കൊട്ടാരക്കര പോയിട്ട് വീട്ടിൽ വന്നപ്പോ ടോമിച്ചൻ മുറ്റത്ത് കെടക്കുന്ന്…
ഒരു കാര്യം പറയാൻ മറന്നോയ്.. അവന്റെ കൊച്ചുങ്ങളേ എന്റെ കൊച്ചച്ചൻ വാരിക്കെട്ടി ഒരു ചാക്കിലാക്കി അവന്റെ പെണ്ണുമ്പിള്ളേടെ വീട്ടിൽ കൊണ്ടിട്ട്..
അതറിഞ്ഞ ഇവന്റെ പെണ്ണുമ്പിള്ള ഇവനുമായി മുട്ടൻ വഴക്കുണ്ടാവുകയും വീട് വിട്ട് പോവുകയും ചെയ്തു…
ഇപ്പൊ ഇച്ചിരി കാണാൻ കൊള്ളാവുന്ന ഒരുത്തീടെ കൂടെ വയലിൽ കെടന്നും നിന്നുമൊക്കെ സല്ലപിക്കുന്നത് കാണാം.
നമ്മള് പറഞ്ഞാ കേക്കുന്ന പ്രായം കഴിഞ്ഞോണ്ട് ഇപ്പൊ ഞങ്ങളൊന്നും പറയാൻ നിക്കത്തില്ല..
എങ്ങനോ മുടിയട്ട്…
ഇന്ന് വീട്ടിലോട്ട് ഞാനും കൊച്ചും കൂടെ കേറിയപ്പോ അവൻ കെടന്ന് ചൊറിയുന്ന്..
കെണറില്ലാത്ത ഒരു വീട്ടിലാരുന്നു ടോമിച്ചൻ ജനിച്ചത്..
അവര് എവിടുന്നെങ്ങാണ്ട് വെള്ളം കൊണ്ടന്നാരുന്നു വീട്ടിലെ കാര്യങ്ങൾ നടത്തീരുന്നത്..
അതോണ്ടന്നെ അവര് ഇവനെ കുളിപ്പിക്കത്തൊന്നുമില്ലാരുന്നു…
അത് കാരണം കുഞ്ഞിന് വെള്ളം കണ്ടാൽ ഭയങ്കര പേടിയാരുന്നു..
പിന്നെയാ ഞങ്ങളിവനെ കൊണ്ടരുന്നത്..
ഇവിടെ വന്നിട്ടും അവന്റെ വെള്ളത്തിനോടുള്ള പേടി മാറീല..
എങ്ങനൊക്കെ നോക്കിയാലും ഇവൻ കുളിപ്പിക്കാൻ സമ്മയ്ക്കത്തില്ല…
ഒടുക്കം ഗാന്ധിഗ്രാം വാർഡിലെ കുളിനാറിയായി ഇവനങ്ങു മാറി…
കുളിക്കാത്ത ഇവന് എന്റെ അറിവിൽ ഇതിപ്പോ മൂന്നാമത്തെ ഭാര്യയാ…
അപ്പൊ കുളിക്കുക കൂടെ ചെയ്താരുന്നേൽ…
പൊന്നീശ്വരോ,, ഓർക്കാൻ വയ്യേ…
അത് പോട്ട്..
ഇവൻ ഇന്ന് ചൊറിയുന്ന കണ്ടപ്പോ ഞാനവനെ അടുത്ത് വിളിച്ച് അവനെയൊന്ന് പരിശോധിച്ച് നോക്കി..
അവന്റെ ശൂശാണ്ടീടെ അറ്റത്ത് മുട്ടനൊരു മൂട്ട സർ കടിച്ചു തൂങ്ങിക്കിടക്കുന്നു.. 😳😳
ചോര കുടിച്ച് വീർത്ത് ഒരുമാതിരി വെള്ളക്കളറിൽ അത്യാവശ്യം വലിപ്പത്തിൽ അവനങ്ങനെ ആടിക്കളിക്കുവാ..😡😡😡
പാവം ന്റെ കുഞ്ഞ്…🥹🥹
ചൊറിച്ചില് സഹിക്കാൻ വയ്യാതെ ചൊറിയുവാ…🥹🥹
ഞാനൊരു ഈർക്കിലെടുത്ത് മൂട്ടയെ കുത്തി താഴെയിടാൻ നോക്കി…
ടോമിച്ചൻ എന്നെയൊന്ന് നോക്കി…🙄🙄
അവന്റെ അവിഹിതം കാരണം ശൂശാണ്ടി കുത്തിപ്പൊട്ടിച്ച് ദുർബലനാക്കാൻ തുടങ്ങുവാണെന്ന് അവൻ വിചാരിച്ചു കാണും…😳😳
ഞാനത്രേം ദുഷ്ടയാന്നോ…😭😭
എങ്ങനൊക്കെ കുത്തിമാന്തിയിട്ടും മൂട്ട സെർ കടി വിടുന്നില്ല…🤨🤨
“വിടമാട്ടേ ” പോലും…😡😡
എന്നാപ്പിന്നെ വിടീച്ചിട്ട് തന്നെ കാര്യം.. 🤨🤨
ഞാൻ ചെന്ന് കത്രികയെടുത്തോണ്ട് വന്ന്..
ടോമിച്ചൻ ചാടിയെണീറ്റ് എന്നെ നോക്കി…
” അവിടുന്നെന്റെ സൂത്രം വെട്ടാൻ പോകുവാണോ മാതേ…😳😳
അവൻ അന്തംവിട്ടെന്നെ നോക്കുന്ന്…
വെട്ടിക്കളഞ്ഞാ പിന്നെ കിളിച്ചു വരത്തില്ലെന്ന് എനിക്കറിഞ്ഞൂടെ… 🤨🤨
” കെടക്കെടാ അവിടെ…. 🤨🤨🤨
ഞാൻ പറഞ്ഞത് കേട്ട് എഴുന്നേറ്റ അതേ സ്പീഡിൽ അവൻ കെടന്ന്…
കത്രിക വെച്ച് ഒരു വെട്ട് വെട്ടി..
മൂട്ട സെർ ഉരുണ്ട് താഴെ വീണ്..
“തമ്പുരാൻ കാത്തെന്ന് ” പറഞ്ഞോണ്ട് ടോമിച്ചൻ ചാടിയെണീറ്റ് മൂട്ട സെർനെ നോക്കി…
എന്റെ കുഞ്ഞിന്റെ ശൂശാണ്ടിയിലെ ചോര കുടിച്ച ആ നാറിയേ അങ്ങനെ വിട്ടാലൊക്കത്തില്ലല്ലോ…😡😡😡😡
ഒറ്റക്കുത്തിന് കൊന്നാലോ… 🙄🙄
വേണ്ട….🤨🤨
ശൂശാണ്ടിയിൽ കടിയ്ക്കുന്നതിന്റെ സുഖമെന്താണെന്ന് ഈ നാറിയും അറിയണം..😡😡
വട്ടം നോക്കിയപ്പോ കൊറേ ഉറുമ്പ് സഹോരന്മാർ ചത്ത പാറ്റയെയും ചിത്രശലഭത്തിനെയും പുഴുവിനെയുമൊക്കെ താങ്ങിക്കൊണ്ട് ജാഥയായി പോകുന്നു..
ഏതോ കല്യാണത്തിന്റെ പാർട്ടിയാരിയ്ക്കും…
മൊത്തം നോൺ വെജ് ഫുഡ്ഡ് ആണെന്ന് തോന്നുന്ന്…
പണ്ടൊരു പുഴു നാറി കാരണം ഇവരിൽ കൊറേപ്പേരെ ഒരുമിച്ച് കത്തിച്ച് സ്വർഗത്തിൽ വിട്ടതാ,, ആ ശാപം ഇന്നും തലയ്ക്ക് മീതെയുണ്ട്…😭😭
പ്രായശ്ചിത്തം ചെയ്യാൻ കിട്ടിയ അവസരമാ..
അവർക്ക് ഒരുനേരത്തെ ആഹാരം കൊടുത്താൽ അത്രേം പുണ്യം കിട്ടും…🤗
ഇന്നത്തെ പാർട്ടിയിലെ ചോര ജ്യൂസ്‌ എന്റെ കുടുംബത്തിന്റെ വകയായിക്കോട്ടെ…💃💃
മൂട്ട സെർനെ പൊക്കിയെടുത്ത് അവർക്ക് മുന്നിലേയ്ക്കിട്ട് കൊടുത്തു..🥰🥰
എല്ലാം കൂടെ പാഞ്ഞ് വന്ന് സെർനെ പൊതിഞ്ഞു…
കൂട്ടത്തോടെയുള്ള കടി കിട്ടിയപ്പോ സെർ കിടന്നു മോങ്ങുവാ…കാണാൻ എന്താ സുഖം.. 🥰🥰🥰
ഞങ്ങടെ കുടുമ്മത്തെ ഒരുത്തന്റെ ശൂശാണ്ടീടെ അറ്റത്തെ ചോര കുടിച്ചിട്ട് ചുമ്മാതങ്ങ് പോകാവെന്ന് കരുതിയോടാ ഞാറീ.. 😡😡😡
കടിയ്ക്കുമ്പോ കിട്ടുന്ന സുഖം കടി കിട്ടുമ്പോ കിട്ടില്ലെന്ന്‌ ആ വേട്ടാവളിയന് മനസിലായിക്കാണും…🤨🤨🤨
കൊറച്ച് കഴിഞ്ഞ് ഉറുമ്പ് സഹോരന്മാർ മൂട്ട സെർനെയും പൊക്കി അവരുടെ വീട്ടിലോട്ട് പോയി…അവരായി അവരുടെ പാടായി..
അകാലത്തിൽ പൊലിഞ്ഞു പോയ മൂട്ട സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ… 😭😭😭😭😭😭🙏🙏🙏🙏🙏
നബി… എന്റെ പേജൊന്ന് ഫോളോ ചെയ്യാൻ പറഞ്ഞാരുന്നു… പലരും അത് മറന്നെന്ന് തോന്നുന്ന്.. അതൂടെയൊന്ന് പരിഗണിക്കണം…
ലിങ്കം ദാണ്ടേ കെടക്കുന്ന്..