
എഴുത്ത്:-അബ്രാമിന്റെ പെണ്ണ്
മാളുവിന്റെ കീറ്റല് നിർത്താൻ പുതുതായി വേറൊരു ആടിനെ കൊണ്ട് വന്ന കാര്യം പറഞ്ഞത് നിങ്ങൾക്കോർമ്മയൊണ്ടോ..??
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelഅത് ഗർഭിണിയാണെന്നു കൂടി ഞാൻ പറഞ്ഞാർന്നു.. നാല് മാസം ഗർഭം..
അത് ഒരിടത്ത് സ്വസ്ഥമായി കിടക്കാനോ നിക്കാനോ സമ്മതിക്കാതെ മാളു “ഹ്‌മ്മാമ്മാ “ന്നും വിളിച്ചു കൂവി എപ്പോളും പുറകെ ഓടും..
ഒരു വക തിന്നത്തില്ല.. കുടിയ്ക്കത്തില്ല.. എന്ന് കരുതി അതിന്റേതായ ക്ഷീണമൊന്നും പുള്ളിക്കാരിയ്ക്കില്ല..
മണിക്കുട്ടൻ പാല് കുടിയ്ക്കാൻ ചെല്ലുമ്പോഴാണ് അടുത്ത പരാക്രമം.. കൊച്ചു ചെറുക്കൻ ചൊവ്വേ നേരെ പാല് കുടിയ്ക്കാൻ അമ്മച്ചി സമ്മയ്ക്കേലാ..
ഭയങ്കര ഇക്കിളിയാണ്..
മണിക്കുട്ടൻ അമ്മച്ചിയെ ഓടിച്ചിട്ട് കുറെയൊക്കെ കുടിക്കും…
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelഅതുകൊണ്ട് എന്തോ പറ്റിയെന്നറിയാവോ..
ഒരു പാപ്പിച്ചി വലുതും മറ്റേത് ചെറുതുമായിപ്പോയി..
കയ്യിലിരിപ്പിന്റെ കൊണം.. അല്ലാതെ നമ്മുടെ കുറ്റമല്ലല്ലോ..ആ പാപ്പിച്ചി കാണുന്നതേ എന്തോ പോലെയാ..
മാളുവിനെ കാണുമ്പോ തൂക്കിയെടുത്ത് ഒറ്റയടി കൊടുക്കാൻ തോന്നും…
എലയപ്പത്തിന്റെ നടുക്ക് ഓട്ടയിട്ടപോലെ വയറു കുഴിഞ്ഞു കിടക്കുന്നു.. ആ വയറൊന്നു നിവരണോങ്കിൽ അടുത്ത ഗർഭകാലമാകണം…
എന്തൊക്കെയായിരുന്നു..
രാവിലെ കുട്ടിയെ പാല് കുടിപ്പിച്ചിട്ട് ബാക്കി കറന്നെടുക്കണം..
കൊച്ചുങ്ങൾക്ക് കൊറച്ചു കാച്ചിക്കൊടുക്കാം.. ബാക്കി ചായയിടാം..
ഉച്ചയാവുമ്പോഴേയ്ക്കും അകിടിൽ വീണ്ടും പാല് നിറയുവല്ലോ..
അതെടുത്ത് ഒറ ഒഴിച്ച് വെക്കണം..
വൈകിട്ട് തീറ്റയും വെള്ളവുമൊക്കെ കൊടുത്തിട്ട് ആറര.. ഏഴോടെ വീണ്ടും കറക്കണം..
പകുതി പാല് കാച്ചി കൊച്ചുങ്ങൾക്ക് വീണ്ടും കൊടുക്കാം… ബാക്കിയെടുത്ത് ചായയുമിടാം..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelഹോ.. ഓർത്തിട്ട് തന്നെ മനസ് നിറഞ്ഞു..
വയ്യാത്ത കാലിൽ കുത്തിയിരുന്ന് കറക്കുമ്പോൾ മുട്ടിന് വേദന വരുവായിരിക്കും..
ങ്ഹാ.. സാരൂല്ല.. ആട്ടിൻപാലിന്റെ ഔഷധ ഗുണം ആ വേദന മാറ്റിക്കോളും..
എന്നിട്ടിപ്പോ എന്തായി..
പഞ്ചായത്തിന്റെ പൈപ്പ് പോലെ കാറ്റ് മാത്രേ വരുന്നൊള്ളു.. മറ്റേ സാനം വരുന്നില്ല..
മണിക്കുട്ടന് വരെ കുപ്പിയിൽ വെള്ളം കോരിക്കൊടുക്കേണ്ട അവസ്ഥയാ..
ഇവിടുത്തെ ഉത്സവത്തിന്റെ തലേന്ന് മാളവികയ്ക്ക് (മറ്റേ ആടിന്റെ പേര് ) എന്തോ അസ്വസ്ഥത..
അവളുടെ പ്രസവം കഴിയുന്നതോടെ മണിക്കുട്ടൻ ഇത്തിരി കൂടെ വളരും.. അപ്പോ മാളുവിനെ ആർക്കെങ്കിലും വെറുതെ കൊടുത്തായാലും വീട്ടിൽ നിന്നും വെളിയിലാക്കണമെന്നായിരുന്നു ഞാൻ കരുതിയത്…മാളുവിനോട് പല തവണ ഞാനത് പറഞ്ഞിട്ടുമുണ്ട്..
മാളവികയ്ക്ക് പ്രസവത്തിനിനിയും രണ്ട് മാസമുണ്ട്.. തലേന്ന് വൈകുന്നേരം ഞാൻ തോട്ടത്തിൽ കൊണ്ടോയി തീറ്റിയതാണ്..അപ്പോഴൊന്നും യാതൊരു കുഴപ്പവുമില്ലാരുന്നു..
പിറ്റേന്ന് രാവിലെയായപ്പോ അകിടൊക്കെ വീങ്ങി ആകെ അവശയായി നിക്കുന്നു..
ഞങ്ങൾക്ക് ആടിനെ തന്ന ആൾക്ക് മാസം കണക്കു കൂട്ടുന്നതിൽ തെറ്റിയതാകുമെന്ന് ഞാൻ കരുതി..
മാളവിക കരയുന്നുണ്ട്.. കിടക്കുന്ന പലകയിൽ കൈകൊണ്ട് മാന്തുന്നു..ഞാനവളുടെ അടുത്ത് തന്നെയിരുന്നു..
അവളെക്കാൾ ഉച്ചത്തിൽ മാളു കരയുന്നു… ഗർഭിണി മാളവികയാണെങ്കിലും വേദന മൊത്തം മാളുവിനായിരുന്നു…
ഗർഭിണിയ്ക്ക് സംസാര ശേഷി ഉണ്ടായിരുന്നെങ്കിൽ അത് മാളുവിനെ നൂറ് തന്തയ്ക്ക് വിളിച്ചേനെ.. അമ്മാതിരി കീറ്റലാണ്… ദേഹം മൊത്തം നുറുങ്ങുന്ന വേദനയ്ക്കിടയിൽ ഇങ്ങനെ ഊദ്രിക്കാവോ..
ഞാനെന്തൊക്കെ പറഞ്ഞിട്ടും മാളു കേൾക്കുന്നില്ല…
അങ്ങനെ ഉച്ചയായി.. വൈകുന്നേരമായി..
അത്രേം നേരമായിട്ടും മാളവിക പ്രസവിക്കാതെ വന്നപ്പോ ഏട്ടൻ ഡോക്ടറെ കൊണ്ട് വന്നു…
ഡോക്ടർ അവളുടെ വയറ്റിൽ കയ്യിട്ട് കുഞ്ഞുങ്ങളെ പുറത്തെടുത്തു..
കുഞ്ഞുങ്ങൾ വയറ്റിൽ മരിച്ചു കിടക്കുകയായിരുന്നു.. രോമം പോലും കിളിർത്തിട്ടില്ല..
ശരിക്കും എന്റെ നെഞ്ച് പൊട്ടി.. ഒരുപകൽ മൊത്തം അവളനുഭവിച്ച വേദന….!!!
കുഞ്ഞുങ്ങളെ കാണാതെ ആ രാത്രി മൊത്തം അവൾ കരഞ്ഞു.. ജനലരികിലായി അവൾക്ക് കാണാൻ പാകത്തിൽ കസേരയിട്ട് ആ രാത്രി മുഴുവൻ ഞാനുമിരുന്നു..
എന്നെ അതിശയപ്പെടുത്തിയ വേറൊന്നുണ്ട്..
മാളവികയുടെ പ്രസവ ശേഷം മാളുവിന്റെ കീറ്റൽ നിന്നു… വായിൽ നാക്കുണ്ടോന്ന് പിടിച്ചു നോക്കണം..തീറ്റയും വെള്ളവുമൊക്കെ ഇഷ്ടം പോലെ എടുക്കുന്നുണ്ട്..
മാളവിക പ്രസവിക്കുമ്പോ മാളുവിനെ ആർക്കെങ്കിലും കൊടുക്കാമെന്നു തലയിൽ കൈവെച്ച് ഞാൻ പറയുന്നത് ആട് ഒരു ദിവസം നൂറ് നേരം കേൾക്കുന്നതാണ്..
ഇതിന്റെ പ്രാക്ക് കൊണ്ടെങ്ങാനുമായിരിക്കുവോ മാളവികയുടെ കുട്ടികൾ മരിച്ചു പോയത്..
അല്ലെങ്കിൽ പിന്നെ ഒരാളിങ്ങനെ മാറുവോ..
ദിവസങ്ങൾക്കിപ്പുറം രണ്ടുപേരെയും തീറ്റാൻ ഞാൻ തോട്ടത്തിൽ കൊണ്ടു പോയ്….കൂടെ എന്റെ കുഞ്ഞൂട്ടനും..
വഴിയിൽ വീണ് കിടക്കുന്ന റബ്ബർ കുരുവിൽ നിന്നും കിളിച്ചു നിൽക്കുന്ന ചെറിയ തൈകൾ ഞാൻ പിഴുതു കളഞ്ഞു മുന്നോട്ട് പോയി.. കൂടെ ആടുകളും എന്റെ കുഞ്ഞൂട്ടനും..
ആടിനെ തോട്ടത്തിൽ വിട്ടിട്ട് ഞാൻ തീറ്റയറുക്കാനായി പോകാനൊരുങ്ങി..അടുത്ത തോട്ടത്തിൽ റബ്ബർ തൈകൾ എന്റെ പൊക്കത്തിൽ വളർന്ന് നിക്കുന്നു..
“മോനേ.. ആട് ഇങ്ങോട്ടിറങ്ങി റബ്ബർ തിന്നാതെ നോക്കിക്കോണേ.. ഇത് തിന്നാൽ ആട് ചത്തുപോകും..
റബ്ബറേതാ.. മാവേതാ.. തെങ്ങേതാന്നറിയാത്ത ആ സാധനം തലയാട്ടി..
ഞാൻ തോട്ടത്തിന്റെ മുകളിലേക്ക് പോയി..
തീറ്റ കുറെ അറുത്തു കഴിഞ്ഞ് താഴോട്ട് നോക്കുമ്പോ ആടുകൾ രണ്ടും കൊണ്ട് പിടിച്ചു തിന്നുന്നു..കൊച്ചു ചെർക്കനേ കാണുന്നില്ല.. ഞാൻ രണ്ട് വട്ടം വിളിച്ചു.. തൈ റബ്ബറുകൾക്കിടയിലിരുന്ന് അവൻ വിളി കേൾക്കുന്നു..
“നീയെന്തോ എടുക്കുവാ..
ഞാനുറക്കെ ചോദിച്ചു.. അവൻ മിണ്ടുന്നില്ല.. അവിടെ ഒരു കുളമുണ്ട്.. മീൻ പിടിക്കാനെങ്ങാനും അതിലിറങ്ങിയാൽ പിന്നെ നോക്കേണ്ട..
എന്റെ നെഞ്ചിലൊരു കത്തലുണ്ടായി.. തീറ്റ അവിടെ വെച്ചിട്ട് ഞാൻ താഴോട്ടോടി വന്നപ്പോൾ കണ്ട കാഴ്ച…!!!
അഞ്ചു റബർ തൈകൾ വളരെ പ്രയാസപ്പെട്ടു വലിച്ചൊടിച്ചിട്ടേക്കുന്നു.. അടുത്തത് ചായ്ക്കാനുള്ള പരിശ്രമത്തിൽ ലവൻ പാടുപെടുന്നു.. നിക്കറിൽ മൊത്തം റബ്ബറിന്റെ കറ.
എനിക്ക് തല കറങ്ങി.. വല്ലവന്റെയും റബ്ബർ.. അവര് കാശുകൊടുത്ത് ആളെ നിർത്തി നട്ട റബ്ബറാണ് നിമിഷ നേരം കൊണ്ട് ഇവൻ ഈ പരുവമാക്കിയത്..
ആരിതിന് സമാധാനം പറയും..
“ഡാ…എന്തുവാടാ കാണിച്ചേ…
എന്റെ അലർച്ചയിൽ കിടുങ്ങിപ്പോയ കൊച്ചു മുഖമുയർത്തി..
“അമ്മച്ചി പറഞ്ഞില്ലിയോ ആട് ഇത് തിന്നാൽ ചത്തോവൂന്ന്.. ഞാനതാ ഓടിച്ചു കളഞ്ഞേ..
ഞാൻ റബ്ബർ കുരു മുളച്ചു നിക്കുന്നത് പിഴുതു കളയുന്നത് കണ്ട ലവൻ തെറ്റിദ്ധരിച്ചിരിക്കുന്നു..
“ഭഗവാനേ..
ഞാൻ നെഞ്ചത്തടിച്ചു.. എല്ലാം കൂടെ ഒടുക്കം എന്റെ തലയിലോട്ടാണല്ലോ…
അവിടെക്കിടന്ന ബാക്കി റബ്ബറില വാരി കുഴിയിൽ കളഞ്ഞിട്ട് ലവനേം തൂക്കിയെടുത്ത് ഞാൻ വീട്ടിലെത്തി…
നാളെ രാവിലെ തോട്ടത്തിന്റെ ഒടയൻ വന്നു കാണുമ്പോൾ എന്തായിത്തീരുമെന്ന് ദൈവത്തിനറിയാം..
ഒക്കെ ഈ ആട് വന്നു കേറിയതിന്റെ ഐശ്വര്യമാ..
“മാളുവാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഐശ്വര്യം…. മാളു മാത്രം..