എഴുത്ത്: അബ്രാമിൻ്റെ പെണ്ണ്

==================

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

നേരത്തെ വീട്ടില് പെയിന്റടിച്ചത് പറഞ്ഞില്ലാരുന്നോ കൊച്ചുങ്ങളേ…

ഭിത്തിയുടെ പെയിന്റിംഗ് അന്ന് തീർത്തു..ജനലും വാതിലുമൊന്നും അടിച്ചു തീർത്തുമില്ല…

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

പെയിന്റിംഗ് കഴിഞ്ഞ് അവരങ്ങു പോയിക്കഴിഞ്ഞപ്പോ ഹാളിലെ കതക് അടയ്ക്കാൻ പറ്റാതായി..കട്ടെളയോട് പിണങ്ങി കതകങ്ങു മാറി നിക്കാ..

അകലാൻ എളുപ്പവാ,,അടുക്കാനാ പാട്…അങ്ങനെ പിണങ്ങിയാലൊക്കില്ലെന്ന് പറഞ്ഞ് ഞാനാ കതകിനെ ബലമായി കട്ടെളയോട് ചേർക്കാൻ ശ്രമിച്ചതും “കിർർർർ”ന്നൊരു ശബ്ദത്തോടെ കതകിന്റെ പലക പൊട്ടിയിങ്ങു പോന്നു… 😳😳

അമ്മായച്ഛന്റെ ഇരുപത്തെട്ടിനെങ്ങാണ്ട് ഇട്ട കതകാ..പൊട്ടീലെങ്കിലേ അതിശയമുള്ളൂ..😏😏

എനിക്ക് വന്നൊരു സങ്കടം…😭😭

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

പെയിന്റടിച്ചു വീട് വൃത്തിയായപ്പോ കതക് പോയി..😥😥

ഞാനാ കതക് പൊട്ടിയ കാര്യം കെട്ടിയോനോട് പറഞ്ഞില്ല..പറഞ്ഞാൽ ആ പൊട്ടിയ പലകക്കഷ്ണം കൊണ്ടെന്നെ തലയ്ക്കടിച്ചു കൊല്ലുമെന്നെനിക്കറിയാം..🏃🏻‍♀️

“എനിക്കിത് അടയ്ക്കാൻ പറ്റുന്നില്ല..ഇയാളൊന്ന് അടച്ചരോ “…🤭🤭

ഞാൻ അങ്ങേരെ വിളിച്ച്..

“അഞ്ച് കിലോമീറ്റർ നീളത്തിൽ ഒരു നാക്കൊണ്ടെന്നേ ഒള്ള്..ഒരു ഈർക്കിലെടുക്കാനുള്ള കഴിവില്ല..മാറങ്ങോട്ട്..😏😏

അങ്ങേര് നെഞ്ചും വിരിച്ച് ചാടി വീണ്…മസില് പെരുപ്പിച്ച് ആരോഗ്യം തെളിയിക്കാൻ കിട്ടുന്ന ഒരവസരവും അതിയാൻ കളയുകേലാ..💪🏻

ഞാൻ ദീപശിഖ അതിയാന് കൈമാറി..😆

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

അങ്ങേര് കതകിൽ പിടിച്ച് അടയ്ക്കാനാഞ്ഞതും പലകയിളകി ഇങ്ങു പോന്നു. 🤣

“നിങ്ങക്കിപ്പോ സമാദാനമായോ മനുഷ്യാ, ആ കതകങ്ങനെ വലിച്ചടയ്ക്കണ്ട വല്ല കാര്യോണ്ടാരുന്നോ..പൊട്ടിയ കതകും തുറന്നിട്ടേമ്മച്ച് ഇനി എങ്ങോട്ടെങ്കിലും തഞ്ചമായിട്ട് പോകാനൊക്കുവോ…😡

ഞാൻ പറയുന്ന കേട്ട് അങ്ങേര് അന്തംവിട്ടെന്നെ നോക്കുന്നു…

“അതിന് ഞാനൊന്നും ചെയ്തില്ലല്ലോ..😥

അങ്ങേരെ അത്രേം പാവമായി ഞാൻ കണ്ടിട്ടില്ല…

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

“കയ്യിൽ പത്തു പൈസായെടുക്കാനില്ലാതിരിക്കുന്ന സമയത്ത് ഇമ്മാതിരി വേലത്തരം കാണിച്ചു വെച്ചാ എന്തോയ്യും….എന്തോരൂദ്രമാണെന്ന് പറ.. 😥

അങ്ങേരെന്നെയൊന്ന് നോക്കി..ആ പൊട്ടിയ ഭാഗം കൂടെ കട്ടെളയോടു ചേർത്ത് എങ്ങനെങ്ങാണ്ട് അടച്ചു..

“ഇനിയാരും ഇത് തുറക്കരുത്…😡

നാഗവല്ലിയെ മറ്റേ മുറീൽ പൂട്ടിയിട്ട് കാരണവർ പോകുന്ന പോലെ താക്കോലും ന്റെ കയ്യിൽ തന്നേമ്മച്ച് അതിയാൻ കുളിക്കാൻ പോയി…

എനിക്ക് ഭയങ്കര പേടിയാരുന്നു..തുറക്കല്ലേന്ന് അങ്ങേര് പറഞ്ഞോണ്ട് തുറക്കാൻ എനിക്ക് മുട്ടുവോന്നുള്ള ഭയം..പറഞ്ഞില്ലാരുന്നേ പ്രശ്നമില്ലാരുന്നു..😥

കതക് ശരിയാക്കിയിട്ട് മതി ബാക്കി പെയിന്റടി എന്ന് തീരുമാനിച്ചു…ഒടുക്കം കൂട്ടാരിയും അവള്ടെ കെട്ടിയോനും കൂടെ വിരുന്ന് വന്നപ്പോ ആ ചെർക്കൻ മറ്റേ കതക് ശരിയാക്കി തന്ന്…ബാക്കി പെയിന്റ് കൂടെ അടിയ്ക്കാമെന്ന് ഞാനും കരുതി..

ബീ ഫിൽ കിടന്ന ചെരട്ട എടുത്ത് എല്ലാണെന്ന് പറഞ്ഞ് വായിലിട്ട് ഉറിഞ്ചിയ ആ പ ര ട്ടയെ ഞാൻ പിന്നെ വിളിച്ചില്ല…കൂട്ടാരിയുടെ കെട്ടിയോൻ പെയിന്റടിച്ചു തരാമെന്നേറ്റു..

അങ്ങനെ അവനും പെയിന്റടിയിൽ യാതൊരു പരിചയവുമില്ലാത്ത ഞാനും കൂടെ പിറ്റേന്ന് മുതൽ പണി തുടങ്ങി..💃🏾

എന്റൊപ്പമെത്താൻ അവൻ പെടാപ്പാട് പെട്ടെന്ന് വേണം കരുതാൻ…അമ്മാതിരി ആത്മാർത്ഥതയാരുന്നു എനിക്ക്..

അങ്ങനെ പണിയെല്ലാം തീർന്ന്..സിറ്റൗട്ടിന്റെ അരഭിത്തിയുടെ ആ ഇരിക്കുന്ന സ്ഥലത്തടിക്കാൻ വെള്ള പെയിന്റ് മുൻപേ മാറ്റി വെച്ചിട്ടുണ്ടാരുന്നു..അവനത് വൃത്തിയായി അടിച്ചു…

ജോലി കഴിഞ്ഞു സന്തോഷത്തോടെ അവര് പോയി..കെട്ടിയോൻ കടയിലോട്ടെങ്ങാണ്ട് പോയ ആ നിമിഷത്തിലാണ് ഞാൻ സിറ്റൗട്ടിലോട്ട് ചെല്ലുന്നത്..

നോക്കുമ്പോ ഭിത്തിയുടെ താഴെ വശത്ത് അടിച്ചതിന്റെ ബാക്കി കുറച്ച് കറുത്ത പെയിന്റ് അവിടിരിക്കുന്നു..കൂടെ ഒരു ബ്രഷും..

ആ വെള്ള പെയിന്റ് അടിച്ചേക്കുന്നതിന്റെ മോളിൽ എന്തുകൊണ്ട് ഓരോ വര കൂടെ നീളത്തിൽ ഇട്ടൂടാ എന്നെന്റെ ഉള്ളിലിരുന്ന സാത്താനി ചോയ്ക്കുന്നു…

വേണ്ടെന്ന് ഞാൻ പറഞ്ഞിട്ടും സാത്താനി തമ്മയ്ക്കുന്നില്ല…

വരയിട്,,വരയിട്,,എന്നങ്ങു പറയുവാ..

വരയിടാൻ മുട്ടിയാൽ അപ്പൊ ഇടണം എന്ന് നിർബന്ധമുള്ള ഞാൻ മടിച്ചു നിന്നില്ലെടെ..

കയ്യൊക്കെ അങ്ങ് കുരുകുരുക്കുവാ… 💃🏾

ബ്രഷ് എടുത്തു കറുത്ത പെയിന്റിൽ മുക്കി ഒരു വരയിട്ട്…അടുത്തൊരു വര കൂടെയിട്ട്..

കൊള്ളാവല്ലോ സംഭവം..എനിക്കെന്നെക്കുറിച്ച് മതിപ്പ് തോന്നിയ നിമിഷം..

പിന്നങ്ങോട്ട് ചറ പറാന്ന് അങ്ങേയറ്റം വരെ ഓരോ വര വീതമിട്ട്..

മാറി നിന്ന് നോക്കീപ്പോ വരയ്ക്കെല്ലാം പല  വലിപ്പം..ആദ്യത്തെ വര ചെറുതും രണ്ടാമത്തെ വര വലുതും..

ആദ്യത്തെ ചെറിയ വര വലുതാക്കി രണ്ടാമത്തേതിന്റെ അത്രേമാക്കിയാൽ പ്രശ്നം തീർന്നല്ലോ..ബ്രഷ് പെയിന്റ് പാട്ടയിൽ മുക്കി നീട്ടിയൊരു അടി വെച്ച് കൊടുത്തു….അന്നേരമുണ്ടെടെ രണ്ടാമത്തെ വര ചെറുതായി…അതിനേ വലുതാക്കുമ്പോ മറ്റേത് ചെറുതാവും…🙄🙄

പാട്ടയിൽമുക്കിയടിയുടെ ഊക്ക് കൊണ്ട് കൊറേ ഭിത്തി വഴി താഴോട്ട് ഒലിച്ചിറങ്ങി..അത് തൂത്തു കളഞ്ഞപ്പോ അതിനേക്കാൾ വൃത്തികേട്..ഈ വരയെ എല്ലാം കൂടെ ചേർത്ത് ഭിത്തി മൊത്തം ഒറ്റക്കളറാക്കിയാലോ എന്ന് ചിന്തിച്ചോണ്ട് നിക്കുമ്പോ കെട്ടിയോൻ കടേൽ പോയിട്ട് വരുന്ന്…😳

ഓടാനുള്ള നേരം കിട്ടുന്നേനു മുൻപ് അങ്ങേര് മുറ്റത്ത് വന്ന്..പാട്ടയും ബ്രഷും കയ്യിൽ പിടിച്ചു നിക്കുന്ന എന്നെയും കറുത്ത് പാറുന്ന ഭിത്തിയെയും മാറി മാറി നോക്കി…

പിന്നീട് നടന്നതൊക്കെ ചരിത്രം..ലോകത്ത് ഇത്രേം ചീത്തയൊക്കെ ഒരു മനുഷ്യൻ പറയാവോ..അതും സ്വന്തം ഭാര്യയെ..ഇങ്ങേർക്ക് അമ്മ പെങ്ങന്മാരും അപ്പനനിയന്മാരുമൊക്കെ ഉള്ളയല്ലേ..ഇങ്ങേരിത്തരക്കാരനാരുന്നെന്ന് മുൻപേ അറിഞ്ഞാരുന്നെങ്കിൽ ഞാൻ രണ്ട് പ്രസവിക്കാൻ നിക്കത്തില്ലാരുന്നു…

അല്ലെടേ,, ഈ വെളുത്ത പെയിന്റടിച്ചേക്കുന്നതിന്റെ മോളിൽ ഭാര്യ കറുത്ത പെയിന്റ് കൊണ്ട് വരയിട്ടാൽ കെട്ടിയോന് ബന്ധം പിരിഞ്ഞു പോകാൻ പറ്റുവോ..അതോ ഭാര്യയ്ക്ക് ഇങ്ങോട്ടെന്തെങ്കിലും തരാൻ നിയമപരമായി വല്ല വകുപ്പുമുണ്ടോ..

അറിയാവുന്നവർ പറഞ്ഞു തരണം..

കയ്യിലൊരു പാട്ടയും ബ്രഷുമായി നിർധന യുവതി സുമനസുകളുടെ കനിവ് തേടുന്നു..കൈവിടരുതേ..😭