
എഴുത്ത്: അബ്രാമിൻ്റെ പെണ്ണ്
==================
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelശനിയാഴ്ച ഒരാവശ്യത്തിന് കൊട്ടാരക്കര വരെ പോകേണ്ടി വന്നു..രാവിലെ മുതൽ കൊല്ലക്കാർക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചേക്കുവാണെന്നറിഞ്ഞപ്പോ വണ്ടി കൊണ്ടോവാൻ തോന്നീല്ല..
വണ്ടീടെ കൂടെ ഫ്രീയായി കിട്ടിയ ഹെൽമെറ്റായത് കൊണ്ടാണോന്നറീല ഗ്ലാസ് താഴ്ത്തി വെച്ചാലും ഒറ്റ തുള്ളി വെള്ളം പോലും പുറത്ത് പോകാതെ കൃത്യമായി മുഖത്ത് തന്നെ വന്ന് വീഴും..
മഴ വെള്ളം കണ്ണിൽ വീഴുന്നത് ഇഷ്ടമല്ലാത്തത് കൊണ്ടും മുഖത്തടിച്ചേക്കുന്ന പെയിന്റ് വെള്ളത്തിൽ കലക്കാൻ താല്പര്യമില്ലാത്തത് കൊണ്ടും യാത്ര ബസിലോട്ട് മാറ്റി…
ബസിൽ കേറി…
സൈഡ് സീറ്റ്,,,ചാറ്റൽ മഴ..താടി വെച്ചൊരു ഡ്രൈവർ ചേട്ടൻ…😘
ചിലര് കാക്കി ഡ്രസിട്ടാൽ കാണാൻ വല്ലാത്തൊരു ലുക്കാണ്…ആ ചേട്ടനെ തന്നെ നോക്കുന്നത് കണ്ടോണ്ടായിരിക്കും പുള്ളി ഇടയ്ക്കൊക്കെ ഒന്ന് പാളി നോക്കുന്നുണ്ട്..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelഅത്രേം വല്യ വണ്ടിയോടിക്കുവാണെങ്കിലും നമ്മളോട് കുറച്ചെങ്കിലും ആത്മാർത്ഥത കാണിക്കാൻ തോന്നിയല്ലോ..
ഒള്ളതാവട്ട്…
അങ്ങനെ താടിയിൽ നോക്കിയിരുന്ന് കൊട്ടാരക്കര വരെ ചെന്നതറിഞ്ഞില്ല..
പോയ കാര്യം സാധിച്ച് ഉച്ചയോടെ തിരിച്ചു വീട്ടിലോട്ട് വരാൻ തുടങ്ങുമ്പോ പെരുമഴയങ്ങോട്ട് തുടങ്ങി..ബസിൽ കേറിയിരുന്നു..
സൈഡ് സീറ്റ് തന്നെ കിട്ടി..ദൈവം വലിയവനാണല്ലോ…നമുക്ക് വേണ്ടത് ഇച്ചിരി താമയ്ച്ചാലും നമുക്ക് തന്നെ തരും..
പക്ഷെ ഡ്രൈവറെ കാണാൻ ഒക്കുന്നില്ല… 🥹
എത്തി വലിഞ്ഞു നോക്കി, രാവിലെ കണ്ട മറ്റേ ചേട്ടനെങ്ങാനുമാണെങ്കിൽ മനോദുഃഖം സഹിക്കാൻ പറ്റില്ല…ആ ചേട്ടനാണെങ്കി മുന്നോട്ട് ചെന്ന് കമ്പിയേ തൂങ്ങിയായാലും നിക്കാം, സീറ്റ് പോയാലും വേണ്ടിയേല..
വീട്ടിൽ ചെന്ന് നേരം വെളുക്കുവോളം കസേരയുമെടുത്തിട്ട് ഇരിക്കാവല്ലോ..
എങ്ങനൊക്കെ എത്തി വലിഞ്ഞു നോക്കീട്ടും തല മാത്രേ കാണാൻ ഒക്കുന്നുള്ളു..അങ്ങേരാന്നെങ്കി ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല..മുട്ട് വയ്യാത്തത് കൊണ്ട് തോനേം നേരം നിക്കാനും വയ്യല്ലോ ദൈവമേ.. 🥹
കണ്ടക്ടർ വന്ന് കേറി..ടിക്കറ്റ് കൊടുത്തു തുടങ്ങിട്ട് ബെൽ കൊടുത്തപ്പോ ഡ്രൈവറൊന്ന് തിരിഞ്ഞു നോക്കി..
ഒരപ്പാപ്പൻ… 🥹
അടുത്ത മാസം പെൻഷനാവുമെന്നുറപ്പാണ്….ഈ മുതുകുടുക്കയെ കാണാൻ വേണ്ടിയാണോ ഇത്രേം നേരം എഴീച്ചു നിന്നത്.. 🥹
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelവീണ്ടും സീറ്റിൽ തന്നെയിരുന്നു…വണ്ടി വിട്ടതും ഒരമ്മച്ചി വന്ന് കമ്പിയേൽ തൂങ്ങി നമ്മളിരിക്കുന്ന സീറ്റിന്റെ അറ്റത്തു വന്ന് നിന്ന്..
അടുത്തിരിക്കുന്ന പെങ്കൊച്ച് അനങ്ങുന്നില്ല…ഇവളൊക്കെ എവിടുന്ന് വരുന്നെന്നാ…പ്രായമായ ഒരാള് വന്ന് നിന്നാൽ എഴീച്ചു കൊടുത്തൂടെ…ഇവളുടെ വീട്ടിൽ വയസായവരൊന്നുമില്ലേ..മനസാക്ഷി കെട്ട വർഗ്ഗം… ത് ഫൂ……🤬
അവള് മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ടപ്പോ ആ അമ്മച്ചി എന്നെ നോക്കുന്ന്…
കണ്ടിട്ട് ഒരു കുരൂം ഉള്ളതായിട്ട് തോന്നുന്നില്ല..അവിടെ നിക്കട്ടെ..വയസു കാലത്ത് ചടഞ്ഞു കൂടിയിരുന്നാൽ കയ്യും കാലും നൂരത്തില്ല…നമ്മളും ടിക്കറ്റെടുത്തിട്ടല്ലിയോ വണ്ടീൽ കേറുന്നേ..വയസായെന്ന് പറഞ്ഞു ചെറുപ്പക്കാരെ സീറ്റിലിരിക്കാൻ സമ്മയ്ക്കാത്ത കുറെയെണ്ണം കൊടേം തൂക്കിയിറങ്ങിക്കോളും…. 🤬
പാവം അമ്മച്ചി ആ പെണ്ണിനെ വീണ്ടും നോക്കുവാ,അവള് കണ്ണടച്ചിരിക്കുന്നു…🤬
ഇവൾക്ക് ഹൃദയം എന്നൊന്നില്ലേ എന്ന് ഞാൻ ചിന്തിച്ചു പോയി ഗുയ്സ്..അവളൊന്ന് എഴീച്ചു കൊടുത്താരുന്നേൽ ആ അമ്മച്ചി ഇരിക്കത്തില്ലേ…അവള് കൊട്ടാരക്കര വെച്ച് അടച്ചു വെച്ച കണ്ണ് തുറന്നത് വെട്ടിക്കവല വന്നപ്പോഴാ..
വെട്ടിക്കവല എത്തിയപ്പോ ആ പെണ്ണ് എഴുന്നേറ്റിറങ്ങി പോയി…അമ്മച്ചി വന്ന് എന്റടുത്തിരുന്നു..ഞാനാ കു* ണ്ടി താഴെ വെക്കാൻ ഇച്ചിരി സ്ഥലം കൊടുത്തു…
“എവിടെ പോയതാ മക്കളെ…”
അമ്മച്ചി എന്നോട്..
“കൊട്ടാരക്കര വരെ പോയതാ..അമ്മ എവിടെ പോയതാ..
ഞാൻ എവിടെ പോയതാന്ന് ചോയ്ച്ചാൽ തിരിച്ചു ചോദിക്കാൻ എനിക്കും അവകാശമുണ്ട്…
“മോൾടെ വീട്ടിൽ പോയതാ…പൊറത്ത് ഭയങ്കര മഴപെയ്യുവാ…ഷട്ടറിട്ടേക്കുന്നോണ്ട് കാണാനൊക്കത്തില്ല…
പറഞ്ഞിട്ട് അമ്മച്ചി എന്നെ നോക്കി…
അയ്യോടാ, മഞ്ജിമേടമ്മയ്ക്ക് നടുവിനും കാലിനും മാത്രേ കുരുവൊള്ളൂ..കണ്ണിനൊരു കുരുവുമില്ല..മഴ പെയ്യുന്നത് എനിക്ക് കണ്ടൂടെ…ഇതെന്തൊരു പാട്..😏
“മക്കള് ഏത് വീട്ടിലെയാ..
അമ്മച്ചി വീണ്ടും..
ഞാൻ അമ്മായമ്മച്ചീടെ പേര് പറഞ്ഞപ്പോ..
“അത് അമ്മയാണോ…
എന്ന് അമ്മച്ചി ചോയ്ച്ചു..അല്ല അമ്മായമ്മയാണെന്ന് ഞാൻ പറഞ്ഞു..
“നീ കല്യാണം കഴിച്ചയാന്നോ കൊച്ചേ,,നിന്നെ കണ്ടാൽ കല്യാണം കഴിച്ചയാണെന്ന് പറയത്തില്ല..അയ്യോ,,ഒരു കൊച്ച് പെണ്ണ്..
അതേയ്,,,ഇത് വായിക്കുമ്പോ ചില മാക്രിക്കുഞ്ഞുങ്ങൾ ചിരിക്കുന്നത് ഇവിടിരുന്നു ഞാൻ കാണുന്നുണ്ട്..നിനക്കൊക്കെ അസൂയ തോന്നും..അയ്ന് ഞാനെന്തോയ്യും… 😏
“അമ്മ ഇങ്ങോട്ട് കേറിയിരിക്ക്,,അരികിൽ പോയിരുന്ന് വീഴണ്ട..
ഞാൻ അമ്മയെ അടുത്തോട്ടു ചേർത്തിരുത്തി…നല്ല മനസാണെന്ന് ആ മുഖം കണ്ടാലറിയാം…
“മക്കളൊണ്ടോ…
ആകെ കുളിരു കോരിയിരിക്കുന്ന എന്നോട് അടുത്ത ചോദ്യം…
“ഉണ്ട്, രണ്ട് പേരുണ്ട്..മോളും മോനും,, മോള് ആറിൽ..മോൻ രണ്ടിൽ…
ഞാൻ പറഞ്ഞു…
“പോ കൊച്ചേ കള്ളം പറയാതെ…ഇത്രേം കുഞ്ഞ് പ്രായത്തിൽ വല്യ കൊച്ചുങ്ങളോ..ഞാൻ വിശ്വസിക്കുകേലാ..
അമ്മച്ചി വീണ്ടും..
ഈ ത* ള്ളച്ചി മുഖത്തോട്ട് നോക്കി ഊ……അല്ലെങ്കി വേണ്ടി കളിയാക്കുവായിരിക്കുവോ…. 🙄
എനിക്ക് സംശയം..ഞാൻ ഫോൺ തുറന്നു കുടുംബ ഫോട്ടോയങ്ങോട്ട് കാണിച്ചു കൊടുത്തു…
“പൊന്നുമോളെ,,ഈ വള്ളിയുടുപ്പുമിട്ട് ഇരിക്കുന്ന കണ്ടാൽ നീ കല്യാണം കഴിച്ചയാന്ന് പോലും പറയത്തില്ല…അതാ അമ്മയ്ക്ക് മനസിലാവാഞ്ഞേ…മക്കള് ഷെമിക്ക്…
എനിക്കാ അമ്മയുടെ വിഷമം മനസിലാകും..അതോണ്ട് ഞാൻ വഴക്കൊന്നും പറഞ്ഞില്ല..അമ്മ ചോദിച്ച ചോദ്യം പുറത്തോട്ടൊക്കെ പോകുമ്പോ മിനിമം രണ്ട് പേരെങ്കിലും എന്നോട് വന്ന് ചോദിക്കാറുണ്ട്..
ചക്കുവരയ്ക്കലെത്തിയപ്പോ അമ്മ ഇറങ്ങി പോയി..ഞാൻ ഓട്ടോ വിളിച്ചു വീട്ടിലോട്ടും പോന്നു..
എവിടെയായാലും ആ അമ്മച്ചിക്ക് ഒരാപത്തും വരാതെ ദൈവം കാക്കട്ടെ…
എന്നെ കണ്ടാൽ പ്രായം തോന്നിക്കാനുള്ള എന്തേലും വഴിയുണ്ടോ ഗുയ്സ്..അതിനെന്തേലും മരുന്നുണ്ടോ….
ഈ ചോദ്യം കേട്ട് മടുത്തു….അതോണ്ടാണ്… 🥹
നിർധന യുവതി..അല്ലല്ല വലിയൊരു നിധി കൈവശമുള്ള യുവതി സുമനസുകളുടെ കരുണ തേടുന്നു….ഉപേക്ഷിക്കരുതേ….. കുമ്മോജിയിട്ട് ഊദ്രിക്കരുതേ… 🙏