എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

വൈകുന്നേരം നാല് മണിയോടെ അമ്പലത്തിൽ പോയാലോ എന്നൊരാലോചന പെട്ടെന്ന് പൊട്ടി മുളയ്ക്കുന്നു.. കെട്ടിയോനോടും പിള്ളേരോടും പറഞ്ഞപ്പോ

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

“ഞാൻ വരുന്നില്ല,, നീ പോയിട്ട് വാ “

എന്നങ്ങേരും,,

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

“ഞങ്ങളെങ്ങും വരുന്നില്ല,, അമ്മച്ചി പോ,, എനിക്ക് കാല്‌ വേദനയാ,, അങ്ങ് വരെ നടക്കാൻ വയ്യെന്ന് “,,

കൊച്ചു പെണ്ണും പറയുന്ന്..

ഒറ്റയ്ക്ക് എങ്ങനെ പോകും..??

കൊച്ചു പെണ്ണിനെ അടുത്തോട്ടു വിളിച്ചു..

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

“ടീ,, അച്ഛനും അവനും വരത്തില്ലെന്ന് എനിക്കറിയാരുന്നു.. നിന്നോട് കൊറേ കാര്യങ്ങൾ എനിക്ക് പറയാനുണ്ട്.. വല്യ രഹസ്യവാ,, കേക്കണോങ്കി വന്നാ മതി.. പിന്നെ അണിഞ്ഞില്ല,, പണഞ്ഞില്ല എന്നൊന്നും പറഞ്ഞേക്കരുത്…

പറഞ്ഞിട്ട് ഞാൻ അവളെയൊന്നു പാളി നോക്കി,,

രഹസ്യം എന്ന് കേട്ടതും പൂച്ച മത്തിത്തല കണ്ടപോലൊരു സന്തോഷം അവള്ടെ മുഖത്ത് മിന്നിമാഞ്ഞു..സംഗതി ഏറ്റ്..

ഞാൻ ചുമ്മാ പറയത്തില്ലെന്ന് കൊച്ചിനറിയാം.. എന്റെ സകല രഹസ്യങ്ങളുടെയും താക്കോൽ അതിന്റെ കയ്യിലാണ്..

കാല്‌ വേദന എങ്ങനെ പോയെന്നറിഞ്ഞൂടാ.. എന്നേക്കാൾ മുന്നേ അവള് കുളിച്ചൊരുങ്ങി.. അഞ്ചരയോടെ ഞങ്ങൾ അമ്പലത്തിലോട്ട് പുറപ്പെട്ടു.. വീട്ടീന്നെറങ്ങിയപ്പം തൊട്ട്..

“പറ അമ്മച്യേ,, എന്തുവാ രഹസ്യം..

ഞാനെങ്ങനൊക്കെ വിഷയം മാറ്റിയിട്ടും ലവള് കറങ്ങി തിരിഞ്ഞു രഹസ്യത്തിൽ വന്ന് നിക്കും.. എനിക്ക് മറവിയുടെ കുരുവുണ്ടായോണ്ട് ഞാനെങ്ങാനും മറന്നോയാലോന്ന് കൊച്ചിന് ആധി.. വീണ്ടും “പറ അമ്മച്യേ ” ന്നു പറഞ്ഞു ലവളെന്നെ തോണ്ടുവാ.. എനിക്കങ്ങു സഹികെട്ട്..

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

“മിണ്ടായിരി കൊച്ചേ,, വയസ് ഒമ്പതായേയുള്ളൂ.. രഹസ്യം കേക്കണം പോലും,, കേക്കാനുള്ള പ്രായമാവുമ്പം ഞാൻ പറയും.. അമ്പലത്തിൽ പോകുമ്പം പോലും വായീ നാക്ക് അടങ്ങിക്കെടക്കത്തില്ല.. കൊച്ചുങ്ങളായാ കൊറച്ചു തഞ്ചം വേണ്ടേ..

അമ്പിയുടെ ഫിഗർ ചെയ്തോണ്ട് നടന്ന് പോകുവായിരുന്ന ഞാൻ പെട്ടെന്ന് അന്യനിൽ ചെന്ന് നിക്കുന്നത് കണ്ട കൊച്ചു പകച്ചു പോയി.. കളിപ്പിക്കപ്പെട്ടു എന്നവൾക്ക് ബോധ്യപ്പെട്ടു..പിന്നൊരക്ഷരം അത് മിണ്ടുന്നില്ല…

കൊറച്ചങ്ങോട്ട് ചെന്നപ്പോ പരിചയത്തിലുള്ളൊരമ്മച്ചി അവരുടെ വീടിന്റെ തിണ്ണയിലിരിക്കുന്നു.. മടിയിലൊരു തുണിയും കിടപ്പോണ്ട്..

“അമ്മേം മോളും കൂടെ വയ്യാമ്പാടെ എങ്ങോട്ടാണെന്നാ…

അമ്മച്ചി വിളിച്ചു ചോയ്ച്ചു..

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

“അമ്പലത്തിൽ പോകുവാ,, അമ്മച്ചിക്ക് സുഖവാന്നോ..

ചോദിച്ചോണ്ട് ഞാൻ മുറ്റത്തോട്ടിറങ്ങി ചെന്ന്..

“ആ അമ്മച്ചിയോടു കാര്യം പറയാൻ നിന്നാൽ താമസിക്കും,, അമ്മയിങ്ങോട്ട് വാ,, ഇരുട്ടും കേട്ടോ..

കൊച്ചിന് ദേഷ്യം,, രഹസ്യം കേക്കാൻ ഒക്കാത്തതിന്റെ ദേഷ്യമാ അവൾക്ക്.. രഹസ്യം പറഞ്ഞു കൊടുത്താരുന്നേൽ പാതിരാത്രി വരെ വേണേലും അവളെന്റെ കൂടെ നിന്നേനെ..

“മിണ്ടായിരിയെടീ,, ഞാനാണോ അതോ നീയാണോ അമ്മച്ചി.. കൊച്ചു വായിൽ വല്യ വർത്താനം പറയണ്ട കേട്ടോ.. ഒമ്പത് വയസല്ലേയുള്ളു.. വർത്താനം പറയാനൊള്ള പ്രായമാവുമ്പം പറയാം,, അപ്പൊ പറഞ്ഞാ മതി..

അവളേതാണ്ട് പിറുപിറുത്തു.. ഞാൻ നോക്കിയപ്പോ പിറുപിറുക്കല് പെട്ടെന്ന് നിന്ന്..

അമ്മച്ചിയോടു വർത്താനം പറഞ്ഞോണ്ട് നിന്നപ്പോ അവരുടെ കൊച്ചുമോള് ഓടിക്കേറി വരുന്നു..

“സൂചിയും നൂലുമെന്ത്യേ വല്യമ്മച്ചീ.. ഇങ്ങു തന്നേ.. എനിക്ക് പോണം..വണ്ടിയിപ്പോ വരും..

അമ്മച്ചി തുണി മടീൽ നിന്ന് മാറ്റി സൂചി കയ്യിലെടുത്തു…

“നീ പൊയ്ക്കോ.. വെറുതെ താമയ്ക്കണ്ട.. ഇത് ഞാൻ കൊരുത്തു കൊടുത്തോളാം..

അമ്മച്ചീടെ കയ്യിലെ സൂചിയിൽ പിടിത്തമിട്ട് ഞാൻ പറഞ്ഞു..

“അയ്യോ,, അവള് കൊരുത്തു തരും.. നീയിങ്ങു തന്നേ.

അമ്മച്ചിയ്ക്ക് നമ്മളേ വിശ്വാസമില്ലാത്ത പോലെ.. അങ്ങനെ വിട്ട് കൊടുത്താൽ പറ്റത്തില്ലല്ലോ.. ഞങ്ങളെന്തുവാ,, സൂചിയും നൂലും കാണാതെ കിടക്കുവാന്നോ.. എന്തോരം തുണികൾ കിരുകിരാന്ന് തയ്ച്ചേക്കുന്നു..ഇന്ന് ഞാൻ സൂചിയിൽ നൂല് കൊരുത്തിട്ട് ഇവര് തുണി തയ്ച്ചാ മതി..

ആ കൊച്ചിനെ ഞാൻ ബലമായി പറഞ്ഞു വിട്ടു.. അത് മനസ്സില്ലാമനസോടെ തിരിഞ്ഞു നോക്കി പോയി..

സൂചി പിടിച്ചു പറിച്ചത് അമ്മച്ചിയ്ക്ക് ഇഷ്ടമായില്ല.. മോന്ത കണ്ടാലറിയാം..എന്റെ കൊച്ചിന്റെ മോന്ത അതിന്റെരട്ടി വീർത്തിട്ടുണ്ട്..

ഞാൻ സൂചിയും നൂലും കയ്യിലെടുത്തു..സൂചീലോട്ട് നൂല് കൊരുക്കാൻ തുടങ്ങീപ്പോ…

“നൂലങ്ങോട്ട് കേറുന്നില്ലെടെ.. എന്തുവാ ഇത്.. സൂചിയ്ക്ക് ഓട്ടയില്ലേ..

ചകിരി നാരിന്റെ കനം പോലുമില്ലാത്തൊരു സൂചി.. എങ്ങനൊക്കെ നോക്കിയിട്ടും നൂലങ്ങോട്ട് കേറുന്നില്ല.. അമ്മച്ചിയുടെ മുഖം മാറി വരുന്ന്..

ഞാൻ കൊച്ചിന്റെ മുഖത്തോട്ട് നോക്കി.. ഞാനുമായി ഒരു ബന്ധമില്ലാത്ത പോലെ അവള് നിക്കുവാ.. പെറ്റ വയറിന്റെ സങ്കടം ആരറിയാൻ..

നിന്നും ഇരുന്നും നടന്നുമൊക്കെ ആവത് ശ്രമിച്ചിട്ടും സൂചിയും നൂലും തമ്മിൽ ചേരുന്നില്ല..

“ഈ സൂചിക്ക് ഓട്ടയില്ലമ്മച്ചീ.. വേറെ സൂചിയുണ്ടോ..

നെറ്റിയിലെ വിയർപ്പ് തൊടച്ചോണ്ട് ഞാൻ ചോയ്ച്ചതും..

“ഓട്ടയില്ലെന്ന് നിന്നോടാര് പറഞ്ഞു.. ആ കൊച്ചു സ്ഥിരം നൂല് കോരുത്ത് തരുന്ന സൂചിയാ അത്.. അവളത് കൊരുക്കാൻ തുടങ്ങീപ്പോ നീ പിടിച്ചു പറിച്ചെടുത്ത തല്ലിയോ.. വല്ല കാര്യോവോണ്ടാരുന്നോ.. ഇനിയിത് ആര് കൊരുക്കും..

അമ്മച്ചി,, സോറി,ആ തള്ളച്ചി ഏതാണ്ടൊക്കെ കെടന്നങ്ങു ചെലയ്ക്കുവാ.. പറയുന്ന കേട്ടാൽ ഞാൻ മന:പൂർവ്വം നൂല് കൊരുത്ത് കൊടുക്കാത്ത പോലെയാ .. ഇന്ന് തന്നെ തയ്ച്ചില്ലെങ്കിൽ ലോകം അവസാനിച്ചു പോകുന്ന പോലാ ഭാവം.. ഞാൻ പതുക്കെ എണീറ്റ്..

“സമയം പോയി,, ഞങ്ങളെന്നാ പൊയ്ക്കോട്ടേ…

വരാന്തയിലിരുന്ന പേഴ്സ് ഞാൻ കയ്യിലെടുത്ത്…

“പോകുവോ വരുവോ എന്തോ ചെയ്യ്.. ഞാനെന്തോ വേണം…

തള്ളച്ചിയ്ക്ക് കലിപ്പ് തീരുന്നില്ല.. ഇവര് സൂചിയിൽ നൂല് കൊരുത്തപ്പോഴെങ്ങാനും ഉണ്ടായതാന്നോ..നമ്മള് നാളേം കാണണ്ടതാണെന്ന് ഒരു ബോധോമില്ല..

കൊച്ചിന്റെ കൂടെ അമ്പലത്തിലോട്ട് പോകുമ്പോ ഞാൻ ചിന്തിക്കുവാരുന്നു..

ഈ വന്ന കാലത്ത് ആർക്കും ഒരുപകാരവും ചെയ്യാൻ പാടില്ല.. അങ്ങനെ യുള്ളോർക്ക് മുട്ടൻ പണി തന്നെ കിട്ടും..

എല്ലാം ഈശ്വരന്റെ പരീക്ഷണങ്ങളാ.. അനുഭവിച്ചേ തീരു..