എഴുത്ത്:-അബ്രാമിന്റെ പെണ്ണ്
“നീയാ എ ടി എം കാർഡ് കൊണ്ട് പോകുന്നെന്ന് പറഞ്ഞിട്ട് പോകാത്തതെന്താടീ… അതോ അതിനിനി പ്രത്യേക മുഹൂർത്തം നോക്കണോ..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelമണിക്കുട്ടന്റെ നെറ്റിയിലൊരു പൊട്ടു കുത്തിക്കൊണ്ടിരുന്ന ഞാൻ ലങ്ങേരുടെ ചോദ്യം കേട്ട് നിവർന്നു നോക്കി..
“എന്റെ കയ്യിൽ പൈസയൊന്നുമില്ല.. അതുമല്ല കൊട്ടാരക്കര വരെ ചെല്ലുമ്പോ ചന്തയിലൊന്ന് കേറാതിരിക്കാനൊക്കുവോ. വണ്ടിക്കൂലിയും എല്ലാം കൂടെ അഞ്ഞൂറ് രൂപയെങ്കിലും വേണം..
കാശില്ലാത്തതിന്റെ വിഷമം ഞാൻ പറഞ്ഞു..
“പൈസ ഞാൻ തരാം..നീ പോവാനൊരുങ്ങ്..
ഞാൻ പെട്ടെന്ന് തന്നെയെഴുന്നേറ്റ് എന്റേം അങ്ങേർടേം തുണിയൊക്കെ തേച്ചു.. അങ്ങേര് ഫോണും കൊണ്ട് മുറ്റത്ത് നിക്കുവാ… തുണി തേച്ചു തീർന്നിട്ട് ഞാൻ കുളിക്കാനായി തുടങ്ങിയപ്പോഴും ലങ്ങേര് അതേ നിൽപ്പ് തന്നെ..
“ഇയാള് കുളിക്കുന്നില്ലിയോടെ. സമയം പതിനൊന്നു കഴിഞ്ഞു…
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelഅങ്ങേരെന്നെയൊന്ന് നോക്കി..
“നീ പോവുന്നേനു ഞാനെന്തിനാടി കുളിക്കുന്നെ.. തന്നെ പോയിട്ട് വന്നാൽ മതി..
ആഹാ.. ഇപ്പൊ എങ്ങനിരിക്കുന്നു….!!!
ഇങ്ങേര്ടെ പെങ്ങള് വന്നപ്പോ മഞ്ഞയിൽ കറുപ്പും വെളുപ്പും കളറിലെ കുഞ്ഞു പൂക്കളുള്ള ഒരു ഷർട്ട് കൊണ്ട് വന്നാരുന്നു… അത് ഞാൻ വടി വടിപോലെ തേച്ചു വെച്ചതാ…അതിങ്ങേരു കാണുകേം ചെയ്തു..
“വരുന്നില്ലെങ്കിൽ പിന്നെ ഞാനാ തുണി തേച്ചപ്പോ നിങ്ങക്ക് പറഞ്ഞൂടാരുന്നോ.. വെറുതെ മനുഷനെ മെനക്കെടുത്താൻ..
രണ്ടര വർഷം എടപാടൊന്നും നടത്താതിരുന്നത് കൊണ്ട് ബാങ്ക് അക്കൗണ്ട് ചത്തു കിടക്കുവായിരുന്നു.. അടുത്തിടെ പോയി അത് ആക്റ്റീവ് ആക്കാൻ അപേക്ഷ കൊടുത്തു.. കൂടെ പുതിയ എ ടി എം കാർഡിനും.. ഒരാഴ്ച്ച കഴിഞ്ഞപ്പോ കാർഡ് കിട്ടി.. ഞാനത് തുറന്നു നോക്കുമ്പോ പിൻ നമ്പർ കാണുന്നില്ല.. ആ പേപ്പറിൽ ഞാൻ ചൊരണ്ടാൻ ഇനിയൊരു സ്ഥലം ബാക്കിയില്ല.. പിന്നെയാ അറിയുന്നത് എ ടിഎം ൽ ചെന്ന് പിൻ ജനറേറ്റ് ചെയ്തെടുക്കണമെന്ന്.. ഇതൊക്കെ ആരറിയുന്നു..
എവിടെപ്പോയാലും എന്റൊപ്പം വരുന്ന ഇങ്ങേര് എന്നെ ഓടിച്ചു വിടാൻ കാണിക്കുന്ന അമിത താല്പര്യത്തിൽ എനിക്ക് സംശയം തോന്നി. ഇനി വല്ല അ വിഹിതത്തിനും പോകാനായിരിക്കുവോ… അതോ ആരെങ്കിലും വീട്ടിൽ വരുന്നുണ്ടോ…??
ഇജ്ജാതി നൂറു കൂട്ടം സംശയങ്ങളുമായി ഞാൻ പോകാനൊരുങ്ങി.. അനിയന്റെ പെണ്ണും ( അവളെന്റെ അനിയത്തിയും കൂടെയാണ് ) കൂട്ടിനു വന്നു..ഞങ്ങൾ വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഇങ്ങേര് റോഡിൽ വരെ വന്നിട്ട് ഞങ്ങൾ ഓട്ടോയിൽ കേറി ബസ് സ്റ്റോപ്പിലേക്ക് പോയപ്പോൾ തിരിച്ചും പോയി..
“എന്തോ കൊനഷ്ട് പരിപാടി ഒപ്പിക്കാനുള്ള പ്ലാനാണെന്ന് തോന്നുന്നെടീ…
ഞാൻ അനിയത്തിയോട് പറഞ്ഞപ്പോ അവളെന്നെ അടിയ്ക്കാൻ വരുന്നു….
“വേണ്ടാത്തരം പറയാതെ മിണ്ടാതിരി പെണ്ണുമ്പിള്ളേ..
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.. വന്ന് വന്ന് നമ്മളേ ആർക്കും കണ്ണിനു കണ്ടൂടാതായിട്ടുണ്ട്…
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelബാങ്കിലൊക്കെ കേറീട്ട് ഉച്ചയോടെ സ്റ്റാൻഡിലെത്തി.. അടുത്തൊരു ബേക്കറിയിൽ കേറി പത്തു രൂപായുടെ രണ്ട് ജ്യൂസ് വെള്ളവും വാങ്ങിച്ചോണ്ട് ബസിലോട്ട് കേറാൻ തൊടങ്ങിയപ്പോ കണ്ട കാഴ്ച കണ്ട് ഞാൻ സ്തംഭിച്ചു പോയി….
ഒക്കെത്തൊരു കൊച്ചിനെയുമെടുത്തോണ്ടൊരു പെണ്ണുമ്പിള്ള.. അവളുടെ അടുത്ത് ഞങ്ങൾക്ക് പുറം തിരിഞ്ഞു നിക്കുന്നു എന്റെ കെട്ടിയോൻ.. അങ്ങേര്ടെ കയ്യിൽ തൂങ്ങി നാലോ അഞ്ചോ വയസുള്ളൊരു കൊച്ച് ചെറുക്കൻ…എല്ലാരും കൂടെ നിന്ന് ജ്യൂസ് വെള്ളം കുടിക്കുവാ…
അതേ മഞ്ഞ ഷർട്ട്..കറുത്ത കരയുള്ള മുണ്ട് ഓണത്തിന് ഞാൻ വാങ്ങിച്ചു കൊടുത്ത ചെരുപ്പ്..
തലേന്ന് രാത്രി കട്ടൻ ചായയിൽ മൈലാഞ്ചിപ്പൊടിയും നീലയമരി പൊടിയും ചേർത്ത് കുഴച്ച് ഞാൻ അങ്ങേരുടെ തലയിൽ തേച്ചു കറുപ്പിച്ചു കൊടുത്ത മുടി കാറ്റടിച്ചു പറക്കുന്നു…
ഞാൻ ഫോണെടുത്ത് അങ്ങേര്ടെ നമ്പറിൽ വിളിച്ചു.. സ്വിച്ച് ഓഫ്..
സ്വാഭാവികം…..
ഞാൻ കൊച്ചിന്റെ ഫോണിൽ വിളിച്ചപ്പോ..
“അമ്മ പോയെന്റെ പൊറകെ ആരാണ്ട് ഫോൺ വിളിച്ചമ്മച്യേ..അച്ഛൻ അന്നേരം പോയതാ.. വന്നില്ല…
കൊച്ചു പറഞ്ഞത് കേട്ട് എന്റെ നെഞ്ച് പൊട്ടി..
ഇങ്ങേരിത്ര വൃത്തികെട്ടവനായിരുന്നോ…. ഈ നിൽക്കുന്നതും കൂട്ടി നാല് കൊച്ചുങ്ങൾ.. ഇതിനെല്ലാം കൂടെ ഇങ്ങേർക്കെപ്പോഴായിരുന്നു സമയം കിട്ടിയത്.. ഒക്കത്തിരിക്കുന്ന കൊച്ചിന്റെ പ്രായം ഞാനൊന്ന് കണക്ക് കൂട്ടി നോക്കി..ചുമ്മാതല്ല എത്ര രൂപാ കിട്ടിയാലും ഇയാൾക്ക് മുഴുക്കാത്തത്.. എന്നെ വേണ്ടെങ്കിൽ പറയാരുന്നല്ലോ..ഞാനൊഴിഞ്ഞു കൊടുത്തേനല്ലോ..
എന്റെ കൂടെ വരാതെ രഹസ്യ ഭാര്യയെയും കൊച്ചുങ്ങളെയും കൊണ്ട് ജ്യൂസ് വെള്ളം കൂച്ചാനിറങ്ങിയേക്കുവാ പന്ന മനുഷ്യൻ…
“അണ്ണനല്ലിയോ ചേച്ചീ അത്.. ഏതാ ആ പെണ്ണുമ്പിള്ള..
വീണു പോകാതിരിക്കാൻ പാടുപെടുന്ന എന്നെ ചേർത്ത് പിടിച്ച് അവിശ്വസനീയതയോടെ അനിയത്തി പിറുപിറുത്തു…
“നിന്നോട് ഞാനപ്പഴേ പറഞ്ഞില്ലിയോ.. ഇങ്ങേര് പെഴച്ചു പോയെടീ.. ഞാനിതെങ്ങനെ സഹിക്കും..
എനിക്ക് കരയാൻ മുട്ടി.. സങ്കടം കടിച്ചു പിടിച്ചെങ്കിലും എനിക്ക് വീണ്ടും കരയാൻ മുട്ടി..
“നീയിവിടെ നില്ല്.. അങ്ങേരുടെ ആധാർ കാർഡ് എന്റെ കയ്യിലിരിപ്പോണ്ട്.. ഇനിയീ മനുഷ്യനെ എനിക്ക് വേണ്ട..ഞാനിത് കൊണ്ട് കൊടുത്തിട്ട് വരാം.. അവളുടെ കൂടെ എവിടെങ്കിലും പോയി പൊറുത്തോട്ടെ.. രണ്ട് വണ്ടിയേൽ കേറി ടിക്കറ്റെടുക്കാതൊള്ള യാത്ര ഇനി വേണ്ട.. അവളറിയട്ടെ ഇങ്ങേര്ടെ തനി കൊണം.. ഇനിയിങ്ങേരെ എന്റെ വീട്ടിൽ ഞാൻ കേറ്റത്തില്ല..
ബാഗ് തുറന്നു ഞാൻ ആധാറ് കയ്യിലെടുത്തു..
“തെറ്റ് പറ്റാത്തവർ ആരാ ചേച്ചീ.. ഇയാള് പ്രശ്നമൊന്നുമുണ്ടാക്കല്ലേ.. ആൾക്കാർ ശ്രദ്ധിക്കും….
അവളെന്റെ കാല് പിടിച്ചു പറഞ്ഞു..ഞാൻ അത് ശ്രദ്ധിയ്ക്കാതെ ആധാറും കയ്യിലെടുത്ത് അവർക്കടുത്തേയ്ക്ക് ചെന്നു..
അവളുടെ മോന്തയ്ക്കോട്ട് നോക്കി തിരിഞ്ഞു നിക്കുന്നോണ്ട് ലങ്ങേര് എന്നെ കണ്ടില്ല..എന്റെ മുഖത്തോട്ട് ഒരു അഞ്ചു മിനിറ്റ് തികച്ചു നോക്കാൻ അയാൾക്ക് വല്യ പാടാ.. അവൾക്ക് എന്നേക്കാൾ തൊലി വെളുപ്പൊണ്ടായോണ്ടാവും ഇങ്ങനെ കണ്ണെടുക്കാതെ നോക്കി നിക്കുന്നത് …
അതിയാന്റെ പിന്നിൽ ചെന്ന് നിന്ന് ഞാൻ ദീർഘ ശ്വാസമെടുത്തു..ടപ്പോ ടപ്പോന്നു നെഞ്ചിടിക്കുന്നു…
പത്തു വർഷം..
പത്തു വർഷം..
പത്തു വർഷത്തെ ജീവിതം ഇവിടെ അവസാനിക്കാൻ പോകുന്നു.. ഇനി അടുത്ത ഒരാളെ കണ്ടുപിടിച്ചു കല്യാണം കഴിക്കുന്നത് വരെ ഞാനും മക്കളും തനിച്ചാണ്… ഇങ്ങേരെ കല്യാണം കഴിക്കുന്ന സമയത്ത് ജ്യോത്സ്യൻ പറഞ്ഞത് പത്തിൽ ഒൻപത് പൊരുത്തമുണ്ടെന്നാ.. പൊരുത്തം പോലും.. രണ്ട് കല്യാണം കഴിച്ച ഇങ്ങേർക്ക് എന്ത് പൊരുത്തം..
ഇങ്ങേരെ കളഞ്ഞിട്ട് ഇനി ഞാൻ കല്യാണം കഴിക്കുമ്പോ ജാതകമോ പൊരുത്തമോ ഒന്നും നോക്കില്ലെന്ന് ഞാൻ ആ നിമിഷം തീരുമാനിച്ചു…
“അങ്ങോട്ട് തന്നെ നോക്കാതെ ഇങ്ങോട്ടും കൂടെയൊന്നു നോക്ക് മനുഷ്യാ.. ഞാനൊന്ന് കാണട്ടെ..
അതിയാന്റെ മുതുകിൽ ഒറ്റയടിയടിച്ചു കൊണ്ട് ശബ്ദം കുറച്ചു ഞാനലറി..പേടിച്ചു പോയ അങ്ങേര് ഞെട്ടിത്തിരിഞ്ഞു നോക്കി…
അങ്ങേര് എന്നെ നോക്കിയതും ഞാൻ അതിലും ഞെട്ടി..
ഉടുപ്പും മുണ്ടും ചെരുപ്പും തലമുടിയുമൊക്കെ എന്റങ്ങേരുടെ.. മുഖം വേറെയാരാണ്ടുടെയല്ലേ…
ഈശ്വരാ.. ഇതെന്റങ്ങേരല്ല..
ഇത് മുന്നിൽ നിക്കുന്ന ഈ പെണ്ണിന്റെ അങ്ങേര് തന്നെയാ..
“ആരാ നിങ്ങള്.. എന്തുവാ കാര്യം..
അയാളെന്നെ തുറിച്ചു നോക്കി.. എന്റെ നാക്ക് തൊണ്ടയിൽ നിന്നിറങ്ങിയോടി സ്റ്റാൻഡിനു വെളിയിലെങ്ങാണ്ട് നിക്കുവാണെന്ന് തോന്നുന്നു..
“അല്ല.. അത് പിന്നെ.. ചേട്ടാ ഈ ആധാറിലെ അഡ്രസ് മാറ്റുന്നത് എവിടാന്നറിയാവോ..
കെട്ടിയോന്റെ ആധാറ് പൊക്കിക്കാണിച്ച് കഷ്ടപ്പെട്ട് ഞാൻ ചോദിച്ചു..
“അക്ഷയയിൽ കൊണ്ട് പോയി കാണിക്ക്..എവിടുന്ന് വരുന്നോ എന്തോ…
അയാളെന്നെ നോക്കി എന്തൊക്കെയോ പിറുപിറുത്തു.. അനിയത്തിയുടെ കയ്യിൽ പിടിച്ചു വലിച്ചു കിട്ടിയ വണ്ടിയിൽ ചാടിക്കേറിയിരിക്കുമ്പോ ഞാൻ ചിന്തിക്കുവാരുന്നേ…
“എന്തൊക്കെ പറഞ്ഞാലും എന്റങ്ങേര് പാവമാ… അ വിഹിതത്തിന് പോകാനൊള്ള മനക്കട്ടിയൊന്നും അങ്ങേർക്കില്ല..അല്ലെങ്കിൽ തന്നെ തങ്കം പോലിരിക്കുന്ന ഞാനുള്ളപ്പോ അങ്ങേർക്കെന്തിനാ വേറെ അ വിഹിതം….ല്ലേ…