എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

ഇന്നലെ നരബലിയുടെ വാർത്ത ആദ്യം കേട്ടപ്പോൾ വലിയ ആകാംക്ഷ ഒന്നും തോന്നിയില്ല.. ഉച്ചയോടെ കൂടുതൽ വിവരങ്ങൾ വെളിയിൽ വരാൻ തുടങ്ങിയപ്പോൾ ശരിക്കും പേടിച്ചു പോയി.. ഇങ്ങേരൊക്കെ എപ്പോ ഫ്രണ്ട്ലിസ്റ്റിൽ കേറിപ്പറ്റി എന്നുള്ളതാരുന്നു ഏറ്റോം വലിയ അതിശയം.. വാർത്ത എന്തായാലും കെട്ടിയോനും അറിഞ്ഞിരിയ്ക്കുമെന്ന് ഉറപ്പാണ്..

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

പതിവിലും നേരത്തെ വീട്ടിലെത്തിയ ലങ്ങേര് നേരത്തെ കുളിച്ചു.. അങ്ങേര് ഉള്ളിവട വാങ്ങിച്ചോണ്ട് വന്നാരുന്നു.. ഞാൻ ചായയും ഉള്ളിവടയും അങ്ങേർക്കും കൊച്ചുങ്ങൾക്കും അമ്മ, അമ്മായമ്മയ്ക്കും കൊടുത്ത്.. അപ്പോളാണ് കൂട്ടാരി വിളിക്കുന്നത്.. ഞാനോടിപ്പോയി ഫോണെടുത്ത്.. ഉള്ളിവടയുടെ എണ്ണ കയ്യിൽ പറ്റിയിരിക്കുന്നോണ്ട് ഫോൺ സ്പീക്കറിലിട്ടു..

“ടീ,, ആ വൈദ്യനെ നീ വിളിക്യേ മെസേജയക്യെ ചെയ്‌താർന്നോ..നീ അങ്ങേര്ടെ ഫ്രണ്ട്ലിസ്റ്റിലുണ്ടല്ലോ.. ഉണ്ടെങ്കിൽ നിന്റങ്ങേര് അറിയുന്നേനു മുൻപ് ബ്ലോക്ക് ചെയ്യാൻ നോക്ക്.. വെറുതെ പുലിവാല് പിടിക്കണ്ട..

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

ഞാനെന്തെങ്കിലും പറയുന്നേനു മുൻപ് ലവള് പിറു പിറൂന്ന് വിളിച്ചു പറഞ്ഞു.. അവള്ടെ പറച്ചില് കേട്ട് ലങ്ങേര് ചാടിയെണീറ്റ് എന്നെ നോക്കുവാ.. കണ്ണൊക്കെ ചുവന്ന്,, നിന്നങ്ങു പല്ല് കടിക്കുവാടെ..ഞാൻ പെട്ടെന്ന് ഫോൺ ഓഫാക്കി..

ഞാൻ പെട്ടെന്ന് കയ്യിലിരുന്ന ഉള്ളിവട വായിലിട്ട് ചായയും വായിലോട്ടൊഴിച്ചു.. അങ്ങേര്ടെ മോന്ത കണ്ടിട്ട് പിന്നെ ഉള്ളിവട തിന്നാൻ പറ്റുമെന്ന് തോന്നുന്നില്ല.. അത്രേം ചായ കളയാനും മനസ് വന്നില്ല..

“ആ,, ചുമ്മാതല്ല,, മുഖം വല്ലാതിരുന്നത്,, അല്ലെങ്കിൽ ഞാനിങ്ങോട്ട് വന്ന് കേറുമ്പോഴേ ചെവിതല കേക്കാൻ സമ്മയ്ക്കാതെ ചെലയ്ക്കുന്നതാ.. ഞാനങ്ങോട്ടിറങ്ങിക്കഴിയുമ്പോ വെ ട്ടുന്നവനും കൊ ല്ലുന്നവനും പീ ഡിപ്പിക്കുന്ന വനുമായിട്ടൊക്കെയാ കൂട്ട്..എന്റെ വീട്ടിൽ പോലീസ് വന്നാൽ നിന്റെ അവസാനമാ..നിന്നേം കൊ ല്ലും,, ഞാനും ചാവും.. അല്ലെങ്കിൽ ഞാൻ ചാവുന്നതെന്തിനാ.. ഞാൻ ചാവുന്നില്ല…

ഇങ്ങേര് ചായ ഗ്ലാസും കയ്യിൽ പിടിച്ചു തുള്ളുവാ.. എവിടെങ്ങാണ്ട് ഒരു സാമദ്രോഹി അക്രമം കാണിച്ചേന് ഞാനെന്തോ പെഴച്ച്.. ഇതെന്തൊരു കൂ ത്ത്..ഞാനൊരക്ഷരം ഉരിയാടിയില്ല..

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

“ഞാനിത്രേം പറഞ്ഞിട്ടും അവക്ക് വല്ല കൂസലുമുണ്ടോന്ന് നോക്ക്.. മുട്ടിന്റെ താഴെ നിക്കുന്ന രോമം പോയ പോലെ എന്ത് നിസ്സാരമായിട്ടാ നിക്കുന്നെ… കെട്ടിക്കൊണ്ട് വന്ന മൂന്നാം നാൾ തൊടങ്ങിയ ശല്യവാ,, വഴീൽ പോന്ന സകല നാശവും വലിച്ചെടുത്ത് വീട്ടിൽ കൊണ്ടരും.. ഇതിനും മാത്രം ഞാനെന്ത് തെറ്റ്‌ ചെയ്തിട്ടാ ഇത്രേം അനുഭവിക്കുന്നത്.. വീട്ടീന്നിറങ്ങിപ്പോയിട്ട് തിരിച്ചു വരുന്ന വരെ ആധിയാ.. ഇന്നെന്തുവാ ഒപ്പിക്കുന്നതെന്ന്..

തലേൽ കൈവെച്ച് ഇങ്ങേരെന്തൊക്കെയാ വിളിച്ചു കൂവുന്നത്..

എനിക്ക് പ്രാന്താണെന്നാണോ ഇതിയാൻ പറയുന്നത് .. ഞാൻ ഊദ്രമാണ് പോലും.. രണ്ട് പെറ്റാൽ പിന്നെ പെണ്ണിന് പുല്ല് വിലയാ.. വന്ന് വന്ന് ഇങ്ങേർക്കെന്നെ ദൃഷ്ടിയ്ക്ക് കണ്ടൂടാ.. എനിക്ക് സൗന്ദര്യം കൂടിപ്പോയത് എന്റെ തെറ്റാണോ..എന്നെ വേണ്ടെങ്കി ബന്ധം വേർപെടുത്തി തരണം.. എനിക്കിനി വേറെ കല്യാണമൊന്നും വേണ്ട.. പക്ഷേ എന്റെ കുഞ്ഞുങ്ങൾക്ക് ഒരച്ഛന്റെ സ്നേഹം കിട്ടണ മെന്നുണ്ടെങ്കിൽ അവർക്ക് വേണ്ടി ഞാനൊന്നൂടെ കല്യാണം കഴിക്കും..ഞാനായിട്ട് കൊച്ചുങ്ങടെ മനസ് വേദനിപ്പിക്കില്ല..

ഇങ്ങേര് വഴക്കോട് വഴക്ക്.. ഞാനെന്തൊക്കെ പറഞ്ഞിട്ടും കേക്കുന്നില്ല… ചെവീൽ പഞ്ഞിയും വെച്ച് ഞാൻ പോയിക്കിടന്നു..

“അവക്ക് വല്ല കൂസലുവൊണ്ടോന്ന് നോക്ക്.. എന്ത് സമാധാനത്തോടാ കിടക്കുന്നത്.. ഇതിന്റെ പൊറകെ എന്തെല്ലാം വരുമെന്ന് ആർക്കറിയാം..

ഇങ്ങേര് പോയിക്കിടക്കും,, പിന്നേം എണീറ്റ് വന്ന് എന്നെ വഴക്ക് പറയും,, വീണ്ടും കെടക്കും,, എണീക്കും,, ഓടിവരും,, ചീ ത്ത വിളിക്കും,, പിന്നേം കെടക്കും..

രാവിലെ മുതൽ രാത്രി വരെ ജോലി ചെയ്ത് വന്നിട്ട് വല്ലോം കഴിച്ച് എവിടെങ്കിലും കെടന്നുറങ്ങിക്കൂടെ..അങ്ങ് ചെലയ്ക്കുവാ.. ക്ഷീണമൊന്നുമില്ലേ.. ഇല്ലായിരിക്കും.. ഉണ്ടെങ്കി ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഓടുവോ..

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

രാത്രി എങ്ങനോ വെളുപ്പിച്ചു.. രാവിലെ എന്നെ കൊvല്ലുന്ന നോട്ടം നോക്കുവാ.. ചായേം കുടിച്ച് പിന്നേം കൊറേ വഴക്കും പറഞ്ഞിട്ട് അങ്ങേര് ജോലിക്ക് പോയി..

വൈകിട്ട് അങ്ങേര് ജോലി കഴിഞ്ഞു വന്നപ്പോ ഞാൻ ചെടി നനച്ചോണ്ട് നിക്കുവാ.. പിണങ്ങിയിരിക്കുന്ന ദമ്പതികൾ പിണക്കം മാറ്റാൻ ചില പൊടിക്കൈകൾ ചെയ്യുന്നത് സിനിമയിൽ ഞാൻ കണ്ടിട്ടുണ്ട്..അങ്ങേര് കേറി വന്നപ്പോ ഹോസ് ഞാൻ അങ്ങേര്ടെ ദേഹത്തോട്ട് നീട്ടി പിടിച്ചു.. വെള്ളം ചീറ്റിത്തെറിച്ചപ്പോ അങ്ങേര് ഓടി മാറി.. ആഹാ,, പിണക്കം മാറിയല്ലോ.. ഹോസും വലിച്ചോണ്ട് ഞാൻ പുറകെ ഓടി..ജോലി കഴിഞ്ഞു വരുമ്പോ എന്തായാലും ഇങ്ങേര് കുളിക്കണം.. ഇങ്ങേരെ ഇന്ന് ഞാൻ തന്നെ കുളിപ്പിക്കും..

“നിർത്തെടീ,, ഇങ്ങേര് ഒറ്റ അലർച്ച..

കൊച്ച് ഓടിപ്പോയി പൈപ്പ് നിർത്തി.. അങ്ങേര് പോക്കറ്റിൽ കയ്യിട്ട് എന്തോ പുറത്തെടുത്തു..

” അച്ഛന്റെ പൈസ മൊത്തം നനഞ്ഞല്ലോ..അയ്യോ ഇനി എന്തോ ചെയ്യും.. ഈ അമ്മച്ചിക്ക് എത്ര കിട്ടിയാലും നാ ണമില്ല.. വല്ല കാര്യോവൊണ്ടോ..

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

അങ്ങേരെന്റെ നേരെ ചീറിയടുത്ത്.. കോക്രി കാണിക്കുവാണോ,,ചീ ത്ത പറയുവാണോ.. എന്താണ്ടൊക്കെ കാണിക്കുന്നു.. ഞാനൊന്നും കേട്ടില്ല.. ഒരൊറ്റ നിപ്പാരുന്നു..

നേരം വെളുക്കുമ്പോൾ എടുക്കാനുള്ളതും എടുത്തോണ്ട് ഇവിടുന്നിറങ്ങിക്കോണം പോലും.. രാവിലെയാകുമ്പോഴേയ്ക്കും ഇങ്ങേര്ടെ ദേഷ്യം മാറുവാരിക്കും..

“വെള്ളം വീണ നോട്ട്,, ചീ ത്ത വിളിക്കുന്ന കെട്ടിയോൻ.. തലകുനിച്ചു നിക്കുന്ന പാവം ഭാര്യ…

( ഹൈകു )