എഴുത്ത്: അബ്രാമിൻ്റെ പെണ്ണ്

==================

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

കെട്ടിയോനും കൊച്ചുങ്ങളുമറിയാതെ കൂട്ടുകാരിയ്ക്കൊപ്പം കടല് കാണാൻ പോയ നിർധന യുവതി…

എന്താ വീട്ടുകാരോട് പറയാതെ പോയതെന്ന് ചോദിച്ചാൽ “പണയണ്ട എന്നങ്ങു തോന്നി… 😏

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

അത്രേയുള്ളൂ..

ചുമ്മാ പറഞ്ഞയാ കേട്ടോ… 😆

ജോലിയുടെ ആവശ്യവുമായി മുതലാളിയുടെ കൂടെ ഒരു വഴിക്ക് പോയപ്പോ വഴീൽ കടല് കണ്ട് “കടലേ..കടലേന്ന് വണ്ടീലിരുന്ന് കാറിക്കൂവിയപ്പം ഡ്രൈവർ ചെർക്കൻ വണ്ടി നിർത്തിയതാടെ…

സോറി..പറയാൻ മറന്നു..മുതലാളി ഒരു പെണ്ണാണ്..എന്റെ കൂട്ടാരിയാണ്..

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

കടലിന്റെ അപാരതയിലോട്ട് നോക്കി നിന്ന് ഫോട്ടോയൊക്കെ എടുത്തു..തിരയടിച്ച് പാന്റും നിക്കറുമൊക്കെ നനഞ്ഞു..

സാരവില്ല..ഒണങ്ങിക്കോളുമല്ലോ..

കടലിന്റെ അടുത്തായി ഒരു ഷാ പ്പുണ്ട്..അവിടെ കേറി കപ്പയും കൊഞ്ചും കണവയും ക* ള്ളുമൊക്കെ വാങ്ങി..

വല്ലോരുടേം കാശല്ലേ..അവര് വാങ്ങിക്കുമ്പോ നമ്മളെന്തിനാ വേണ്ടെന്ന് വെയ്ക്കുന്നെ..

ക* ള്ള് ഇച്ചിരി കുടിച്ചു നോക്കി..

ഇടിവെട്ട് സാനം… 😋😋

ഇച്ചിരി ഇച്ചിരി ഇച്ചിരിയായി ഇച്ചിരി തോനേം കുടിച്ചു..

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

കുഴപ്പമില്ലല്ലൊ..🙄

ഏത് നാറിയാണ് ക* ള്ള് കുടിച്ചാൽ ഫിറ്റാകുമെന്നൊക്കെ പറഞ്ഞത്..😡😡😡

ഇനിയിത് ക* ള്ളല്ലേ… 🙄🙄🙄🙄🙄

കഴിപ്പൊക്കെ കഴിഞ്ഞു വന്ന് വണ്ടീൽ കേറി..വണ്ടിയിങ്ങോട്ട് വിട്ടപ്പോ വാട്സ്ആപ്പിൽ കെട്ടിയോനൊരു ബ്ലോക്കിട്ട്..എന്നിട്ട് സ്റ്റാറ്റസ് അങ്ങോട്ട് കീച്ചി..എഫ്ബിയിൽ ഒരു ഫോട്ടോയുമങ്ങിട്ടു..

തിരിഞ്ഞു നിക്കുന്ന ഫോട്ടോ നോക്കിയപ്പോ എന്താ ഒരു ചന്തം..ചന്തം എന്നാണ് കേട്ടോ,, ചന്തം..

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

ഓടുന്ന വണ്ടിയിലിരുന്ന് ഫോൺ നോക്കിയപ്പോ വയറ്റിൽ നിന്ന് ഏതാണ്ടൊക്കെ ഉരുണ്ട് കേറി വരുന്ന്…😳

ഛർദ്ദിയ്ക്കാൻ മുട്ടുന്നെടേ….

വയറ്റിൽ നിന്ന് എന്തൊക്കെയോ ശബ്ദം..മുതലാളി എന്നെ നോക്കുന്നു..

നോട്ടം കണ്ടിട്ട് ഇക്കണ്ട പ്രായത്തിനിടെ അവളുടെയൊന്നും വയറ്റിൽ നിന്ന് ശബ്ദം വന്നിട്ടില്ലെന്ന് തോന്നും……🤨

വായും പൊത്തിപ്പിടിച്ച് ഒറ്റയിരിപ്പാരുന്നു…

വീടിനടുത്തെത്തിയപ്പോ മുതലാളിയുടെ വണ്ടിയിൽ നിന്നിറങ്ങി എന്റെ വണ്ടിയിൽ കേറി..കുഴിയിലൊന്നും ചാടാതെ വണ്ടി വീട്ടിലോട്ട് വിട്ട്..

“തൊറ കതക്..കതക് തൊറ…എന്നും പറഞ്ഞോണ്ട് വയറ് അലറി വിളിക്കുന്ന്…

തൊറക്കണമെന്നൊക്കെയുണ്ട്…അങ്ങനെ തൊറക്കാനൊക്കുവോ…വീട്ടിൽ ചെല്ലണ്ടെ… 😥

വല്ല വിധേനയും വീട്ടിലെത്തി..

കക്കൂസിന്റെ പടം അങ്ങോട്ട് കണ്ടതും ഗംഗ തെക്കിനി തുറന്നപ്പോ പുറത്ത് ചാടാൻ നിന്ന നാഗവല്ലിയെപ്പോലെ വയറ്റിലെ ഉരുണ്ട് കേറ്റവും ശബ്ദവും അതിന്റെ കൊടുമുടിയിലെത്തി..

ഒറ്റ വിടീലിന് കക്കൂസിൽ കേറി..ഒരേയിരിപ്പാരുന്നു..കുഞ്ഞുന്നാൾ മുതലുള്ള ഓരോ കാര്യങ്ങൾ മനസിലോട്ട് വന്നു..ചിലതൊക്കെ ഓർത്തപ്പോ കരയാൻ മുട്ടി..ചിലതോർത്തപ്പോ ചിരി വന്നു..

ലോകത്തിലെ ഏറ്റോം സമാധാനം കിട്ടുന്ന സ്ഥലം കക്കൂസാണ്…

ഛർദ്ദിലും തൂ* റ്റലുമായി അരമണിക്കൂർ ഫുൾ ബിസിയാരുന്നു..

അലറി വിളിച്ചു വന്ന കടൽ പതിയെ ശാന്തമായി… 😌

കക്കൂസിൽ നിന്നിറങ്ങി വന്നപ്പോ കെട്ടിയോൻ നോക്കി നിക്കുന്ന്..

വയ്യായോടീ എന്ന് ചോയ്ച്ചു..ഒരക്ഷരം മിണ്ടാൻ പോയില്ല…

വയ്യായ്മയുടെ കാരണം പറയാനൊക്കുവോ..

പാന്റും നിക്കറുമൊക്കെ ഊരി വെയിലത്തിട്ട്..നനഞ്ഞിരിക്കുന്നത് കണ്ട് കെട്ടിയോൻ നോക്കുന്നു…

ഒന്നും പറയാൻ പോയില്ല..

ചെന്ന് കിടന്നു..

ഇടയ്ക്ക് അങ്ങേരെന്തോ മരുന്ന് കലക്കിയ വെള്ളം കൊണ്ട് തന്നു…ഛർദ്ദിൽ മാറാൻ നല്ലതാണെന്ന്..

കൊച്ചുങ്ങളും കെട്ടിയോനും കൂടെ വീട്ടിലെ ജോലികളെല്ലാം തീർത്തോളാമെന്ന് പറഞ്ഞു…ന്നാ പിന്നെ അങ്ങനെയാവട്ടെന്ന് ഞാനും പറഞ്ഞു…

ഞാനാ മരുന്ന് വെള്ളം കുടിച്ചിട്ട് ഉറങ്ങാൻ കിടന്നു…ആ കിടപ്പിൽ നിന്നെഴുന്നേറ്റത് പിറ്റേന്ന് രാവിലെയാരുന്നു..ഉറങ്ങിയെഴുന്നേറ്റപ്പോ നല്ല സുഖം…

പിറ്റേന്ന് രാവിലെ കെട്ടിയോന്റേം കൊച്ചുങ്ങളുടെം മുഖം വീർത്തിരിയ്ക്കുന്നു..

അവര് ചായ കുടിക്കുന്നു..

“വയ്യാതെ കിടക്കുന്ന എനിക്കൊരു ചായ തരാൻ തോന്നിയില്ലല്ലോന്ന്…ഞാൻ അവശയായി പറഞ്ഞു..

“വല്ലോന്റേം കൂടെ കടലിൽ ചാടി മറിഞ്ഞയല്ലിയോ..ഉപ്പും വെള്ളം കുടിച്ച് തൂറ്റലും ഛർദ്ദിലും കഴിഞ്ഞു കിടക്കുന്നേന്റെ ക്ഷീണം കാണും..ഉറങ്ങിക്കോട്ടെന്ന് ഞാൻ വിചാരിച്ചു…

അങ്ങേര് നരേന്ദ്ര പ്രസാദിന്റെ വോയ്സിൽ പറയുന്നു.. 😳😳

ഞാൻ ചാടിയെണീറ്റ് വാട്സ്ആപ്പ് നോക്കി..ഇങ്ങേര് ബ്ലോക്കിലാണല്ലോ..ഫേസ്ബുക് നോക്കി,, അതും ബ്ലോക്ക്..ഇനി ഫേക്ക് ഐഡിയിൽ നിന്നെങ്ങാനും കണ്ടതാണോ ദൈവമേ… 😳😳

ഞാൻ ഫോണും താഴെയിട്ട് ജോലിയൊക്കെ ചട പടേന്ന് തീർത്തു..കൊച്ചെർക്കൻ അടുക്കളയിലോട്ട് വന്നപ്പോ ഞാനവനെ പിടിച്ചു നിർത്തി..

“ആര് പറഞ്ഞെടാ ഞാൻ കടലീ പോയെന്ന്..

അവനെന്നെയൊന്ന് നോക്കി..

“ഇന്നലെ രാത്രി മൊത്തം അമ്മച്ചി അച്ഛന്റെ കയ്യേ പിടിച്ചു വലിക്കുവാരുന്നു..വാടാ വാടാന്നും പറഞ്ഞ്. കടൽക്കരേക്കൂടെ ഓടുവാന്നും പറഞ്ഞോണ്ട് അച്ഛനെ പിടിച്ചങ്ങ് എഴുന്നേൽപ്പിക്കുവാരുന്നു..അച്ഛനങ്ങു ദേഷ്യം വരുവാരുന്നമ്മച്യേ…അച്ഛൻ കെടക്കാനും സമ്മതിക്കാതെ അമ്മച്ചിയ്ക്കെന്തുവാരുന്നു…അമ്മ ഞങ്ങളോട് പറയാതെ കടലീ പോയല്ലോ..ആരുടെ കൂടെയാ അമ്മച്ചി പോയേ..

അവൻ ഉണ്ടക്കണ്ണ് മിഴിച്ചു ചോദിച്ചു..

സ്തംഭിച്ചു പോയി ഞാൻ… 😳😳

പകല് നടക്കുന്ന കാര്യങ്ങൾ വള്ളി പുള്ളി വിടാതെ അവതരിപ്പിക്കുന്ന സൂക്കേട് കുഞ്ഞിലേ മുതലുണ്ട്..മന്ത്രവും മരുന്നുമൊക്കെ കൊറേ ചെയ്തെങ്കിലും അത് പൂർണ്ണമായും വിട്ട് മാറീട്ടില്ല..

എന്തോ ദൈവാധീനം കൊണ്ട് അതൊന്ന് കുറഞ്ഞിരുന്നതാ..ഓരോ രാത്രിയും കിടക്കുമ്പോ ഉയിരെരിഞ്ഞാ കിടക്കുന്നത്..അത്രേം ദൈവങ്ങളെ ഒരുമിച്ച് വിളിക്കുന്നോണ്ടാ വല്യ കേടുപാടൊന്നുമില്ലാതെ ഇത്രേം നാൾ കഴിഞ്ഞു പോയത്…

എല്ലാം അവസാനിച്ചു..കൂട്ടുകാരിയുടെ കൂടെയാണ് പോയതെന്ന് പറഞ്ഞിട്ട് ഈ പന്നങ്ങേര് വിശ്വസിയ്ക്കുന്നില്ല…കൂട്ടുകാരിയെ ഞാൻ എടാന്ന് വിളിക്കത്തില്ലാ പോലും..അല്ലെങ്കിൽ അവൾക്കൊപ്പം നിന്നെടുത്ത ഫോട്ടോ കാണിക്കാൻ..

പന്ത്രണ്ടു മണിക്കൂറും കണ്ടോണ്ടിരിയ്ക്കുന്ന അവള്ടെ ഫോട്ടോ എടുക്കാൻ തോന്നാതിരുന്ന നിമിഷത്തെ ഞാനിന്ന് ശപിയ്ക്കുന്നു.. 😥

കടലീ ചെന്ന് കൂടെ ചാടിയവന്റെ ഫോട്ടോ കാണണം പോലും..എന്തോരൂദ്രമാണെന്ന് പറ…

ഷാപ്പിൽ കേറിയ കാര്യം മാത്രം ഉറക്കത്തിൽ വിളിച്ചു പറഞ്ഞിട്ടില്ലെന്നാണ് കേട്ടിടത്തോളം മനസിലാകുന്നത്..അതും കൂടെയറിഞ്ഞാൽ തീർന്ന്..

നിർധന യുവതിയ്ക്ക് കടലിൽ ചാടാനുള്ള അവകാശം ഏത് കാലത്ത് കിട്ടും..

നിങ്ങളൊന്നു പറഞ്ഞു താ..

സുമനസുകളുടെ കനിവ് തേടുന്നു… 🙏