്…നമ്മൾ എന്തെങ്കിലുമൊന്ന് പറഞ്ഞു കഴിഞ്ഞാൽ അവന് ഭയങ്കര ഊ-ച്ചിക്കറുവാ..പിന്നെ മിണ്ടത്തില്ല..😏

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

ഞാൻ പിന്നേം കയ്യും കാലും പിടിച്ച് പൊറകെ ചെല്ലും..എന്നാലും അവന്റെ മനസലിയത്തില്ല..കണ്ടും കേട്ടും മടുത്തിട്ടൊടുക്കം ഞാനവനെ എഫ്ബിയിൽ ബ്ലോക്കും. വാട്സാപ്പിൽ ബ്ലോക്കും…കൊറേ നേരമൊന്നും എനിക്കവനോട് മിണ്ടാതിരിക്കാൻ പറ്റാത്തതുകൊണ്ട് പിന്നീട് അൺബ്ലോക്ക് ചെയ്യുവേം ചെയ്യും..

അങ്ങനെ കഴിഞ്ഞ തവണയും ഇതുപോലൊരു മുട്ടൻ വഴക്കുണ്ടായി.ആ വഴക്കിന്റെ പൂർണമായ ഉത്തരവാദിത്തം ആ മാക്രിക്കുഞ്ഞിന് മാത്രമായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…ഇത്തവണ വലിഞ്ഞു കേറി ചെല്ലുന്നില്ലെന്ന് ഞാനങ്ങു തീരുമാനിച്ചു…😏

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

ഞാൻ ബ്ലോക്കാക്കുന്നത് കൊണ്ടാണല്ലോ വീണ്ടും ഞാൻ തന്നെ അൺബ്ലോക്ക് ചെയ്യുന്നത്. അതുകൊണ്ട് ഇത്തവണ അവനോട് ബ്ലോക്കാൻ പറഞ്ഞു..ബ്ലോക്ക് ചെയ്യില്ലെന്ന് അവനെന്റെ കാലുപിടിച്ച് പറഞ്ഞതാ..ഞാൻ സമ്മതിച്ചില്ല..ഒടുവിൽ എന്റെ നിരന്തരമായ ഭീഷണിക്ക് വഴങ്ങി അവൻ എന്നെ വാട്സാപ്പിലും ഫേസ്ബുക്കിലും ബ്ലോക്ക് ചെയ്തിട്ട് ഒരു പോക്കങ്ങ് പോയി.. 😳

ഞാനെന്തെങ്കിലും പണഞ്ഞെന്നും വെച്ച് അവനിങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..

ഒരീസം കഴിഞ്ഞപ്പോഴേയ്ക്കും എനിക്ക് വെഷമം തോന്നിത്തുടങ്ങി.

എന്തായാലും നാണംകെട്ട് അങ്ങോട്ടൊന്നു വിളിക്കാവെന്ന് വിചാരിച്ചു..അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ട് എനിക്ക് കാണണവെന്ന് പറഞ്ഞപ്പോൾ അവൻ വരാമെന്നേറ്റു..

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

എന്നോട് മിണ്ടത്തില്ല എന്നൊക്കെ ചുമ്മാ പറയുന്നതാ മിണ്ടാതിരിക്കാൻ പറ്റത്തില്ലെന്നെനിക്കറിഞ്ഞൂടേ…..🧚

ഞാൻ വിളിക്കാൻ നോക്കീരിക്കുവാരുന്നു. ഓടിക്കൊണ്ടിങ്ങു വന്നു….😆

വൈന്നേരത്തോടെ ഞാൻ കൊട്ടാരക്കരയിലെത്തി പ്രസ്തുത കൂട്ടാരനെ കണ്ടു..പിണക്കമൊക്കെ തീർത്ത് നൊണയൊക്കെ പറഞ്ഞു പോകുന്നതിനിടയിലാണ്

“കൊട്ടാരക്കരയിൽ എവിടെയാടി പെറ്റ് ഷോപ്പുള്ളത് ” എന്ന് അവനെന്നോട് ചോദിക്കുന്നത്..

“ഫോണും കയ്യിൽ വച്ചിട്ട് എന്നോട് ചോദിക്കുന്നതെന്തിനാ, ഗൂഗിളിൽ കയറി സെർച്ച് ചെയ്തൂടെ” എന്ന് ഞാൻ പറഞ്ഞു…ഞാൻ പെറ്റ് ഷോപ്പും നോക്കി നടക്കുവല്ലേ….ആർക്കാണ്ട് കൊടുക്കാൻ ഒരു പ-ട്ടി-ക്കുട്ടിയെ വേണം പോലും..😏

അവനേതോ പ-ട്ടിക്കടയുടെ നമ്പർ തപ്പിയെടുത്ത് അവരെ വിളിച്ചു, അങ്ങോട്ട് ചെല്ലാൻ ആ കടയിലെ മാമൻ പറഞ്ഞു, ഞാൻ കൂടെ ചെല്ലാതിരിക്കുന്നത് മോശവല്ലേ, അങ്ങനെ പ-ട്ടിയെ വാങ്ങിക്കാൻ ഈ കുട്ടിയുടെ കൂടെ ഞാനും പോയി..

കടയിലോട്ട് കേറി ചെന്നപ്പോഴുണ്ടെടെ  അടിപൊളി രണ്ട് പ-ട്ടിക്കുഞ്ഞുങ്ങള് ഒരു കൂട്ടിൽ കിടന്നു ഞങ്ങളെ കണ്ട് തുള്ളിച്ചാടുന്നു..നല്ലൊരെണ്ണത്തിനെ നോക്കിയെടുക്കാൻ അവനെന്നോട് പറഞ്ഞു..ഗിഫ്റ്റ് കൊടുക്കുമ്പോ നല്ലത് കൊടുക്കണവല്ലോ, കൂട്ടത്തിലെ നല്ലതിനെ തന്നെ ഞാൻ നോക്കി എടുത്തു..

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

അപ്പോഴാണ് പറയുന്നത് ഈ പ-ട്ടി എനിക്കുള്ള ഗിഫ്റ്റ് ആണെന്ന്..ശരിക്കും സന്തോഷം കൊണ്ടെന്റെ  നെഞ്ച് നിറഞ്ഞു…..🥰

കടയിലെ മാമൻ നോക്കി നിന്നോണ്ടാ, അല്ലെങ്കിലവന് ഞാനൊരുമ്മ കൊടുത്തേനെ… 😘

അമ്മ പോയപ്പോൾ പ-ട്ടിയെ കൊണ്ടുപോയതിൽ ഞാൻ  വിഷമിച്ചിരിക്കുവാണെന്നവന് അറിയാമാരുന്നു കൊച്ചുങ്ങളെ..ഈ പ-ട്ടി കൊച്ചിനെ കയ്യിലോട്ട് കിട്ടിയപ്പോൾ എന്റെ സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കാൻ എനിക്ക് പറ്റുന്നില്ല..അതും എന്നെപ്പോലെ വാലും തുമ്പുമില്ലാത്ത ഒരു പ-ട്ടിക്കൊച്ച്…..😆

പ-ട്ടിയെയും കൊണ്ട് കടയിൽ നിന്നിറങ്ങി…ചായയൊക്കെ കുടിച്ച്  കൊറച്ചൂടെ വായിനോക്കിയിട്ട്  അവനോട് യാത്ര പറഞ്ഞു ഞാൻ തിരിച്ചു വീട്ടിൽ വന്നു..ഞാനൊരു കാർഡ്ബോർഡ് പെട്ടിയുമായി വരുന്നത് കണ്ട് എന്റെ കൊച്ചുങ്ങൾ അന്തംവിട്ട് നോക്കിനിൽക്കുവാ. പെട്ടി തുറന്ന് പ-ട്ടി കൊച്ചിനെ  കൊച്ചുങ്ങളുടെ മുമ്പിലോട്ടിട്ട് കൊടുത്തു….

പിള്ളേരുടെ ഒരു സന്തോഷം… 🧚

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

വൈന്നേരം ജോലി കഴിഞ്ഞിട്ട് വന്ന അങ്ങേര് പ-ട്ടിയെ കണ്ട് എന്നെയൊന്നു നോക്കി..ലോകത്തിന്റെ ഏതു കോണിൽ പോയിട്ടായാലും ഞാൻ പ-ട്ടിയെ ഒപ്പിക്കും എന്നങ്ങേർക്കറിയായിരുന്നു..പ-ട്ടിക്കൊച്ചാണെങ്കിൽ ഒരിടത്ത് കിടക്കുന്നില്ല..അവിടേമിവിടേമൊക്കെ ചാടി കേറുന്നു…കൂട്ടത്തിൽ അങ്ങേരുടെ കൈലിയിലും കടിച്ചു വലിക്കുന്നുണ്ട്.

അങ്ങേർക്കിതൊന്നും സുയ്ക്കുന്നില്ല..വീർത്തിരിക്കുന്ന അയാളുടെ മുഖഭാവം കണ്ട് എനിക്ക് വിഷമം വന്ന്….

“എടേ ഇതിനെ വളർത്തി വലുതാക്കി പ്ര-സവിപ്പിച്ചാ എത്ര കുഞ്ഞുങ്ങളെ കിട്ടുമെന്ന് ഇയാക്കറിയാവോ…നമ്മുടെ ഭാഗ്യത്തിനാണ് ഈ പ-ട്ടി വന്നതെന്ന്  വിചാരിക്ക്….ഓരോ പ്രസവത്തിലും കൊറഞ്ഞത് അഞ്ച് കൊച്ചുങ്ങൾ വീതം കാണും..അങ്ങനെ ഒരു പത്തു തവണയെങ്കിലും ഈ പ-ട്ടിക്കൊച്ച് പെറ്റാൽ എത്ര കൊച്ചുങ്ങള് കാണുവെന്ന് ഇയാളൊന്ന് കണക്ക് കൂട്ടി നോക്ക്..കാശ് വാരാം നമ്മക്ക്..

ഞാൻ പ്ലാൻ A അങ്ങോട്ട് പറഞ്ഞു..

“പണ്ടത്തെ കോഴിക്കേസ് നീ മറന്നിട്ടില്ലല്ലോ..എന്നെക്കൊണ്ട് കൂടുതൽ പറയിക്കാതെ മിണ്ടായിരി..

അങ്ങേരെന്നെ നോക്കി പല്ല് കടിക്കുന്നു..ഞാനൊന്നും മിണ്ടാൻ പോയില്ല..അല്ലേൽ തന്നെ എന്തോ മിണ്ടാൻ.. 😏

“അമ്മച്ചീ, പ-ട്ടിയുടെ പേര് എന്തുവാ..

കൊച്ച് ചോദിക്കുമ്പോഴാണ് ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നത്..എന്റെ കൊച്ചെർക്കന്റെ പ്രായം പോലുവില്ല….പെറ്റത് വേറൊരു പ-ട്ടി ആണെങ്കിലും എനിക്ക് എന്റെ കുഞ്ഞിനെ പോലെ തന്നെയാണല്ലോ..എന്റെ പിള്ളേരുടെ പേരിനോട് ചേരുന്ന ഒരു പേരിടാം..കൊച്ചുങ്ങൾ പല പേരുകൾ പറഞ്ഞിട്ടും എനിക്ക് എന്തോ അങ്ങോട്ട് തൃപ്തിയായില്ല..

“മിലി സുനിൽ….

രണ്ടാമത്തേത് പെൺകുഞ്ഞാണെങ്കി ഇടാൻ കരുതി വെച്ചിരുന്ന പേരാരുന്നു..അതിപ്പോ ഉപകാരമായി..ഞാനാ പേര് പറഞ്ഞിട്ട് കൊച്ചുങ്ങളുടെ മുഖത്തേക്ക് നോക്കി..

അവരിരുന്ന് ചിരിക്കുന്നു..

“എന്താ….എന്തുവാ, എന്തോ സുനിലെന്ന്…..??

അങ്ങേരോടി എന്റടുത്ത് വന്നു..

“മിലി സുനിൽ….എന്തുവാ കൊള്ളത്തില്ലേ…???

ഞാനങ്ങേരെ മിഴിച്ചു നോക്കി…

“ഈ പ–ട്ടീടെ പേരിന്ററ്റത്ത് എന്തിനാടി എന്റെ പേര് ചേർത്തത്. ഈ പ–ട്ടീടെ ത-ന്ത ഞാനാന്നോ…..🤬

അങ്ങേര് ഈയലിനെപ്പോലെ തുള്ളി വിറയ്ക്കുന്നു…

“സുനിലെന്ന് നിങ്ങക്ക് മാത്രേ പേരൊള്ളോ മനുഷ്യാ…ഈ പ–ട്ടിയുടെ അച്ഛന്റെ പേര് സുനിലെന്ന് ആ കടക്കാരൻ എന്നോട് പറഞ്ഞയാന്നല്ലോ… 😏

എന്നോടിനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നങ്ങേർക്ക് മനസ്സിലായി. വേണ്ടി വന്നാൽ പ-ട്ടിക്കൊച്ചിന്റെ അച്ഛന്റെ ആധാർ കാർഡ് വരെ ഞാൻ കൊണ്ട് വന്ന് കാണിക്കുവെന്ന് അതിയാനറിയാം…കൊറേ നേരം എന്നെ നോക്കി നിന്നേമ്മച്ച് അങ്ങേര് തോർത്തുമെടുത്തോണ്ട് കുളിക്കാൻ പോയ്‌…

അന്ന് രാത്രി തന്നെ പ-ട്ടിയേം കൊണ്ട് ഞാനും കൊച്ചുങ്ങളും അങ്ങേരും കൂടി അമ്മയുടെ വീട്ടിൽ പോയി.. നമ്മക്ക് പ* ട്ടിയെ കിട്ടിയെന്ന് അവർ അറിയണവല്ലോ..😏

അമ്മേടടുത്ത് കൊറച്ചു നൊണയൊക്കെ പറഞ്ഞിട്ട് രാത്രി പത്തു മണിയോടെ ഞങ്ങൾ തിരിച്ചു വന്നു…

ഉറങ്ങുന്നേനു മുൻപ് മിലി സുനിലിന്  ചോറ് കൊടുത്തു..ഞാൻ എങ്ങോട്ടും തിരിയാൻ സമ്മയ്ക്കുന്നില്ല..മോങ്ങിക്കോണ്ട് എന്റെ കൂടെയങ്ങോടുവാ..ഞാൻ എടുക്കുമ്പോൾ കരച്ചില് നിർത്തും..ഇതെല്ലാം കൂടെ കണ്ടിട്ടങ്ങേർക്ക് കലി കേറുന്നുണ്ട്..

എല്ലാരും ചോറ് കഴിച്ചിട്ട് കിടക്കാറായി..ഒരു ഷീറ്റ് നൂത്തിട്ട് മിലി സുനിലിനെ  കിടത്തി…അങ്ങേര് ലൈറ്റ് അണച്ചു..തറയിലോട്ട് കിടന്ന മിലി സുനിൽ അഞ്ചു മിനിറ്റിനുള്ളിൽ ചാടിയെഴുന്നേറ്റ് നിന്ന് പഞ്ചായത്ത് മൊത്തം ഞെട്ടുമാറുച്ചത്തിൽ കൂവാൻ തുടങ്ങി…ഞാൻ ചെവി രണ്ടും പൊത്തിപ്പിടിച്ചു..പ–ട്ടിയുടെ കൂവൽ കേട്ട് പേടിച്ചുപോയ അങ്ങേര് ചാടി എഴുന്നേറ്റു..ഞാൻ എഴുന്നേറ്റു ലൈറ്റ് ഇട്ടു..അങ്ങേരുടെ തലയണയുടെ അടുത്തേക്ക് കൈയെത്തി നിന്ന് ഉറക്കെ കൂവുകയാണ് മിലീ സുനിൽ.. 😳

“എടുത്തോണ്ട് പോ-ടീ ന-രകത്തിനെ ..രാത്രി ജോലീം കഴിഞ്ഞിട്ട് വീട്ടിൽ വന്ന് കെടക്കാനൊക്കത്തില്ലെന്ന് വെച്ചാ എന്തോ ചെയ്യുവെന്ന് പറ…🤬

അങ്ങേര് എന്നെ നോക്കി അലറി..

ഞാൻ ലൈറ്റിട്ടത് കണ്ടതും മിലി സുനിൽ എന്നെ നോക്കി പുഞ്ചിരിച്ചു.. 😘

എഴുന്നേറ്റു നിന്ന് കൂവിയിട്ട് എന്നെ ചീത്തവിളിപ്പിക്കാൻ വേണ്ടി വന്നതാണോ ഈ പെ-ണ്ണുമ്പിള്ള…എന്നിട്ട് നിന്ന് കിണിക്കുന്നു..എനിക്ക് ചിരിയൊന്നും വന്നില്ല… 😏

“മിലി സുനിൽ,,നീയിങ്ങനെ കൂവല്ലേ..നീ കാണുന്നതുപോലൊന്നുവല്ല ഈ വീട്ടിലെ എന്റവസ്ഥ, വളരെ ശോകമാണ്..അങ്ങേര് ഉറങ്ങി കിടക്കുമ്പോൾ എഴുന്നേറ്റ് നിന്ന് കൂവരുത്…അതിയാൻ രാവിലെ ജോലിക്ക് പോയിട്ട് തിരിച്ചു വരുന്ന വരെ നിർത്താതെ കൂവിക്കോ..ഒരു പ്രശ്നോമില്ല..നിന്നോടാരും ചോയ്ക്കാനും പോകുന്നില്ല..ഇപ്പൊ എനിക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യണം..പ്ലീസ്… 🙏

മിലി സുനിലിനെ കയ്യിലെടുത്ത് ഞാൻ പറഞ്ഞു..

“അയ്യോ ഞാനിതറിഞ്ഞില്ല ” എന്നൊരു ഭാവത്തിൽ മിലി സുനിൽ എന്നെ നോക്കി..

ഞാൻ വീണ്ടും മിലി സുനിലിനെ പഴയ സ്ഥലത്ത് തന്നെ കിടത്തി..ലൈറ്റണച്ചു..അപ്പോൾ പണ്ടത്തേക്കാൾ ശബ്ദത്തിൽ മില്ലി സുനിൽ കാറി കൂവുന്നു.. 😳

അങ്ങേരും ഞാനും ഒരു പോലെ ചാടി എഴുന്നേറ്റു..എന്തിനേറെ പറയുന്നു കൊച്ചുങ്ങളെ, അങ്ങേരുടെ ചീത്തവിളിയും മിലി സുനിലിന്റെ കൂവലുമായി അന്നത്തെ രാത്രി കഴിഞ്ഞു പോയി…

പിറ്റേന്നാണ് പ–ട്ടി തനി സ്വഭാവം പുറത്തെടുത്തു കാണിച്ചത്..അങ്ങോട്ടുമിങ്ങോട്ടും തിരിയാൻ പറ്റത്തില്ല….എങ്ങോട്ട് പോയാലും കൂടെ ഓടുവാ…

കുനിഞ്ഞു നിന്ന് വിറക് പെറുക്കിക്കൊണ്ട് നിന്ന എന്റെ ബർമുഡയുടെ കാലിൽ പിടിച്ചുവലിച്ച് താഴോട്ടൂരിയിട്ടു..കൊച്ചുങ്ങളുടെ മുമ്പിൽ എന്റെ മാനം പോയി… 😭

കൊച്ചിന്റെ  സ്കൂളിലെ ഷൂ കടിച്ചു ദൂരെ കളഞ്ഞു…അങ്ങേരുടെ കൈലി കടിച്ചു കീറി രണ്ട് കഷണം ആക്കി..അലമാരയിലിരുന്ന തുണിയൊക്കെ കടിച്ച് വലിച്ച് മുറ്റത്ത് കൊണ്ടിട്ടു..

ടോമിച്ചൻ കാണാതെ ഞാൻ ഈ പെണ്ണുമ്പിള്ളയെ വീടിനകത്ത് പൂ-ട്ടിയിട്ടേക്കുവാരുന്നു..ഇവിടെനിന്ന് കൊരയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ ടോമിച്ചൻ വീടിന്റെ വാതിലിൽ വരെ വന്നെത്തി നോക്കി….ഇവിടൊക്കെ നോക്കിയിട്ട് വേറെ അനക്കമൊന്നും കേക്കാഞ്ഞോണ്ട് പുള്ളിക്കാരൻ തിരിച്ച് താഴോട്ട് ഓടാൻ തൊടങ്ങുവാരുന്നു….

അപ്പോഴാണ് മിലി സുനിൽ എന്റെ കാലിന്റെ കീഴേ കൂടെ ഇറങ്ങിവന്ന് ടോമിച്ചനെ നോക്കി രണ്ടു കൊര കൊരച്ചത്..ടോമിച്ചൻ പാഞ്ഞു വന്നപ്പോഴത്തേയ്ക്ക് ഞാൻ ഈ പെണ്ണുമ്പിള്ളയെ തൂക്കിയെടുത്ത് അകത്തിട്ടു… 🤨

പഞ്ചായത്തിൽ നിന്ന് കിട്ടിയ കോഴിയെ ഇടാൻ വാങ്ങിച്ച മറ്റേ കോഴിക്കൂട്ടിലോട്ട് തൽക്കാലം ഞാൻ അടച്ചിട്ടേക്കുവാ….കൂടങ്ങോട്ടു തുറന്നു വിടുമ്പോൾ അവളുടെ വെപ്രാളം ഒന്ന് കാണണം..ആരെ കടിക്കണം എവിടെ ചെന്ന് കേറണം എന്ന് തിട്ടമില്ലാതെ പാഞ്ഞു പറിച്ച് വരുന്നത് കാണുമ്പോ സത്യായിട്ടും എനിക്ക് പേടിയാവുന്നുണ്ട്….

മിലി സുനിലിന് എന്തെങ്കിലും കുഴപ്പമുണ്ടാകുവോ കൊച്ചുങ്ങളെ, അല്ലെങ്കിൽ ഇങ്ങനെ കുരുകുരുക്കുന്നത് എന്തുവാരിക്കും..പ–ട്ടിക്കൊച്ചുങ്ങള് കൊച്ചിലേ ഇങ്ങനെയാന്നോ..

അതോ മനുഷ്യർക്ക് പ്രാന്ത് വരുന്ന പോലെ പ–ട്ടിയ്ക്കും വരുവോ…

നിർധന യുവതി സുമനസുകളുടെ കനിവ് തേടുന്നു..കൈവിടരുതേ….. 🙏