
എഴുത്ത്:- അബ്രാമിന്റെ പെണ്ണ്
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelസഹിക്കാൻ വയ്യാത്ത ചൂടിൽ ആരാണ്ടെയൊക്കെയോ പ്രാകിക്കൊണ്ട് ബസ് സ്റ്റാൻഡിലേയ്ക്ക് കേറിയപ്പോ ദോ കെടക്കുന്നു നമ്മക്ക് പോകേണ്ട ബസ്.. ഹോ…. എന്തൊരാശ്വാസം ..!!
“ദിവസവും ഈ ചൂട് സഹിച്ച് യാത്ര ചെയ്യുന്നോരെ നമിക്കണം “എന്ന് മനസ്സിൽ പറഞ്ഞോണ്ട് കയ്യിലിരുന്ന പച്ചക്കറിയുടെ കവറും വലിച്ചോണ്ട് ബസിന്റെ പടിയിൽ കാലങ്ങോട്ട് വെച്ചതും….
കൊളുത്തി വലിച്ചപോലൊരു വേദന കാൽമുട്ടിൽ കൂടെ മിന്നൽ പോലെ കടന്നു പോയി.. ഒറ്റ സെക്കന്റ്.. അത്രേയുള്ളൂ…
വന്ന് വന്ന് ശരീരത്തിൽ പഞ്ചറാവാത്ത ഒരേയൊരു അവയവം നാവ് മാത്രേയുള്ളെന്ന് തോന്നുന്നു.. അങ്ങനെ തീർത്തു പറയാനും ഒക്കത്തില്ല.. നാക്കിന്റെ ഒത്ത നടുക്ക് ഇടയ്ക്കിടെ വന്നു പോകുന്നൊരു കുരുവുണ്ട്… അത് സമ്മാനിക്കുന്ന വേദനയും അസ്വസ്ഥതയും ചില്ലറയല്ല.. എന്തേലും അസുഖത്തിന്റെ കാര്യം കെട്ടിയോനോട് പറയുമ്പോ…
“ഞാൻ ആംബുലൻസ് വിളിക്കാം.. നീ പെട്ടെന്ന് ഒരുങ്ങ്.. ഒരുമാസത്തേയ്ക്കുള്ള തുണിയുമെടുത്തോ.. നേരെ മെഡിക്കൽ കോളേജിൽ ചെന്ന് ബോഡി മൊത്തം ചെക്കപ്പ് നടത്തീട്ട് വരാം..
എങ്ങനിരിക്കണ്..
അങ്ങേർക്കെന്നെ ആംബുലൻസിൽ കേറ്റാനുള്ള പൂതി തല്ക്കാലം അംഗീകരിച്ചു കൊടുക്കാൻ മനസ്സില്ലാത്തതുകൊണ്ട് നാളിന്നലെ വരെ ഞാൻ മെഡിക്കൽ കോളേജിൽ കൊണ്ട് പോകാനുള്ള ഒരുമാസത്തെ തുണി റെഡിയാക്കിയിട്ടില്ല…
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelവല്ല വിധേനയും ബസിനുള്ളിൽ കയറിപ്പറ്റി..മൂന്ന് പേർക്കിരിയ്ക്കാവുന്ന സീറ്റിൽ അറിയുന്ന മൂന്നുപേരിരിയ്ക്കുന്നു.. ജോലിയ്ക്ക് പോയിട്ട് ജോലിയില്ലാതെ തിരിച്ചു വന്നപോലുണ്ട്.. മടിയിലിരിയ്ക്കുന്ന തുണിക്കവറിലുള്ള പിടുത്തം കണ്ടാൽ ആ മുഖങ്ങളിലെ അസ്വസ്ഥത മനസിലാവും..
പരിചയമുള്ള മുഖങ്ങളിലേയ്ക്ക് നോക്കി മാസ്കിന്റെ മറവിലിരുന്ന് ശ്വാസം മുട്ടുന്ന ചുണ്ടുകൾ കൊണ്ട് ചൂടോടെ ഓരോ ചിരിയും പാസാക്കി ഇരിക്കാനൊരിടം കണ്ണുകൾ കൊണ്ട് തിരഞ്ഞു..പുരുഷുക്കളുടെ സീറ്റിൽ വെയിലടിയ്ക്കാത്തത് കൊണ്ട് അവിടെ കണ്ടൊരു സീറ്റിലേയ്ക്ക് പച്ചക്കറിയുടെ കവർ കേറ്റി വെച്ചു.. സീറ്റിലേയ്ക്ക് ചാരിയിരുന്നിട്ട് മാസ്ക് ഊരി മടിയിലേയ്ക്കിട്ടിട്ട് ഒരു ദീർഘശ്വാസം വിട്ടു…
മുഖത്തേയ്ക്ക് ചെറിയ കാറ്റടിച്ചപ്പോ എന്തൊരു സുഖം..
ചുറ്റുമുള്ളവരെയൊക്കെയൊന്നു നോക്കിയിട്ട് ഫോൺ ബാഗിൽ നിന്നെടുത്തു.. അതിലേക്ക് ഹെഡ്സെറ്റ് കുത്തിയങ്ങോട്ട് വെച്ചു… യൂട്യൂബിൽ ചെന്ന് എസ് പി ബി യുടെ പാട്ടുകൾ സെർച്ച് ചെയ്തതും..
തലയിലാരോ തൊട്ടുവോ….??
ഞാൻ തിരിഞ്ഞു നോക്കി..
തൊട്ടുവോ അല്ല.. തൊട്ടത് തന്നെയാണ്..
മാസ്കും ഊരി കയ്യിൽ പിടിച്ചു കക്ഷത്തിൽ ഒരു കവറുമായി നിൽക്കുന്നു മ്മടെ നാട്ടുകാരൻ മണിയൻ മാമൻ…!!!!!
“എവിടെ പോയിട്ട് വരുവാ മക്കളേ.. നിന്നെ കണ്ടിട്ടെനിക്ക് മനസി……..ല്ലോ..
പുള്ളി ചോദിച്ചു തീരുന്നതിനു മുൻപ് തുമ്മിപ്പോയി…ആ തുപ്പല് മൊത്തം ചാറ്റൽ മഴ പോലെ കൃത്യം ന്റെ മുഖത്തും….
“ഞാനിവിടെ ഒരാവശ്യത്തിന് വന്നയാ മാമാ…മാമനെവിടെപ്പോയതാ…
ചെറിയൊരു ചിരിയോടെ ഞാൻ പറഞ്ഞു..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channel“ഞാൻ ആശൂത്രിൽ വരെ വന്നതാ…
എന്നോട് വിശേഷം പങ്കുവെയ്ക്കുന്നതിനിടെ മണിയൻ മാമൻ മിനിമം ഒരു പത്തു തുമ്മലും പതിനഞ്ചു ചുമയും ചുമച്ചിട്ടുണ്ടാകും… മുന്നിലിരിക്കുന്ന സീറ്റിലെ സഹപ്രവർത്തകരായ മൂന്ന് പേരെ മാമൻ അപ്പോഴാണ് കണ്ടതെന്ന് തോന്നുന്നു.. എന്നോട് ബൈ പറഞ്ഞു മാമൻ അടുത്ത സ്വീകരണ സ്ഥലം ലക്ഷ്യമാക്കി പാഞ്ഞു..
“അളിയാ പണിയില്ലാരുന്നോ.. നിങ്ങളെന്തുവാ തിരിച്ചു പോന്നേ….
കൂട്ടുകാരുടെ സീറ്റിൽ ഇടിച്ചു കേറി ഞെരുങ്ങിയിരുന്നു നീട്ടിയൊരു ചുമ ചുമച്ചോണ്ട് മാമൻ ചോദിച്ചു..
“ഇന്ന് നീ വരാഞ്ഞോണ്ട് ആള് കുറവാരുന്നു..നീയൊരുത്തൻ കാരണമാ ഇന്ന് മെനക്കെട്ടത്…ഒരു മാസം മൊത്തം വീട്ടിലിരുന്നിട്ട് നിനക്ക് മതിയായില്ലെടെ…. നീയെന്താ വരുന്നില്ലെന്ന് വിളിച്ചു പറയാഞ്ഞത്… വെറുതെ ഞങ്ങടെ വണ്ടിക്കൂലി പോയില്ലിയോ…അല്ല നീയിപ്പോ എവിടെ പോയിട്ട് വരുവാ..
കൂട്ടത്തിൽ ഒന്നാമതിരിക്കുന്ന തടിയൻ മാമനോട് ചോദിക്കുന്ന്..
“ഒന്നും പറയണ്ടളിയാ..പനീം ചൊമേം.. ശ്വാസംമുട്ടലും…. ഇന്നലെ മൊതല് വായ്ക്ക് രുചിയൊന്നുമില്ല.. ആശൂത്രീല് പോയതാ.. അവര് പറഞ്ഞു കൊറോണ ടെസ്റ്റ് നടത്താൻ.. വയ്യളിയാ.. ഒട്ടും വയ്യ..
അങ്ങേര് പറഞ്ഞത് കേട്ട് ആദ്യം തുപ്പല് മുഖത്ത് വീണ ഞാനും അന്നേരം തുപ്പല് മുഖത്ത് വീണ കൂട്ടുകാരന്മാരും ഒരേപോലെ ഞെട്ടി…
“കൊറോണയാണോന്ന് സംശയമുണ്ടായിട്ടാണോ മലരേ മാസ്ക്കും ഊരിപ്പിടിച്ച് കയ്യിൽ വെച്ചിട്ട് കൊണകൊണാന്ന് വർത്താനം പറഞ്ഞോണ്ട് വായിലേയ്ക്ക് കേറിവന്നത്..
കൂട്ടുകാരന്റെ അപ്രതീക്ഷിതമായ പൊട്ടിത്തെറിയിൽ ഞെട്ടിയ മാമൻ ചാടിയെണീറ്റു….
“പെണ്ണുങ്ങളൊക്കെ വണ്ടിയിലുണ്ട്… ചീത്ത വിളിക്കാതെടാ മലരേ….
ബസിൽ സ്ത്രീകളുണ്ടെന്ന ബോധ്യമുള്ള രണ്ടാമതിരുന്നവൻ കൂട്ടുകാരനെ ഉപദേശിച്ചു…
“അവനല്ലെങ്കിലും ബോധമോ വെളിവോ ഒണ്ടോ… വെറും മലര് സ്വഭാവമാ..
മൂന്നാമൻ രണ്ടാമനെ പിന്തുണച്ചു..
നിന്നെയൊക്കെ കണ്ടപ്പോ ഓടി വന്ന എന്നെ വേണമെടാ മലരുകളെ ആദ്യം അടിക്കാൻ…നിന്റെയൊക്കെ കൂടൊള്ള പണി ഇന്നത്തോടെ നിർത്തി…
കൂട്ടുകാരന്മാർ അപമാനിച്ചതിൽ പ്രതിഷേധിച്ച് വേറൊരു സീറ്റിൽ പോയിരുന്ന മാമൻ മാസ്കെടുത്ത് മുഖത്ത് വെയ്ക്കാൻ മറന്നില്ല…
മാമന്റെയും കൂട്ടുകാരുടെയും വഴക്ക് അവസാനിച്ചപ്പോൾ ഹെഡ്സെറ്റെടുത്ത് ഞാൻ ചെവിയിൽ വെച്ചു..
“മലരേ..മൗനമാ…. എന്ന് എസ് പി ബി അപ്പോൾ ശ്രുതിമധുരമായി പാടിക്കൊണ്ടേയിരിക്കുകയായിരുന്നു…
Related Posts
ഒറ്റമരക്കാടുകൾ
ഏറിയും കുറഞ്ഞുമുള്ള മഴയ്ക്ക് യാതൊരു ശമനവുമുണ്ടായിട്ടില്ല. ഭാരതിയ്ക്ക് കൊടുക്കാൻ വേണ്ടി കാപ്പിയുണ്ടാക്കുകയാണ് മാധവൻ. വെള്ളം വീണു നനഞ്ഞ വിറക് ഊതിക്കത്തിയ്ക്കാൻ അയാൾ വല്ലാതെ പാടുപെട്ടു.. ഭാരതിയ്ക്ക് തലേന്ന് രാത്രി മുതൽ തുടങ്ങിയ നെഞ്ചു വേദനയാണ്..ആശുപത്രിയിൽ പോകാൻ മാധവൻ എത്ര വിളിച്ചിട്ടും ഗ്യാസിന്റെതായിരിയ്ക്കുമെന്ന്…
Read moreചെർക്കന്റെ വിളി കേട്ടതും ലങ്ങേര് “ശങ്കരാടിയുടെ മുഖവും മാമാട്ടിക്കുട്ടി യമ്മയുടെ തലയുമായി കണ്ണും തിരുമ്മി ഇറങ്ങി വന്ന്
അടുത്തുള്ളൊരു കൊച്ചിന്റെ കല്യാണമാര്ന്നു.. എന്റങ്ങേർക്ക് പനിയായതു അതിയാൻ വന്നില്ല.. മുഹൂർത്തം പതിനൊന്നരയ്ക്ക്.. പതിനൊന്നു മണി കഴിഞ്ഞ് സ്വീകരണ സ്ഥലത്തേയ്ക്ക് ഓട്ടോയിൽ പുറപ്പെട്ടു.. ആഡിറ്റോറിയത്തിൽ എത്തിയപ്പോ താലി കെട്ട് നടക്കുന്നു… ഫോട്ടോഗ്രാഫറന്മാർ രണ്ട് പേരുടെ വയറിനിടയിൽ കൂടെ തലയിട്ട് കല്യാണം കണ്ടു… നല്ലൊരു…
Read more