
എഴുത്ത്: അബ്രാമിൻ്റെ പെണ്ണ്
===============
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelരാവിലെ അമ്പലത്തിൽ പോകാൻ വെളിപാടുണ്ടാകുന്നു..അഞ്ചരയോടെ എഴീച്ചു കുളിക്കുന്നു..ആറരയോടെ അമ്പലത്തിലോട്ട് വെച്ച് പിടിക്കുന്നു..
ഭക്തജനങ്ങളുടെ നീണ്ട നിര..ഇതിനൊന്നും കൊച്ചു വെളുപ്പാൻകാലത്ത് ഉറക്കമൊന്നുമില്ലേ…🙄
മണിക്കൂറുകളോളം നിന്നങ്ങു പ്രാർത്ഥിയ്ക്കുവാ..അയലോക്കാര് മുടിഞ്ഞു പോണേന്നാരിക്കും..അല്ലാതെ ഇത്രേം നേരമൊന്നും മെനക്കെട്ട് നിന്ന് പ്രാർത്ഥിയ്ക്കത്തില്ലല്ലോ…
നമ്മക്ക് അങ്ങനെയുള്ള ദുഷ്ചിന്തയൊന്നുമില്ലാത്തത് കൊണ്ട് പെട്ടെന്ന് തൊഴുത് വെളിയിലിറങ്ങി…
പേരറിയാത്ത ഏതൊക്കെയോ ദൈവങ്ങൾ വേറെയുമുണ്ട്…പേര് വിളിച്ചു പ്രാർത്ഥിക്കാൻ നിന്നാൽ പെട്ട് പോകത്തെയുള്ളു…അല്ലെങ്കിൽ തന്നെ പേരിലൊക്കെ എന്തിരിക്കുന്നു ല്ലേ….
“ഈ ദൈവം മാമന് മീശയൊണ്ടമ്മച്യേ…
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelഏതോ ഒരു ദൈവത്തെ തൊഴുതോണ്ട് നിക്കുമ്പോഴാണ് കൊച്ചർക്കൻ അത് കണ്ട് പിടിച്ചത്…
മീശയോ…..അതും ദൈവം മാമന്… 😳😳
കൊച്ചർക്കൻ പറഞ്ഞത് കേട്ട് ഞാൻ അന്തിച്ചു പോയി…
നേരാണ്..മുൻപിലിലിരിക്കുന്ന കല്ലിൽ കൊത്തിയ ദൈവത്തിന് മീശയൊണ്ട്…ഇവനിതെങ്ങനെ കണ്ട് പിടിച്ചു…അത്രേം സൂക്ഷിച്ചു നോക്കിയാ മാത്രേ കാണാനൊക്കൂ…
“മിണ്ടാതിരിയെടാർക്കാ..വേണ്ടാത്തത് കണ്ട് പിടിക്കാൻ നിക്കാതെ നല്ല ബുദ്ധി തരണേന്ന് ദൈവത്തോട് പ്രാർത്ഥിക്ക്..
ദൈവം മാമൻ പോലും..എന്റെ കുഞ്ഞമ്മേടെ എളേ മോനല്ലിയോ മുമ്പിലിരിക്കുന്ന ദൈവം..😏
“നേരായിട്ടും മീശയൊണ്ടമ്മച്യേ..അമ്മച്ചി നോക്ക്..
അവൻ കള്ളം പറഞ്ഞതല്ലെന്ന് പിന്നേം കാണിച്ചു തരുവാ…എന്റെ കണ്ണിൽ കുരുവൊന്നുമില്ലല്ലോ..എനിക്ക് കണ്ടൂടെ..ഈ ലോകത്തെ ഒട്ടുമിക്ക ആണുങ്ങൾക്കും മീശ ഫിറ്റ് ചെയ്ത് കൊടുത്ത ദൈവത്തിന് സ്വന്തം മുഖത്ത് ഇച്ചിരി രോമം കിളിപ്പിച്ചെടുക്കാനാന്നോ പാട്…😏😏
അമ്പലത്തിന്റെ ഭിത്തിയിൽ തേച്ചു പറ്റിച്ചു വെച്ചേക്കുന്ന ചന്ദനമൊക്കെ ഞാനും കൊച്ചുങ്ങളും ചേർന്ന് എളക്കിയെടുത്തു..ഭിത്തി മൊത്തം നാശമാക്കി വെച്ചേക്കുവാ പന്നഭക്തജനങ്ങൾ… 😡
“നന്നായി…അമ്മേം മക്കളേം ദൈവം അനുഗ്രഹിക്കട്ടെ..
ഭിത്തി വൃത്തിയാക്കുന്നത് കണ്ട തിരുമേനി ഞങ്ങളെ അനുഗ്രഹിച്ചു…തിരുമേനി അങ്ങോട്ട് മാറിയതും ചന്ദനം ഞാനെന്റെ ബാഗിലോട്ടിട്ടു..
വെറുതെ കളയണ്ടല്ലോ..എങ്ങോട്ടെങ്കിലും പോവുമ്പം നെറ്റിയിൽ തൂക്കാം … 💃🏾
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelതൊഴുതിറങ്ങി..
മനസിന് നല്ല സന്തോഷം തോന്നുന്നുണ്ട്…വണ്ടിയുമെടുത്ത് അമ്പലത്തിനു വെളീലോട്ടിറങ്ങി…ഇൻഡിക്കേറ്റർ ഇടാതെ ഇപ്രത്തെ സൈഡിലോട്ട് പെട്ടെന്ന് തിരിഞ്ഞതും പാഞ്ഞു വന്നൊരു സ്കൂട്ടർ ഇടിച്ചു ഇടിച്ചില്ലെന്ന മട്ടിൽ തൊട്ട് തലോടി പോയി..
പേടിച്ചു പെടുത്തില്ലെന്നേയുള്ളു… 😳
അങ്ങേര് വണ്ടി നിർത്തീട്ട് നോക്കിയ നോട്ടം….ഇവനെന്തുവാ കാണാൻ കൊള്ളാവുന്ന കൊച്ചു പെണ്ണുങ്ങളെ കണ്ടിട്ടില്ലിയോ…..😡
കുറെ നേരം നോക്കിയിട്ട് മടുത്തിട്ടാരിക്കും അയാള് വണ്ടി സ്റ്റാർട്ട് ചെയ്ത്..
പോയ വഴിക്ക് എന്നെ നോക്കി പുള്ളി വലത്തേ കൈപൊക്കി ദോണ്ടേ താഴെ പടത്തില് കാണിച്ചേക്കുന്നൊരു എക്സ്പ്രഷനിട്ടതും മഴ പെയ്ത് അളിഞ്ഞു പുളിഞ്ഞു കിടക്കുന്ന ചെളിയിൽ ബാലൻസ് തെറ്റി താഴെ വീണ്…. 😆

നിന്നെയൊക്കെ ആരുണ്ടാക്കി വിട്ട് എന്നാരുന്നു ആ ഭാവം….സമ്മാനം അപ്പോഴേ കിട്ടി..എനിക്കുണ്ടായൊരു സന്തോഷം… 💃🏾💃🏾
എല്ലാർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്…
ശത്രുക്കളുടെ എണ്ണം കൂടി വരുവാ..
ഓരോരുത്തരിങ്ങനെ വഴീൽ വെച്ച് അടിക്കാൻ വരുമ്പോ തിരിഞ്ഞു നിന്ന് രണ്ട് ചീത്ത പറയാൻ മറ്റേ റോബിൻ ആർമി പോലെ എനിക്കും ഒരു ആർമി രൂപീകരിച്ചാൽ കൊള്ളാവെന്നുണ്ട്…
കേരളം നിന്ന് കത്തുന്നത് നമ്മക്ക് കാണിച്ചു കൊടുക്കണം…💪🏻
ഈ യുദ്ധത്തിന് ആരൊക്കെയുണ്ടാവും കൂടെ….🤝