എഴുത്ത്:-അബ്രാമിന്റെ പെണ്ണ്‌

പണ്ട് കാഴ്ച്ചക്കുറവിനെക്കുറിച്ച് ആവലാതി പറഞ്ഞപ്പോൾ അടുത്ത സൗഹൃദങ്ങളിൽ പലരും നിർദ്ദേശിച്ചത് കണ്ണ് ഡോക്ടറെ പോയി കാണാനായിരുന്നു..

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

പണ്ട് സൂപ്പർ ഗ്ലു ഇറങ്ങിയ സമയത്ത് അച്ഛന്റെ പൊട്ടിയ ചെരുപ്പ് ഒട്ടിയ്ക്കാൻ അതൊരെണ്ണം വാങ്ങിക്കൊണ്ട് വന്നു..ഇന്നത്തെ സൂപ്പർ ഗ്ലൂ പോലെ ആപ്പാ ഊപ്പായൊന്നുമല്ല അന്നത്തെ സൂപ്പർ ഗ്ലൂ… ഒട്ടിച്ചാൽ ഒട്ടിച്ചിടത്ത് വർഷങ്ങളോളം ഇരുന്നോളും.. മായമില്ല..

അന്നൊക്കെ കറണ്ട് കട്ടുള്ള സമയമാണ്.. രാത്രി എട്ടുമണിയാകാറായപ്പോ ചെരുപ്പ് ഒട്ടിയ്ക്കാൻ വേണ്ടി ഞാനീ പശ നിറഞ്ഞിരിക്കുന്ന ട്യൂബിന്റെ മൂടി മൊത്തം തുറന്നു.. ട്യൂബ് കയ്യിലെടുത്ത് അതിന്റെ മൂടി തുറക്കുമ്പോൾ കാണുന്ന കവറ് പോലുള്ള സുനായിൽ പിന്ന് കൊണ്ടൊരൊറ്റ കുത്ത് കുത്തിയതും….

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

ആരെങ്കിലും വന്നൊന്ന് കുത്താൻ കാത്തിരുന്ന പോലെ പശ വെളിയിലേയ്ക്ക് ചീറ്റിത്തെറിച്ചു.. വന്ന് വീണത് കുത്തിൽ ശ്രദ്ധിച്ചിരുന്ന എന്റെ ഇടതു കണ്ണിലേയ്ക്കും.. ആ സമയം തന്നെ കറണ്ടും പോയി..ഘടികാരങ്ങൾ നിലച്ചു പോയൊരു നിമിഷം..പശ വന്ന് വീണതും കണ്ണിലാകെയൊരു ചൂടും എരിവും.. അന്നേരത്തെ വെപ്രാളത്തിൽ ഞാൻ കണ്ണ് പൊത്തി.. കണ്ണ് തിരുമ്മി വിരല് മാറ്റാൻ തുടങ്ങുമ്പോ വിരല് കണ്ണിൽ നിന്നിളകി വരുന്നില്ല.

“വരുന്നില്ലേ..വരുന്നില്ലെന്ന് പറഞ്ഞാലൊക്കുവോ.. വാ വാന്ന് എത്ര പറഞ്ഞു വലിച്ചിട്ടും വിരല് വരുന്നില്ല.. നഹീന്ന് പറഞ്ഞാൽ ഒറപ്പായിട്ടും നഹീ..

എന്റെ പരാക്രമം കണ്ട് അടുക്കളയിൽ നിന്ന് മണ്ണെണ്ണ വിളക്കിന്റെ തിരി നീട്ടിയിട്ടോണ്ട് നിന്ന അമ്മ ഓടിവന്നു..

“നീയാ കൈ മാറ്റ്.. ഞാനൊന്ന് നോക്കട്ടെ..

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി എന്റെ കൈമാറ്റാൻ ശ്രമിച്ചുകൊണ്ട് അലറി.. പകല് വെട്ടത്തിൽ പോലും എന്നെ കണ്ടുപിടിയ്ക്കാൻ വല്യ പാടാ.. അപ്പോളാ ഇരുട്ടത്ത് കണ്ണിലൊട്ടിപ്പിടിച്ചിരിക്കുന്ന പശ നോക്കാൻ വരുന്നത്.. പറച്ചില് കേട്ടാൽ ഞാൻ മന:പൂർവ്വം കയ്യെടുത്ത് മാറ്റാത്തത് പോലെയാ..എന്തൊക്കെ ചെയ്തിട്ടും കൈ അനങ്ങുന്നില്ല..

ഒടുക്കം അച്ഛനുമമ്മയും കൂടെ എന്നെ അടുത്തുള്ളൊരു ഡോക്ടറുടെ ക്ലിനിക്കിൽ കൊണ്ടോയി.. എന്നെ മൊത്തത്തിലൊന്ന് നോക്കി സ്ഥിതിഗതികൾ വിലയിരുത്തിയിട്ട് ആ ഡോക്ടറ് ഏതാണ്ടൊക്കെയോ കുപ്പി തൊറക്കുന്നു.. പഞ്ഞിയെടുക്കുന്നു.. മുക്കുന്നു.. എന്റെ കണ്ണിലും വിരലിലും കൂടെ തേക്കുന്നു.. ആ പഞ്ഞി കളയുന്നു.. അടുത്ത കുപ്പി തുറക്കുന്നു.. അടുത്ത പഞ്ഞിയെടുക്കുന്നു.. മുക്കുന്നു.. തേക്കുന്നു..

അങ്ങനെ ബ്യൂട്ടീഷന്റെ മുന്നിലിരിക്കുന്ന മണവാട്ടിയെപ്പോലെ ഡോക്ടറുടെ മുന്നിൽ എന്തിനും റെഡിയായി ഞാനിരുന്നു.. പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ പതിനൊന്നരയോടെ എന്റെ കൈ കണ്ണിനോട്‌ യാത്ര പറഞ്ഞിറങ്ങി..ഡോക്ടറുടെ വായിലിരുന്നത് മൊത്തം കേട്ട് കലങ്ങിയ കണ്ണുമായി ഞാനും സംഘവും വീട്ടിലേയ്ക്ക് പോന്നു.. അതിൽ പിന്നെ ഇടത്തെ കണ്ണിന് എന്തൊക്കെയോ പോരായ്മകളുണ്ടായി തുടങ്ങി..

പിന്നീട് കല്യാണം കഴിഞ്ഞ ശേഷം ദൂരെ നിന്നും വരുന്ന വണ്ടിയുടെ ബോർഡൊക്കെ വായിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് കണ്ണാാശൂത്രീൽ പോകാൻ ഞാൻ തീരുമാനിച്ചത്.. കെട്ടിയോനോട് പറഞ്ഞപ്പോ അങ്ങേര് ഒരു തരത്തിലും സമ്മതിക്കുന്നില്ല..

“കണ്ണാടി വെച്ചാൽ കണ്ണ് കുഴിഞ്ഞു പോകും.. ആകപ്പാടെ ഈ ദേഹത്ത് പച്ചയുള്ളത് ഈ കണ്ണ് മാത്രമാ.. കണ്ണാടി വെയ്ക്കാമെന്ന മോഹമൊക്കെ ദൂരേക്കളഞ്ഞേക്ക്..

അങ്ങേരെ കുറ്റം പറയാനൊക്കില്ല..അന്നൊക്കെ ഞാൻ വളരെ മെലിഞ്ഞിട്ടായിരുന്നു.. നാല് കഷ്ണം എല്ലും അതിൽ പൊതിഞ്ഞു കുറച്ചു തൊലിയും പേരിനൊരു മുഖവും..കഴുത്തിലെ എല്ല് തെളിഞ്ഞു നിക്കുന്നിടത്തെ കുഴിയിൽ ഒരു കപ്പ് വെള്ളമൊഴിച്ചു വെച്ചാൽ ഒരു തുള്ളി പോലും വെളിയിൽ പോകത്തില്ല.. അതും വെച്ചോണ്ട് ഏത് രാജ്യത്ത് വേണേലും പോകാം..കയ്യിലെ ഞരമ്പോക്കെ തെളിഞ്ഞു നിക്കുന്നത് കണ്ടാൽ എനിക്കേതാണ്ട് മാറാ രോഗമുണ്ടെന്ന് ആർക്കും തോന്നും..

കണ്ണിന് വേദന കൂടിയപ്പോ ഒടുക്കം പുനലൂർ ശങ്കേഴ്സ് ആശുപത്രിയിൽ പോയി.. അവർ കണ്ണിലൊരു ഗ്ലാസും വെച്ചിട്ട് കുറെ അക്ഷരങ്ങൾ വായിക്കാൻ പറഞ്ഞു..

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

അതിശയമെന്ന് പറയട്ടെ..

“അക്ഷരങ്ങളുടെ പൊടിപോലുമില്ല കണ്ടു പിടിയ്ക്കാൻ.. രണ്ടു കണ്ണിനും കാഴ്ചക്കുറവ്…

എനിക്കങ്ങു നാണക്കേട്.. കണ്ണാടി ഊരിയിട്ട് ഞാനാ അക്ഷരങ്ങൾ കാണാതെ പഠിച്ചു.. കണ്ണാടി വെയ്ക്കുമ്പോൾ കാഴ്ചയില്ലെങ്കിലും അക്ഷരങ്ങൾ ഓർത്തു പറയാവല്ലോ..

കണ്ണാടി വെച്ചിട്ട് ഒരു തവണ കൂടെ ഡോക്ടർ എന്നെക്കൊണ്ട് വായിപ്പിച്ചു..

“പുല്ല്.. നേരത്തെ കണ്ട അക്ഷരങ്ങളേതെന്ന് ഓർമ്മ കിട്ടുന്നില്ല…

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

ഡോക്ടർ എന്റെ കണ്ണിലൊരു മരുന്നൊഴിച്ചു തന്നാരുന്നു.. കൂടെ കണ്ണാടിയും വാങ്ങി വെളിയിലിറങ്ങിയപ്പോ വെയിലത്തോട്ട് നോക്കാൻ വയ്യ.. കണ്ണിലൊഴിച്ച മരുന്നിന്റെ അസ്വസ്ഥത കാണുമെന്നു ഡോക്ടർ പറഞ്ഞിരുന്നു..

ഗാന്ധാരിയുടെ തോളിൽ തൂങ്ങി ധൃതരാഷ്ട്രർ പുനലൂർ ടൗണിൽ കൂടെ നടക്കുന്നത് പോലെ ഞാനിങ്ങേരുടെ തോളിൽ തൂങ്ങി ചെന്ന് ഓട്ടോയിൽ കേറി വീട്ടിലെത്തി.. പോയപ്പോൾ പയറു പോലെ ഓടിപ്പോയ ഞാൻ തിരിച്ചു വരുന്ന കാഴ്ച കണ്ട് എന്റെ അമ്മായിയമ്മ ഞെട്ടി.. കെട്ടിയോൻ കാര്യങ്ങൾ വിശദീകരിച്ചപ്പോ..

“അത്രേയുള്ളോ.. ഞാനേതാണ്ട് പേടിച്ചു പോയി….

ആ ശബ്ദത്തിൽ നിരാശയില്ലേ…??

പിറ്റേന്ന് രാവിലെ ഞാൻ കണ്ണാടിയുമൊക്കെയെടുത്ത് വെച്ച് സിറ്റൗട്ടിലിരിക്കുകയാണ്.. വയലിൽ എത്തവാഴ കുലച്ചു നിക്കുന്നു.. ഞാൻ നോക്കിയപ്പോ വലിയൊരു വാഴ ചാഞ്ഞു കിടക്കുന്നു.. ദൈവമേ.. എന്റെ വാഴ..

“ഏട്ടാ.. ഓടി വാ.. വാഴ ദോ ഒടിഞ്ഞു കിടക്കുന്നു..

ആധിപൂണ്ട് കെട്ടിയോനും അമ്മായിയമ്മയും പാഞ്ഞെത്തി.. വയലിലോട്ട് നോക്കിയിട്ട് അങ്ങേരെന്റെ കയ്യിലൊരു നുള്ള് നുള്ളി..

“നിന്റെ പൊട്ട കണ്ണാടി ഊരിക്കളയെടീ..

ഇങ്ങേർക്കെന്താ.. പ്രാന്തുണ്ടോ.. കണ്ണാടി ഊരിയിട്ട് നോക്കിയ ഞാനും ഞെട്ടി.. വാഴ നിവർന്നു തന്നെ നിക്കുന്നു.. കണ്ണാടിയിട്ട് നോക്കുമ്പോ ഒടിഞ്ഞു കിടക്കുന്നു..ഊരുമ്പോ വാഴയ്ക്കൊരു കുഴപ്പവും കാണുന്നുമില്ല.. കയ്യിലിരുന്ന കാശ് പിടിച്ചു പറിച്ചിട്ട് ഇവന്മാര് പൊട്ടക്കണ്ണാടിയാണോ തന്നത്..അമ്മായിയമ്മ എന്തോ വല്യ കാഴ്ച കാണുന്ന പോലെ എന്നെ തന്നെ നോക്കി നിക്കുന്നു.. ഹല്ലേ..ഇവരെന്നെ ആദ്യമായിട്ട് കാണുവാന്നോ.. വേറെ ജോലിയൊന്നുമില്ലെങ്കിൽ പോയി വാഴയ്ക്ക് വെള്ളം കോരിയ്ക്കൂടെ.

പിറ്റേന്നായിരുന്നു ശരിക്കും പരീക്ഷണം.. പൊക്കമുള്ള സ്ഥലത്ത് ചെല്ലുമ്പോ എനിക്ക് തോന്നും താഴ്ചയുള്ള സ്ഥലമാണെന്ന്.. ഞാനത് കണക്കു കൂട്ടി നടക്കും.. കാല് പൊക്കിയങ്ങോട്ട് വെയ്ക്കുമ്പോൾ ആലുമ്മൂടൻ കൊച്ചാട്ടൻ നടക്കുന്ന പോലെയായിപ്പോകും.. താഴ്ചയുള്ള സ്ഥലത്ത് ചെല്ലുമ്പോൾ തോന്നും പൊക്കമുണ്ടെന്ന്.. നിസ്സാരമെന്ന് കരുതിയങ്ങോട്ട് നടക്കുമ്പോ പ്രതീക്ഷിയ്ക്കാതെ ചുവട് പിഴയ്ക്കും.. ആകെക്കൂടി പ്രശ്നം..

അന്ന് രാത്രി ഭയങ്കര കാറ്റും മഴയുമൊക്കെയായിരുന്നു…

ബന്ധത്തിലൊരു പെണ്ണ് പ്രസവിച്ചു കിടക്കുന്നുണ്ട്.. പിറ്റേന്ന് ഞങ്ങളവളെ കാണാൻ പോകുമ്പോൾ ബസ് സ്റ്റോപ്പ് വരെ ഞാൻ കണ്ണാടി വെച്ചില്ല.. വഴിയിൽ വീണാൽ ഒരു കൈസഹായം പോലും ചെയ്യില്ലെന്ന് കെട്ടിയോൻ ആണയിട്ടിരുന്നു..ബസിൽ കേറി പുനലൂരോട്ടു പോകുമ്പോ കണ്ട കാഴ്ച എന്റെ ഹൃദയം തകർത്തു… തലേന്നത്തെ കാറ്റിൽ നിരനിരയായി പിഴുതു വീണു കിടക്കുന്ന റബ്ബറും ചീനിയും തെങ്ങുകളും..

“നോക്കേട്ടാ റബ്ബറൊക്കെ പിഴുതു കിടക്കുന്നെ… നമ്മുടെ അങ്ങോട്ടൊന്നും കാറ്റ് വലുതായി വീശിയില്ല.. എന്തൊരു കഷ്ടമായിപ്പോയെന്ന് പറ..ഇതിന്റെ ഒടയര് ഇതെങ്ങനെ സഹിക്കുവോ ദൈവമേ..

സങ്കടം കൂടി ഞാൻ പറഞ്ഞത് ഉച്ചത്തിലായിപ്പോയി.. ഏത് റബ്ബറെന്ന മട്ടിൽ ബസിലിരുന്നവരെല്ലാം വെളിയിലെക്കെത്തി നോക്കിയിട്ട് എന്നെയും നോക്കി..

“കണ്ണാടി വെച്ചോണ്ട് ബാക്കിയൊള്ളവനെ നാണംകെടുത്താനെറങ്ങിയേക്കുവാന്നോടീ.. അതൂരി ബാഗിൽ വെച്ചോണം.. അല്ലെങ്കിൽ കാണുന്നത് നീ മാത്രം കണ്ടാൽ മതി.. എന്നെ വിളിച്ചു കാണിക്കണ്ട..ബസിലുള്ളവര് മൊത്തത്തിൽ നിന്നെ നോക്കുവാ..

തെറ്റ് എന്റെ ഭാഗത്താണ്.. കണ്ണാടി വെച്ച കാര്യം ഞാൻ മറക്കാൻ പാടില്ലായിരുന്നു.. ഞാനങ്ങനെ പറഞ്ഞെന്ന് വെച്ച് ഇങ്ങേരെന്നെ കടിയ്ക്കാൻ വരേണ്ട കാര്യോന്നൂല്ല..ബസിലുള്ളവർ മൊത്തം എന്നെ നോക്കാൻ ഞാനെന്തുവാ കണ്ടക്ടറാന്നോ…

നടത്തയും കാഴ്ചയും തമ്മിൽ പൊരുത്തപ്പെടാതെ വന്നപ്പോ ഞാനാ കണ്ണാടി ഉപേക്ഷിച്ചു.. അന്ന് കുറെ നാൾ മാറി നിന്ന കാഴ്ചയുടെ പ്രശ്നങ്ങൾ ഇപ്പോൾ വീണ്ടും എത്തിയിട്ടുണ്ട്..

അന്ന് കുറെ ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറായിരുന്നെങ്കിൽ ഇന്നിങ്ങനെ ഖേദിയ്ക്കേണ്ടി വരില്ലാരുന്നു..

ങ്ഹാ.. പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു വരില്ലല്ലോ.. അനുഭവിച്ചേ തീരു..