
എഴുത്ത്: അബ്രാമിൻ്റെ പെണ്ണ്
================
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelനീല ജീൻസും വെള്ള ടീ ഷർട്ടുമിട്ട ചില ചേട്ടന്മാരെ കാണാൻ എന്തൊരു ചന്തമാണെന്നറിയാവോ…അവരുടെ ചുറ്റും എന്തോ ഒരു ചൈതന്യം ഇങ്ങനെ നിറഞ്ഞു നിക്കും..
ജോലിക്ക് പോകുന്ന വഴിയിൽ സ്ഥിരമായി അങ്ങനെ ഒരു ചേട്ടനെ കാണാറുണ്ട്..ലുക്കെന്ന് പറഞ്ഞാൽ എന്തൊരു ലുക്ക്..ബുള്ളറ്റിൽ ചീറിപ്പാഞ്ഞു പോകുന്ന ഗന്ധർവ്വനെപ്പോലിരിക്കുന്ന ആ ചേട്ടനെയിങ്ങനെ നോക്കി നിക്കുമ്പോ “ന്റെ പൊന്ന് കൊച്ചുങ്ങളേ നമ്മള് പരിസരം മൊത്തം മറന്നു പോകും..അമ്മാതിരി ഗ്ലാമറാ…
ചിത്രശലഭം കുഞ്ഞമ്മയോട് സംസാരിച്ചോണ്ട് നിന്നപ്പോഴാണ് മറ്റേ ഗന്ധർവ്വൻ സംസാരം അവസാനിപ്പിച്ച് ഫോണെടുത്ത് പോക്കറ്റിൽ വെച്ചിട്ട് വണ്ടി സ്റ്റാർട്ട് ചെയ്യുന്നത് കണ്ടത്..
ഹെൽമെറ്റ് വെയ്ക്കാതെ വണ്ടിയുമെടുത്ത് പോകാൻ തുടങ്ങുന്ന ഗന്ധർവ്വനെ കണ്ട ചിത്രശലഭം കുണ്ടറയിലെ കുഞ്ഞമ്മയോട് ഒരു വാക്ക് പോലും പറയാതെ ഫോൺ കട്ട് ചെയ്ത് നീല സ്കൂട്ടർ സ്റ്റാർട്ടാക്കി ബുള്ളറ്റിന്റെ അടുത്തോട്ടു വണ്ടി പായിച്ചു…
എന്തേലുമൊന്ന് മിണ്ടാവല്ലോ എന്നൊരൊറ്റ ഉദ്ദേശ്യം മാത്രം…
രണ്ട് തവണ ഹോണടിച്ചിട്ടും ലവൻ തിരിഞ്ഞു നോക്കുന്നില്ല..
യെവന്റെ ചെവിയിലെന്തുവാ കുരുവാന്നോ..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelഒരഞ്ചാറു ഹോണങ്ങോട്ട് നീട്ടിയടിച്ചു…
ലവൻ ഒന്നു തിരിഞ്ഞു നോക്കി…വണ്ടീടെ സ്പീഡ് കുറച്ചു…
ചിത്രശലഭം അവന്റടുത്തോട്ട് വണ്ടി കൊണ്ട് ചെന്ന്..
എന്തുവാ എന്ന ഭാവത്തിൽ ലവനെന്നെയൊന്നു നോക്കി..
“ഹെൽമെറ്റ് വെയ്ക്ക്..പിറകെ പോലീസ് വണ്ടി വരുന്നുണ്ട്…
ഞാൻ ചുമ്മാ തട്ടി വിട്ട്..പോലീസുകാരൊന്നും വരുന്നില്ല..നേരം വെളുത്തിട്ട് അവർക്കതല്ലേ പണി.. 😏😏
പോലീസെന്ന് കേട്ടതും ആ സുന്ദരൻ വണ്ടി നിർത്തി..വെപ്രാളപ്പെട്ട് ഹെൽമെറ്റ് എടുത്തു വെച്ച്.. 😆😆
എന്നിട്ടെന്നെയൊന്ന് നോക്കി…
“താങ്ക്സ് ചേച്ചിയമ്മേ …
ചേച്ചിയമ്മയോ…. 😳😳
എനിക്കതിനും വേണ്ടി പ്രായമൊന്നുമില്ലെന്ന് പറയുന്നേനു മുൻപേ അവനങ്ങു പോയി…
കാണാൻ കൊള്ളാവെന്നേയുള്ളു..കണ്ണും പ രണ്ടയ്ക്കായുമൊന്നും കാണത്തില്ല..അല്ലെങ്കിൽ എന്നെക്കേറി ചേച്ചിയമ്മേന്നൊക്കെ വിളിക്കുവോ…
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelഇന്നത്തെ സകല സന്തോഷവും പോയിക്കിട്ടി..അറിഞ്ഞോ അറിയാതെയോ ആ പ* ന്നൻ ഇനിയെന്റെ മുന്നിൽ വരാതിരിക്കട്ടെ..
വെറുത്തോയ്..ത് *ഫൂ… 😡
Related Posts
അവന്റെ അവിഹിതം കാരണം ശൂശാണ്ടി കുത്തിപ്പൊട്ടിച്ച് ദുർബലനാക്കാൻ തുടങ്ങുവാണെന്ന് അവൻ വിചാരിച്ചു കാണും…
കൊട്ടാരക്കര പോയിട്ട് വീട്ടിൽ വന്നപ്പോ ടോമിച്ചൻ മുറ്റത്ത് കെടക്കുന്ന്… ഒരു കാര്യം പറയാൻ മറന്നോയ്.. അവന്റെ കൊച്ചുങ്ങളേ എന്റെ കൊച്ചച്ചൻ വാരിക്കെട്ടി ഒരു ചാക്കിലാക്കി അവന്റെ പെണ്ണുമ്പിള്ളേടെ വീട്ടിൽ കൊണ്ടിട്ട്.. അതറിഞ്ഞ ഇവന്റെ പെണ്ണുമ്പിള്ള ഇവനുമായി മുട്ടൻ വഴക്കുണ്ടാവുകയും വീട് വിട്ട്…
Read moreമാധവൻ സാർ കണക്ക് ചോദ്യം ചോദിക്കുന്നതിനിടയിലാണ് പതിവുപോലെ ഇന്ദുലേഖ ബോധംകെട്ട് വീണത്…
മാധവൻ സാർ കണക്ക് ചോദ്യം ചോദിക്കുന്നതിനിടയിലാണ് പതിവുപോലെ ഇന്ദുലേഖ ബോധംകെട്ട് വീണത്… പരിഭ്രമിച്ചുപോയ സാറ് അവളെ പെട്ടെന്ന് കോരിയെടുത്ത് ബെഞ്ചിലേയ്ക്ക് കിടത്തി..പിള്ളേരെല്ലാം അവൾക്ക് ചുറ്റും കൂടി നിന്ന് നോക്കുന്നുണ്ട്..ഇന്ദുലേഖയ്ക്ക് ഈയാഴ്ച്ച തന്നെ ഇത് രണ്ടാമത്തെ തവണയാണ് ബോധക്ഷയം വരുന്നത്.. ഇന്ദുലേഖ… ക്ലാസിലെ…
Read more