എഴുത്ത്: അബ്രാമിൻ്റെ പെണ്ണ്

=====================

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

ചങ്ങാനാശ്ശേരിയിൽ നിന്ന് കെട്ടിയോൻ വണ്ടിയിൽ കേറി വീട്ടിലോട്ട് പുറപ്പെട്ടെന്ന് ഇൻഫർമേഷൻ കിട്ടിയ ആ സെക്കന്റിൽ തന്നെ ഞാൻ ചോറുണ്ടു..അങ്ങേര് വന്നിട്ട് പിന്നെ കഴിക്കാനൊക്കത്തില്ല…അങ്ങേര് ഞങ്ങക്ക് സർപ്രൈസ് തരാൻ വേണ്ടി പറയാതെ വരുവാ..അങ്ങേര്ടെ കൂട്ടുകാരൻ വിളിച്ചു സർപ്രൈസ് എനിക്ക് ചോർത്തിത്തന്നു..അതിയാനറിയുന്നില്ലല്ലോ മുട്ടൻ സർപ്രൈസ് വീട്ടിൽ കാത്തിരിക്കുവാണെന്ന്..

“അമ്മയെന്തിനാ നേരത്തെ ചോറ് തിന്നുന്നതെന്ന്..കൊച്ചുങ്ങൾ ചോയ്ച്ചു..

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

“ഞാൻ വെച്ച ചോറ് എപ്പോ തിന്നണമെന്ന് എനിക്കറിയാം..അതിന് നിന്റെയൊക്കെ അനുവാദം ചോയ്ക്കണോ..ചോയ്ക്കണോന്ന്… 😡

കൊച്ചുങ്ങൾ പിന്നെ മിണ്ടീല..

“അച്ഛൻ ഇന്ന് വരുവോമ്മച്യേ…അതാണോ അമ്മച്ചി നേരത്തെ ചോറുണ്ടേ..

കൊച്ചെർക്കന് എന്തോ സംശയം…

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

“വല്ലോം കഴിച്ചിട്ട് പോയിക്കിടന്നുറങ്ങടർക്കാ…ഭാരപ്പെട്ട കാര്യങ്ങൾ തെരക്കാൻ നിക്കാതെ..

പിന്നല്ലാതെ.. 😏

“അഞ്ചരയ്ക്കേ ഉറങ്ങിയാൽ രാത്രി എഴീക്കത്തില്ലേമ്മച്യേ….അച്ഛൻ വരുമ്പം പ്രാവിന്റെ കാര്യം പറഞ്ഞു വഴക്കൊണ്ടാക്കുവെന്ന് പേടിച്ചല്യോ അമ്മച്ചി നേരത്തെ ഒറങ്ങുന്നേ…

ആ ചെർക്കനങ്ങു സംശയമാ..അരുതേ അരുതേന്ന് പറഞ്ഞ് വാവിന്റന്ന് അങ്ങേരെന്റെ കയ്യും കാലും ചേർത്ത് പിടിച്ചു കരഞ്ഞതാ..ഞാൻ കേട്ടില്ല.

നേരത്തെ ചോറുണ്ട് കിടന്നുറങ്ങിയാൽ അങ്ങേര് വന്ന് ഉറക്കത്തിൽ നിന്ന് പിടിച്ചെഴുന്നേൽപ്പിച്ചു വഴക്കൊന്നും പറയത്തില്ല.

“കൊച്ചു വായിൽ വല്യ വർത്താനം പറയാതെ പോടാ…

എന്റെ ക്ഷമ കെട്ട്…അവൻ അപ്പുറത്ത് പോയി ലവളോട് ഏതാണ്ടൊക്കെ കുശുകുശുക്കുന്നു…

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

കൊച്ചുങ്ങളേ പിടിച്ചു കിടത്തി തലവഴി പുതപ്പുമിട്ട് കൊടുത്തിട്ട് ആറരയായപ്പോഴേ ഞാൻ ലൈറ്റണച്ചു കിടന്നു..പെട്ടെന്നുറങ്ങിപ്പോയി..എന്തോ ശബ്ദം കേട്ടിട്ടാണ് വീണ്ടും ചാടിയെണീക്കുന്നത്..നോക്കിയപ്പോ കൊച്ചുങ്ങളിരുന്ന് ടിവി കാണുന്നു..

ഈ പാരാത്രിയ്ക്ക് ഇതിനൊന്നും ഒറക്കമില്ലേ… 🙄

“ഒറക്കം വന്നില്ലമ്മച്യേ..

കൊച്ചെർക്കനാണ് ന്യായം പറയുന്നത്.. 😏

ഞാൻ ഫോണെടുത്ത് സമയം നോക്കി.. ഏഴേമുക്കാൽ…പാരാത്രിയായിട്ടില്ല…😳😳😥😳

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

ഒരു പത്തു മിനിറ്റിനുള്ളിൽ കെട്ടിയോൻ വന്നു..കൊച്ചുങ്ങൾ ഓടിചെല്ലുന്നു..കെട്ടിപ്പിടിക്കുന്നു..ഉമ്മെയ്ക്കുന്നു..

ഞാൻ കട്ടിലിൽ ഒരേയിരുപ്പിരുന്നു..

“ഞാനിങ്ങു വന്നില്ലേ, പിന്നെന്തിനാ നീയിങ്ങനെ ച ത്ത പോലിരിക്കുന്നെ..

ഇങ്ങേര് വന്നോണ്ടാണ് ഞാനിങ്ങനെ ഉയിരെരിഞ്ഞിരിക്കുന്നതെന്ന് എങ്ങനെ പറയും…. 😥

അങ്ങേരെന്റെ അടുത്ത് വന്നു..മുടിയിൽ തടവി..തലയിലൊരുമ്മ തന്നു..

അന്ത്യചുംബനമാണല്ലോ എന്റെ മേലിലാ പൊന്നമ്മച്ചീ….😭

“പ്രാവിന് തീറ്റ കൊടുത്തോടീ….

പ്രതീക്ഷിച്ച ആ ചോദ്യം എന്റെ നെഞ്ചിലേയ്ക്ക് വെള്ളിടി പോലെ പൊട്ടി വീണ്..

“ഇല്ലച്ചാ..ഒന്നും കൊടുത്തില്ല…

ഞാനെന്തെങ്കിലും പറയുന്നതിന് മുൻപ് കൊച്ച് ചാടി വീണ്..അങ്ങേരൊരു പാത്രത്തിൽ കൊറേ ഗോതമ്പും വെള്ളവുമെടുത്ത് കൂടിന്റെ അടുത്തോട്ടു പോയി..

ഞാൻ പയ്യെ എഴുന്നേറ്റ്..കോഴിക്കൂടിന്റടുത്തോട്ട് പോയ ലങ്ങേരുടെ അനക്കമൊന്നും കേക്കുന്നില്ല…

“അച്ഛന്റെ അനക്കമൊന്നും കേക്കുന്നില്ലല്ലോ..എന്തിയേടാ…

ഞാൻ അടക്കിപ്പിടിച്ചു ചോയ്ച്ചു..

“പ്രാവിനെ കാണാഞ്ഞ് അച്ഛൻ ബോധംകെട്ട് ശത്തു പോയോമ്മച്യേ..

ഈ ചെർക്കനിതെന്തോന്ന്.. 😡

“അങ്ങനൊന്നും പറയാതെടാ, ബോധം കെട്ടാൽ അച്ഛൻ ചാവത്തില്ല..അറ്റാക്ക് വന്നാലേ ചാവൂ..

മൂത്ത കൊച്ച് അവനെ തിരുത്തി. കല്യാണം കഴിഞ്ഞയിടെയുള്ള രാത്രികളിൽ അനങ്ങാതെ കിടന്നുറങ്ങിയാൽ മതിയാരുന്നെന്ന് തോന്നിപോകുന്ന അപൂർവ നിമിഷങ്ങളാണ് ഇതൊക്കെ…

അടിച്ച മിസ്ഡ് കോളും വി ട്ട വ* ളിയും ഒരിക്കലും തിരിച്ചു പിടിയ്ക്കാനൊക്കില്ലല്ലോ.. 😥

പിള്ളേര് പറയുന്ന പോലെ എനിക്ക് സമാധാനിക്കാനൊക്കുവോ..ഞാൻ പ്രാവിന്റെ കൂടിനടുത്തോട്ട് ചെന്ന്..കൂട്ടിലോട്ട് നോക്കി നിൽക്കുന്ന എന്റെ പൊന്നങ്ങേര്…

“പ്രാവെന്തിയേടീ..

അങ്ങേര് വളരെ സൗമ്യമായി ചോദിച്ചു..

“അമ്മ തൊറന്നു വിട്ടച്ചാ….

മറ്റേ ചെർക്കനാണ്..ഇവനെന്റെ കൊച്ചു തന്നല്ലേ….ഇത്രേം ശത്രുത കാണിക്കാവോ…ഇരുട്ടത്തൂടെ ഓടി വന്നേക്കുവാ….😳😳😳😳

അങ്ങേരെനിക്ക് നേരെ തിരിഞ്ഞു..നീണ്ട പതിനൊന്നു വർഷങ്ങളിലെ ഓരോ സംഭവങ്ങളും എണ്ണിഎണ്ണി പറഞ്ഞു…ലോകത്തിലെ ഏറ്റവും വലിയ ദുഃഖം അനുഭവിക്കുന്നത് അയാളാണെന്ന് പറഞ്ഞു…

അയാളത്രേം പറയുമ്പോ ഞാൻ കേട്ട് നിക്കണോടെ..നിക്കണോ..അതിന്റെ ആവശ്യമുണ്ടോ…ഞാനിങ്ങ് കേറിപ്പോന്നു..

“ഇനി നിങ്ങളെന്നെ സഹിക്കണ്ട..ഞാൻ എങ്ങോട്ടെങ്കിലും പൊക്കോളാം.

അങ്ങേരുടെ മറുപടിയ്ക്ക് കാക്കാതെ ഞാൻ തിരിഞ്ഞു നടന്നു..അത് കണ്ട് കൊച്ചെർക്കൻ അകത്തോട്ടോടി..ഞാൻ തുണി മാറി വേറെ എടുത്തിട്ട് വഴീലോട്ടിറങ്ങിയതും…

“അമ്മച്യേ…ന്ന് വിളിച്ചോണ്ട് എന്റെ കുഞ്ഞ് ഓടി വരുന്ന്….അവന് ഞാനില്ലാതെ പറ്റത്തില്ല…😭😭😭😭

ഞാൻ വീട്ടിലോട്ട് തിരിഞ്ഞോടി..

“ബാഗെടുക്കാൻ അമ്മച്ചി മറന്നു പോയാരുന്നോ…

ചോദ്യത്തോടൊപ്പം അവൻ കയ്യിലിരുന്ന ബാഗ് എനിക്ക് നേരെ നീട്ടി…ഞാനത് കണ്ട് ഞെട്ടിപ്പോയി…

ഇങ്ങേരുമായി വഴക്ക് കൂടുമ്പോൾ എടുക്കാനായി മാത്രം വെച്ചേക്കുന്നൊരു ബാഗുണ്ട്..ഒരു ബെഡ്ഷീറ്റ്..രണ്ട് ബെർമുഡ..രണ്ട് ടീ ഷർട്ട്..രണ്ട് ജെ* ട്ടി.. രണ്ട് ബ്രാ ,, അച്ഛൻ മരിക്കുന്നതിന് മുൻപ് എനിക്കെഴുതി തന്ന വസ്തുവിന്റെ പ്രമാണം മുതലായ സാധനങ്ങളാണ് അതിലുള്ളത്..വഴക്ക് കൂടുമ്പോ വീട്ടിൽ പോകുവാണെന്ന് പറഞ്ഞ് ഞാനീ ബാഗ് കയ്യിലെടുക്കും..കെട്ടിയോൻ അതിൽ പിടുത്തമിടും…ഒടുക്കം ബാഗ് ഞാൻ താഴെ വെയ്ക്കും…അത് കണ്ട് ശീലിച്ചത് കൊണ്ടാ ഈ കൊച്ച് വേട്ടാവ ളിയൻ ബാഗെടുത്ത് കൊണ്ട് വന്ന് എന്റെ കയ്യിൽ തരുന്നത്…

“അച്ഛൻ വന്ന് ബാഗിൽ പിടിച്ചു പോണ്ടെന്ന് പറയുന്നേനു മുൻപ് അമ്മച്ചി പൊക്കോ…

എങ്ങനിരിക്കുന്ന്….മോനാണ് പോലും മോൻ…..😏

സിറ്റൗട്ടിലോട്ട് കേറി വന്ന എന്റങ്ങേർക്ക് ചിരി നിർത്താൻ പറ്റിയില്ല…അങ്ങേര് ചിരി കണ്ടപ്പോ എനിക്ക് സമാധാനമായി..ഞാനും അങ്ങേര്ടെ മുഖത്തോട്ട് നോക്കി ചിരിച്ചു..അങ്ങേര്ടെ ചിരി പെട്ടെന്ന് നിന്ന്…

ഞാൻ പയ്യെ അകത്തോട്ടു പോന്നു..

അങ്ങേരെന്നോട് മിണ്ടുന്നില്ല..എന്നാലും സാരമില്ല…പ്രാവ് വിഷയം അവസാനിച്ചല്ലോ..സമാനമായി….

മുപ്പതുകാരനെ കെട്ടാനൊന്നും നമ്മക്ക് യോഗമില്ല..ഇങ്ങനിരുന്ന് ചെതലെടുത്ത് പോകാനാ എന്റെ വിധി… 😭