
എഴുത്ത്: അബ്രാമിൻ്റെ പെണ്ണ്
=================
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelതുർതുർ പോയതിൽ കൊച്ചുങ്ങളും ഞാനും അത്രയേറെ സങ്കടപ്പെടുന്നത് കണ്ടപ്പോൾ കെട്ടിയോൻ പോയി രണ്ട് പ്രാവുകളെ കൊണ്ട് വരുന്ന്..
കാണാൻ നല്ല ചന്തമുള്ള ഒരാൺ പ്രാവും മൊട്ടയിടാറായ ഒരു പെൺപ്രാവും..രണ്ടിനും കൂടെ എണ്ണൂറ് രൂപ..എന്നാലും വേണ്ടില്ല പ്രാവിനെ കിട്ടിയല്ലോ..
സർപ്രൈസായി പ്രാവിനെ വീട്ടിൽ കൊണ്ടന്നപ്പോ കൊച്ചുങ്ങൾക്കും എനിക്കുമുണ്ടായൊരു സന്തോഷം… 💃🏾
അടുക്കളയിൽ ഇരുന്നോണ്ടാ തുർ തുർനെ പൂച്ച പിടിച്ചത്…അതോണ്ടന്നെ പുതിയ പ്രാവുകളെ കോഴിക്കൂട്ടിലാക്കി..നമ്മളുമായി ഇണങ്ങുന്ന വരെ എങ്ങോട്ടും പറന്നു പോകാതിരിക്കാൻ രണ്ടിന്റെയും ഓരോ ചിറകിൽ റബർ ബാന്റിട്ട്..
ഏത് കോഴിക്കൂട്ടിലാ പ്രാവിനെ ഇട്ടേന്നറിയാവോ …..??
മറ്റേ പഞ്ചായത്തിലെ കോഴിയെ ഇട്ട അതേ കൂട്..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelപുതിയൊരു കൂട് വാങ്ങാമെന്ന് കെട്ടിയോൻ പറഞ്ഞു..ഒരു ആശാരിയെ വിളിച്ചോണ്ട് വന്ന് ഈ കോഴിക്കൂടിന്റെ സൈഡിലെ പലക ഇളക്കിക്കളഞ്ഞ് അവിടെ നെറ്റ് അടിച്ചാൽ ഇത് പ്രാവിന്റെ കൂടാക്കി മാറ്റാവല്ലോന്ന് എനിക്ക് ബുദ്ധി തോന്നിയത് അപ്പോളാ..പ്രാവിന്റെ കൂട് വാങ്ങുന്ന കാശ് ലാഭം..
ഞാനത് കെട്ടിയോനോട് പറഞ്ഞു..ആദ്യമായ് അങ്ങേർക്കെന്നോട് മതിപ്പ് തോന്നി..എന്നെ കെട്ടിപിടിച്ചു ഉമ്മന്ന്… 😘😘
എന്റങ്ങേര് ആശാരിയെ വിളിക്കാൻ പോയി..അവിടെ ചെന്നപ്പോ ആ മാമൻ കാല് വയ്യാതിരിക്കുവാ… 😥
വീട്ടിൽ വരാനൊക്കില്ല..കോഴിക്കൂട് അവിടെത്തിച്ചാൽ പുള്ളി പണിത് തരാമെന്ന് പറഞ്ഞു..എന്റങ്ങേര് തിരിച്ചു വന്ന്..
പ്രാവുകളെ കാർഡ്ബോർഡ് പെട്ടിയിലേക്ക് മാറ്റി…രണ്ട് പേരെ വിളിച്ചോണ്ട് വന്ന് കോഴിക്കൂട് ചുമ്മി റോഡിൽ കൊണ്ട് വെച്ച്..പിക്കപ്പിൽ കേറ്റി മറ്റേ മാമന്റെ വീട്ടിൽ കൊണ്ടോയി..കോഴിക്കൂട് അവിടെ വെച്ചിട്ട് പിക്കപ്പ് തിരിച്ചു പോന്നു..
വണ്ടിക്കൂലി 450..
കോഴിക്കൂട് റോഡിൽ കൊണ്ട് വെച്ചതിന് ആയിരം രൂപ രണ്ടാളും കൂടെ വാങ്ങിച്ചു..
ആശാരി മാമൻ പലകയൊക്കെ എളക്കി നെറ്റ് അടിച്ച് തന്നു..
അങ്ങേർക്ക് എണ്ണൂറ് രൂപ കൊടുത്തു..പുള്ളീടെ ഒരു സന്തോഷം….കണ്ടിട്ട് കണ്ണ് നിറഞ്ഞു.. 😥😥😥
അടിപൊളി പ്രാവിൻ കൂട്… 💃🏾💃🏾💃🏾💃🏾
പിറ്റേന്ന് ഇങ്ങേർക്ക് ജോലിയുണ്ടാരുന്നു..അതിന്റെ പിറ്റേന്നാ കൂട് വീട്ടിൽ കൊണ്ട് വരുന്നത്..
വീണ്ടും പിക്കപ്പ് വിളിച്ചു..റോഡിൽ കൊണ്ട് വരുന്നു..മറ്റേ അണ്ണന്മാർ വീണ്ടും കൂട് ചുമ്മി വീട്ടിൽ കൊണ്ട് തരുന്നു..വണ്ടിക്കൂലിയും ചുമട്ടു കൂലിയും ചേർത്ത് വീണ്ടും 1450..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelപ്രാവുകളെ കൂട്ടിലാക്കി..തീറ്റയും വെള്ളവും കൊടുത്തു..ഒരു കാരണവശാലും റബ്ബർ ബാന്റ് അഴിച്ചു വിടരുതെന്ന് കെട്ടിയോൻ എനിക്ക് കർശന നിർദേശം തന്നു…
രണ്ടീസം കഴിഞ്ഞപ്പോ പ്രാവുകൾ നല്ലോണം ഇണങ്ങി..കൂട് തുറന്ന് അരിയൊക്കെ എന്റെ കയ്യിൽ വെച്ച് കൊടുക്കുമ്പോ അടുത്ത് വന്ന് കൊത്തിത്തിന്നാൻ തുടങ്ങി…
ഇന്ന് രാവിലെ കെട്ടിയോൻ ചങ്ങനാശ്ശേരിയിൽ ജോലിക്കു പോയി..രാവിലെ തീറ്റ കൊടുക്കാൻ പോയ എനിക്ക് പ്രാവിന്റെ ചിറകിലെ റബർ അഴിച്ചു വിടണമെന്ന തോന്നൽ വന്നത് പെട്ടെന്നാണ്..നമ്മളുമായി നല്ലോണം ഇണങ്ങിയല്ലോ..പിന്നെന്താ അഴിച്ചാൽ കുഴപ്പം…
അഴിക്കാൻ മുട്ടിയാൽ അപ്പൊ അഴിക്കണം..എനിക്കത് നിർബന്ധവാ…
കൂട് തുറന്നു..പ്രാവുകൾ കുണുങ്ങി കുണുങ്ങി വാതിലിന്റെ അടുത്തോട്ടു വന്നു..ഞാൻ പതുക്കെ റബർ ഊരി വിട്ട്..പ്രാവുകൾ കുറുകിക്കൊണ്ട് കയ്യിലൊക്കെ കൊക്ക് വെച്ച് ഉരുമ്മുന്നു..
ആഹാ.. എന്തൊരു സുഖം… 😌😌😌😌
ഞാൻ കൂടിന്റെ വാതിൽ നല്ലോണം തുറന്നു…കൂടിന് വെളിയിലിരുന്ന അരി വാരി കയ്യിലോട്ട് വെയ്ക്കാൻ തിരിഞ്ഞതും….
എന്റെ കയ്യുടെ സൈഡിൽ കൂടെ ഒരു പ്രാവ് വെളിയിലോട്ട് പാഞ്ഞു പോയി…അന്തംവിട്ട് അതിനേ നോക്കിയപ്പോ അടുത്ത പ്രാവും ചാടി വെളീലിറങ്ങി…😳😳😳
പിടിക്കാൻ പറ്റുന്നതിനു മുൻപ് പ്രാവുകൾ രണ്ടും പഞ്ചായത്ത് വിട്ട്…
കൊച്ചുങ്ങൾ കാറിക്കൂവിക്കൊണ്ട് എന്നെ കൊ* ല്ലാൻ വരുന്ന്..😭😭
ഒരാഴ്ച്ച കഴിഞ്ഞ് കെട്ടിയോൻ വരും..
അപ്പൊ പറഞ്ഞു വന്നത്…..
“ഇരുപത്തിയാറ് വയസുള്ള, രേവതി നക്ഷത്രത്തിൽ പിറന്ന,, ശുക്രൻ ഉച്ചസ്ഥായിയിൽ നിക്കുന്ന,,സ്വന്തമായി നെറ്റടിച്ച പ്രാവിൻ കൂടുള്ള,,കാര്യപ്രാപ്തിയുള്ള അതിസുന്ദരിയായ യുവതിയ്ക്ക് മുപ്പതു വയസുള്ള യുവാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു…