
എഴുത്ത്: അബ്രാമിൻ്റെ പെണ്ണ്
=======================
നഴ്സറി മുതല് കൂടെ പഠിച്ച ഒരു കൂട്ടുകാരി ഉണ്ടായിരുന്നു…അവളില്ലാത്ത ഒരു ദിവസം എനിക്കും ഞാനില്ലാത്ത ഒരു ദിവസം അവൾക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത അത്രയും ബന്ധമുള്ള ഒരു കൂട്ടുകാരി…
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelഎന്റെ കല്യാണം കഴിഞ്ഞതിനുശേഷമാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം മുറിഞ്ഞു തുടങ്ങുന്നത്….പാറുവിനെ പ്രസവിച്ച അന്നായിരുന്നു അവളുടെ കല്യാണം..ആശുപത്രിയിൽ നിന്ന് നേരെ കല്യാണ മണ്ഡപത്തിലെത്താൻ എനിക്ക് സമ്മതമാരുന്നെങ്കിലും സി-സേറിയൻ കഴിഞ്ഞു കിടക്കുന്നോണ്ട് ഡോക്ടർ വിട്ടില്ലെങ്കിലോ എന്ന് പേടിച്ച് ഞാനാ ആശയങ്ങൊഴിവാക്കി…
രണ്ട് വർഷം കഴിഞ്ഞ് എഫ്ബിയിൽ വെച്ച് ആരുടെയോ പോസ്റ്റിന്റെ കീഴെ ഞാൻ തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടാണ് അവള് വീണ്ടും എന്റടുത്തോട്ട് വരുന്നത്..വീണ്ടും ഞങ്ങൾ വല്യ കൂട്ടായി..പട്ടാളക്കാരനായ ഭർത്താവിനെ ദൈവത്തെപ്പോലെ കാണുന്ന കു-ലസ്ത്രീയാരുന്നു ആ പെണ്ണ്…എഫ്ബിയിൽ ഒരു അക്കൗണ്ട് എടുത്തിട്ടുണ്ടെന്നല്ലാതെ ഒരൊറ്റ പോസ്റ്റ് പോലും ഞാനതിൽ കണ്ടിട്ടില്ല…
2019 ൽ ഞാൻ പ്രവാസത്തിലേക്ക് പോകുമ്പോൾ എന്റെ മക്കളെ പിരിയുന്നതിലും സങ്കടം എനിക്ക് അവളുടെ കൂട്ടില്ലല്ലോ എന്നോർത്താരുന്നു…ഞാനങ്ങ് പോയതിനുശേഷം അവളുമായുള്ള വിളിയും സംസാരവുമൊക്കെ വളരെ കുറഞ്ഞെന്നു തന്നെ പറയാം….
ഒരീസം അവളെനിക്ക് ഇൻബോക്സിലൊരു മെസ്സേജിട്ട്….
“നീ ഒരു ഫോട്ടോ ഇടടി…എത്ര നാളായി നിന്നെ കണ്ടിട്ട്…”
ഞാൻ മുഖത്തിന്റെ അടുത്തേക്ക് ക്യാമറ വച്ചിട്ട് ഒരു ഫോട്ടോയെടുത്തങ്ങോട്ട് ഇട്ടു കൊടുത്തു…
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channel“നീ ഇതെന്താ ഫോണ് തിന്നാൻ വരുവാണോ, ഇച്ചിരി അകത്തി പിടിച്ചിട്ടെടുക്ക് പെണ്ണേ….”
ഞാൻ ഫോണിച്ചിരി ദൂരേക്ക് വെച്ചിട്ട് ഒരു ഫോട്ടോ എടുത്തിട്ടു…
“ഇത് കാണാൻ പറ്റുന്നില്ല പെണ്ണേ, പിന്നെ നിന്റെ മുഖം മാത്രമേ കാണുന്നുള്ളൂ. ഇത്തിരി ദൂരേക്ക് പിടിച്ചു വെട്ടത്തോട്ട് നിന്ന് നല്ലൊരു ഫോട്ടോ എടുത്തിട്…..”
എന്റെ കൈക്ക് രണ്ടര കിലോമീറ്റർ നീളമില്ലാത്തതുകൊണ്ട് ഞാൻ എന്ത് ചെയ്യും..🥹
ഫോട്ടോയെടുത്തിട്ട് കൊടുത്തിട്ട് ഞാനവളെ വിളിച്ചു..അവള് ഫോണെടുത്തില്ല…എപ്പോ വിളിച്ചാലും കട്ട് ചെയ്യുവാ..കുണുകുണാന്ന് കൊറേ മെസ്സേജ് മാത്രം അയയ്ക്കും..അങ്ങേയറ്റം ഒരു വോയിസ് മെസ്സേജ് പോലും അവൾ എനിക്കിട്ടില്ല…ശരിക്കും പറഞ്ഞാൽ ബന്ധങ്ങളൊക്കെ ഇത്രയേ ഉള്ളൂ എന്ന് ഞാൻ മനസ്സിലാക്കിയത് ആ ഒരു കാലഘട്ടത്തിലായിരുന്നെന്ന് പറയാം…
അങ്ങനെയിരിക്കെ അവൾ ഒരു ദിവസം എനിക്കൊരു മെസ്സേജ് ഇട്ടേക്കുന്നു…
രണ്ടാമത്തെ പ്രസവം കഴിഞ്ഞതോടുകൂടി എന്റെ വയറു വല്ലാതെ ചാടിയിട്ടുണ്ട് പെണ്ണേ…ഭയങ്കര വൃത്തികേടാ…നീ ഇവിടുന്നു പോയി കഴിഞ്ഞിട്ട് തടി വച്ചോടീ..വയറ് ചാടാതെ സൂക്ഷിയ്ക്കണം കേട്ടോ…ഈ സോഫ്റ്റ് ഡ്രിങ്ക്സൊക്കെ കഴിക്കുന്നവർക്ക് വയറു ചാടാനുള്ള സാധ്യത വളരെ കൂടുതലാ…വയറിന്റെ ഭംഗി പോയി കഴിഞ്ഞാൽ പിന്നെ നമ്മളെ കാശിനും കർമ്മത്തിനും കൊള്ളത്തില്ല…”
ഞാനത് കേട്ട് എന്റെ വയറിലോട്ട് കുനിഞ്ഞു നോക്കി…
“അതിനു വേണ്ടിയൊന്നുമില്ലടി…ഞാനങ്ങനെ കണ്ണിൽ കണ്ടതൊക്കെ വാങ്ങിച്ച് കുടിക്കത്തൊന്നുമില്ലെന്ന് നിനക്കറിയാവല്ലോ…നാട്ടിൽ നിന്നും വന്നതുപോലൊക്കെ തന്നെയാ, ഒരു മാറ്റവും ഇല്ല…”
ഞാനവൾക്ക് മറുപടി കൊടുത്തു…
“അല്ല പെണ്ണെ, ഞാൻ പറയുവാരുന്നു…ഇവിടെ എന്റെ വയറു ചാടിയതിൽ പിന്നെ കെട്ടിയോനെന്നോട് വലിയ സ്നേഹമൊന്നുമില്ല…പ്രസവം കഴിഞ്ഞതിൽ പിന്നെ വയറു മൊത്തം പാടുമായി…നിനക്കും അങ്ങനെയാണോന്ന് അറിയാൻ ചോയ്ച്ചതാ…നിന്റെ വയറിന്റെ ഒരു ഫോട്ടോയിട്ടേ, ഞാനൊന്ന് നോക്കട്ടെ…”
അവളുടെ മറുപടി കേട്ട് ഞാൻ ചാടിയെഴുന്നേറ്റു…കൊച്ചിലെ മുതൽ സൗന്ദര്യസംരക്ഷണത്തിൽ അങ്ങേയറ്റം ശ്രദ്ധിക്കുന്നവളായിരുന്നു അവൾ…അവൾക്കൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്തൊക്കെ എത്ര പ്രേമങ്ങളുണ്ടായിരുന്നെന്നറിയാവോ…എന്നെയൊക്കെ ഒരു പ-ട്ടി പോലും തിരിഞ്ഞു നോക്കാനില്ലാതിരുന്ന സമയത്തും ആഴ്ചയിൽ അവൾക്ക് പതിനാല് പ്രേമം വീതം ഉണ്ടായിരുന്നു…”
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelഅങ്ങനെയുള്ള അവളുടെ വയറൊക്കെ ചാടി സൗന്ദര്യമൊക്കെ കുറഞ്ഞെന്നറിഞ്ഞപ്പോൾ എനിക്കെന്തോ വല്ലാത്തൊരു കുളിര് തോന്നി…
ഞാൻ എഴുന്നേറ്റുനിന്ന് വയറിന്റെ ഒരു ഫോട്ടോ എടുത്ത് അങ്ങോട്ടിട്ടു കൊടുത്തു…
“കാണാൻ പറ്റുന്നില്ല പെണ്ണേ, നീ ഫോൺ ഇത്തിരി ദൂരോട്ട് വെച്ച് ഫോട്ടോയെടുക്ക്, മുഖം കൂടെ കാണട്ടെ…”
എന്റെ വയറിന്റെ ഫോട്ടോ കണ്ടിട്ട് അവളുടെ കിളി പോയിരിക്കുകയാണെന്ന് തോന്നുന്നു…പണ്ട് കാമുകന്മാരെ കൈകാര്യം ചെയ്യാൻ കിടന്ന് ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ഒരെണ്ണത്തിനെ എനിക്ക് തരാൻ ഞാൻ കാലുപിടിച്ചു പറഞ്ഞിട്ട് തരാതിരുന്നവളാ…എന്റെ വയറ് കണ്ടിട്ട് അവളുടെ നെഞ്ച് പൊട്ടണം…
റൂംമേറ്റ് ഒരു ഫിലിപ്പീനി ആയിരുന്നു..ഞാൻ ഓടിച്ചെന്ന് അവളെ വിളിച്ചുണർത്തി…ഫോൺ അവളുടെ കയ്യിലോട്ട് കൊടുത്തിട്ട് എന്റെ വയറും മുഖവും ഉൾപ്പെടെ കാണത്തക്ക വിധം ഒരു ഫോട്ടോ എടുത്തു തരാൻ അവളോട് പറഞ്ഞു…ആ പെണ്ണ് അന്തംവിട്ട് നോക്കി നിക്കാ….
അവളുടെ കയ്യും കാലും പിടിച്ചപ്പോൾ ഫോട്ടോ എടുത്തു തരാം എന്ന് ഏറ്റു…ഞാൻ ടീഷർട്ട് പൊക്കിപ്പിടിച്ച് വയറു കാണത്തക്ക വിധം ഫോട്ടോയെടുക്കാൻ റെഡിയായി നിന്നു…അവളെടുത്തുതന്ന ഫോട്ടോ അപ്പോൾ തന്നെ ഞാൻ മറ്റവൾക്കിട്ടുകൊടുക്കുകയും ചെയ്തു…
ഫോട്ടോ കണ്ടതും ഉമ്മ വെക്കുന്ന കുറെ ഇമോജി അവളിങ്ങോട്ട് വാരി വിതറി….എനിക്കത് കണ്ടപ്പോൾ ഉണ്ടായ ഒരു സന്തോഷം കൊച്ചുങ്ങളെ…പൊറത്ത് കേറിയിരുന്ന് ഉമ്മ വെക്കുന്ന മറ്റേ പാവയുടെ പടം ഞാനും അങ്ങോട്ടിട്ട്…എന്റെ പാട് വീഴാത്ത വയറിന്റെ ഫോട്ടോയും നോക്കി അവൾ ഇന്ന് രാത്രി ഉറക്കം നഷ്ടപ്പെട്ടു കിടക്കുന്നതൊക്കെ ഓർത്തു ഞാൻ പോയി കിടന്നുറങ്ങി…
പിന്നീട് അവള് പലപ്പോഴും ഫോട്ടോ ചോദിച്ചു. നിന്നും ഇരുന്നും കിടന്നും ഓടിയും പറന്നുമൊക്കെ വിവിധ പോസുകളിൽ ഉള്ള ഫോട്ടോ ഞാനിട്ടു കൊടുത്തു…അവൾക്കാണെങ്കിൽ എപ്പോഴും വയറു കാണിച്ചു കൊണ്ടുള്ള ഫോട്ടോയും വേണം…കുറെയൊക്കെ ആയപ്പോൾ എനിക്ക് വയറ് കാണിക്കാനുള്ള ആ വെപ്രാളം അങ്ങ് കുറഞ്ഞു….
എത്ര പ്രാവശ്യം വിളിച്ചാലും അവള് ഫോണെടുക്കത്തില്ല, മെസ്സേജ് മാത്രം കുണു കുണാ അയച്ചോണ്ടിരിക്കും..ഒരു വോയിസ് മെസ്സേജ് പോലും അയക്കത്തില്ല…ചോദിക്കുമ്പോൾ ഫോണിലെ മൈക്ക് കേടാണെന്ന് പറയും…വീഡിയോ കോൾ വിളിച്ചാൽ എടുക്കത്തില്ല, ക്യാമറ പോയി കിടക്കുവാണെന്ന് പറയും…അവൾക്കെന്റെ മെസ്സേജും കുറച്ചു വയറിന്റെ ഫോട്ടോയും മാത്രം മതി…
എന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്തവരുടെ കൂട്ടുകെട്ട് ഞാനങ്ങ് നിർത്താൻ തീരുമാനിച്ചു…എന്നെക്കാൾ നല്ല വേറെ കൂട്ടുകാരെ കിട്ടിക്കാണും, അല്ലെങ്കിലവളെന്നോട് മിണ്ടാതിരിക്കുവോ…
മേലിൽ എനിക്ക് മെസ്സേജ് വിടരുതെന്ന് ഞാൻ ദേഷ്യപ്പെട്ട് പറഞ്ഞതിൽ പിന്നെ അവളെനിക്ക് മെസ്സേജിട്ടിട്ടില്ല, ഞാൻ ഫോണിൽ നിന്നും ആ കോൺടാക്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു…
നാട്ടിൽ വന്നിട്ട് വണ്ടി വാങ്ങിച്ച ആ സമയം…പമ്പിൽ കയറി പെട്രോൾ അടിച്ചിട്ട് റോഡ് ക്രോസ് ചെയ്ത് ഇറങ്ങാൻ നേരം ഒരു ബൈക്കുകാരൻ അടുത്ത് കൊണ്ടുവന്നു വണ്ടി നിർത്തി..
“അബ്രാമിന്റെ പെണ്ണല്ലേ, എവിടെ പോയതാ…”
ഈ ആരാധകരെ കൊണ്ട് മടുത്തിരിക്കുന്ന ഞാൻ പുള്ളിയുടെ മുഖത്തേക്കൊന്ന് നോക്കി…എന്റെ ഏതെങ്കിലും എഴുത്ത് വായിച്ചിട്ടുണ്ടാവും അല്ലാതെ അബ്രാമിന്റെ പെണ്ണല്ലേന്നു എന്നോട് നമ്മുടെ നാട്ടിൽ വന്ന് ആര് ചോദിക്കാൻ..
“ഞാൻ ഇച്ചിരി മീൻ വാങ്ങിക്കാൻ വന്നതാ..”
ഞാൻ പുള്ളിയെ സംശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു..
“ഇതെന്താ ഒരുമാതിരി അറിയാത്ത പോലെ സംസാരിക്കുന്നത്..എന്നെ മനസ്സിലായില്ലേ..”
മുഖത്തൊരു മാസ്കും ഒരു കറുത്ത കണ്ണാടിയും വെച്ചുകൊണ്ടാണ് ഈ വേ-ട്ടാവ-ളിയൻ എന്നോട് ചോദിക്കുന്നത്…പുറത്ത് കാണുന്ന അവയവങ്ങളിലോട്ടൊക്കെ നോക്കിയിട്ട് എനിക്ക് ആളിനെ മനസ്സിലാകുന്നതുമില്ല..
“അല്ല ചേട്ടാ എനിക്ക് മനസ്സിലായില്ല ഈ മാസ്ക്കൊക്കെ ഇരിക്കുന്നത് കൊണ്ട്…,,എന്നെ അറിയുന്ന ആളാണെന്ന് മനസ്സിലായി എനിക്ക് മനസ്സിലായില്ല അതുകൊണ്ടാ വേറൊന്നും വിചാരിക്കല്ലേ…’
ഞാനൊരു ചിരി അങ്ങോട്ട് ഫിറ്റ് ചെയ്തു…
“ഞാൻ ഗീതുവിന്റെ ഹസ്ബന്റാടോ…നമ്മൾ തമ്മിൽ കണ്ടിട്ടില്ല, അതുകൊണ്ടാണ് തനിക്ക് മനസ്സിലാകാതെ പോയത്…അവൾ പറഞ്ഞ് തന്നെക്കുറിച്ച് എനിക്ക് കുറെയൊക്കെ അറിയാം…എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ കെട്ടിയോനാണെന്നറിഞ്ഞപ്പോൾ ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി…
“ഞാനവളെ വിളിച്ചിട്ട് കുറെ നാളായി…നാട്ടിൽ നിന്ന് പോകുന്നത് വരെ അവളെന്നെ സ്ഥിരമായി വിളിക്കുവാരുന്നു…അങ്ങ് ചെന്നിട്ട് അവളും മെസ്സേജിടും, പക്ഷേ ഞാൻ വിളിക്കുമ്പോൾ കോളെടുക്കത്തില്ല, ഒരു വോയിസ് മെസ്സേജ് ഒരു വിടത്തില്ല…ഞാനതുകൊണ്ടാ നാട്ടിൽ വന്നിട്ട് അവളെ വിളിക്കാതിരുന്നത്…”
ഞാൻ അരിശത്തോടെ പറഞ്ഞു…
“അതേ തനിക്കവളോട് പിണക്കമൊന്നും വേണ്ട കേട്ടോ…ഞാൻ നാട്ടിലുണ്ടായിരുന്ന സമയത്ത് അവളുടെ ഐഡി ഉപയോഗിക്കുന്നത് ഞാനായിരുന്നു..അവള് മെസഞ്ചറൊന്നും ഉപയോഗിക്കില്ല..”
പറഞ്ഞ് തീർന്നതും അയാൾ വണ്ടിയിൽ കയറി ചീറിപ്പാഞ്ഞു പോയി…ഒരൊറ്റ സെക്കന്റ് കൊണ്ട് ഞാനവൾക്കിട്ട് കൊടുത്ത എന്റെ വയറിന്റെ ഫോട്ടോകളൊക്കെ എന്റെ കണ്മുന്നിൽ കൂടെ പാഞ്ഞു പോയി..എന്റെ കിളികൾ ഏതൊക്കെ വശത്തോടെ എതിലെ കൂടെ പോയെന്ന് ഞാൻ കണ്ടില്ല…
സ്ഥലകാലബോധം വന്ന് ഞാൻ വണ്ടിയുമെടുത്ത് വീട്ടിലേക്ക് തിരിച്ചു പോന്നു…വയറു വലുതായോ വയറു വലുതായോ എന്ന് ചോദിച്ചു വയറിന്റെ ഫോട്ടോ ഇട്ടു കൊടുക്കാൻ ആ തൊ-ലിയാ-ർ മ-ണി-യൻ പറഞ്ഞത് കാര്യമായി…വേറൊന്നും ചോദിക്കാൻ അവന് തോന്നാഞ്ഞത് കൊണ്ട് അനർത്ഥമൊന്നുമുണ്ടാകാതെ തമ്പുരാൻ കാത്ത്…ചോദിച്ചാരുന്നേൽ അവളാണെന്നോർത്ത് ഞാനിട്ട് കൊടുക്കുവേം ചെയ്തേനെ…
അങ്ങനെ വല്ലോം സംഭവിച്ചാരുന്നേൽ….
എന്റെ പൊന്നീശ്വരോ, എനിക്കോർക്കാൻ വയ്യേ….. 😳
Related Posts
ഒറ്റമരക്കാടുകൾ
ഏറിയും കുറഞ്ഞുമുള്ള മഴയ്ക്ക് യാതൊരു ശമനവുമുണ്ടായിട്ടില്ല. ഭാരതിയ്ക്ക് കൊടുക്കാൻ വേണ്ടി കാപ്പിയുണ്ടാക്കുകയാണ് മാധവൻ. വെള്ളം വീണു നനഞ്ഞ വിറക് ഊതിക്കത്തിയ്ക്കാൻ അയാൾ വല്ലാതെ പാടുപെട്ടു.. ഭാരതിയ്ക്ക് തലേന്ന് രാത്രി മുതൽ തുടങ്ങിയ നെഞ്ചു വേദനയാണ്..ആശുപത്രിയിൽ പോകാൻ മാധവൻ എത്ര വിളിച്ചിട്ടും ഗ്യാസിന്റെതായിരിയ്ക്കുമെന്ന്…
Read moreചെർക്കന്റെ വിളി കേട്ടതും ലങ്ങേര് “ശങ്കരാടിയുടെ മുഖവും മാമാട്ടിക്കുട്ടി യമ്മയുടെ തലയുമായി കണ്ണും തിരുമ്മി ഇറങ്ങി വന്ന്
അടുത്തുള്ളൊരു കൊച്ചിന്റെ കല്യാണമാര്ന്നു.. എന്റങ്ങേർക്ക് പനിയായതു അതിയാൻ വന്നില്ല.. മുഹൂർത്തം പതിനൊന്നരയ്ക്ക്.. പതിനൊന്നു മണി കഴിഞ്ഞ് സ്വീകരണ സ്ഥലത്തേയ്ക്ക് ഓട്ടോയിൽ പുറപ്പെട്ടു.. ആഡിറ്റോറിയത്തിൽ എത്തിയപ്പോ താലി കെട്ട് നടക്കുന്നു… ഫോട്ടോഗ്രാഫറന്മാർ രണ്ട് പേരുടെ വയറിനിടയിൽ കൂടെ തലയിട്ട് കല്യാണം കണ്ടു… നല്ലൊരു…
Read more