എഴുത്ത്:-അബ്രാമിന്റെ പെണ്ണ്‌

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

വീട്ടിൽ സ്ഥിരം വരുന്ന രണ്ടു കാക്കകളുണ്ട്.. മുറ്റത്ത്‌ നിക്കുന്ന പ്ലാവിൽ അവരിങ്ങനെ പറന്നു വന്നിരിക്കും.. ഞാനുൾപ്പെടെയുള്ളവർ സിറ്റൗട്ടിന്റെ അരഭിത്തിയിൽ കേറിയിരുന്നാണ് മിക്കവാറും ചോറ് കഴിക്കുന്നത്.. കൊച്ചുങ്ങൾ എന്തെങ്കിലും പാപ്പം കഴിക്കുമ്പോ ഈ കാക്കകൾ മുറ്റത്ത് വന്നിരിക്കും.. ന്റെ കുഞ്ഞൂട്ടന് കൊടുക്കുന്നതിൽ മുന്തിയ പങ്കും അകത്താക്കുന്നത് ഈ കാക്കകളാണ്.. കൊച്ചു മെലിഞ്ഞു പോയെങ്കിലും കാക്കകൾ നല്ല ആരോഗ്യത്തോടെയിരിക്കുന്നത് കാണുമ്പോ നമ്മക്കൊരു സന്തോഷവാ…

കൊച്ചിനോട് അതിലൊരു കാക്കയ്ക്ക് ഭയങ്കര അടുപ്പം .. അവൻ മുറ്റത്തിറങ്ങുമ്പോ എവിടുന്നെങ്കിലും അത് പറന്നു വരും..എനിക്കത് കാണുമ്പോ വല്യ അതിശയമാ..

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

ചത്തു പോയവരുടെ ആത്മാവാണ് കാക്കയുടെ രൂപത്തിൽ വരുന്നതെന്ന് പണ്ട് അമ്മാമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട്.. “ഇനി എന്റെ അച്ഛനെങ്ങാനുമായിരിക്കുവോ..??… ഹേയ് അങ്ങനെ വരാൻ വഴിയില്ല.. അച്ഛനെന്തായാലും മെനക്കെട്ട് ഇവിടെ വന്നിരിക്കത്തില്ല..

ഇനിയിത് ആരായിരിക്കും…?? കൊച്ചുങ്ങളെ കാണാൻ സാധിയ്ക്കാതെ മരിച്ചു പോയ ആരെങ്കിലുമായിരിക്കും… അങ്ങനെ ഇപ്പൊ ആരാ …. ങ്ഹാ.. അമ്മായിയച്ഛൻ കെട്ടിയോന്റെ ചെറുപ്പത്തിലേ മരിച്ചു പോയതാ.. കുഞ്ഞുങ്ങളോടൊക്കെ അച്ഛന് വല്യ സ്നേഹമാരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..ഒരെണ്ണം അച്ഛനായിരിക്കും.. മറ്റേത് കെട്ടിയോന്റെ മാമനും…

പിന്നെപ്പിന്നെ ഈ കാക്കകളെ കാണുമ്പോ ഞാൻ തീറ്റയിട്ട് കൊടുക്കാൻ തുടങ്ങി.. തീറ്റയെടുക്കുമ്പോ അവര് രണ്ടാളും ചാഞ്ഞും ചരിഞ്ഞും നോക്കും.. എന്നിട്ട് രണ്ടാളും തമ്മിൽ തമ്മിൽ നോക്കും… ആദ്യമായിട്ട് മരുമോളെ അമ്മായിയച്ഛൻ കാണുവല്ലേ.. കണ്ടോട്ടെ..കണ്ണ് നെറച്ചു കണ്ടോട്ടെ…എന്റെ കുറ്റമൊന്നും പറയാതിരുന്നാൽ മതി..പാവം അച്ഛൻ.. എന്നെ കണ്ട് കൊതി തീർന്ന് പറന്നു പോകുന്നത് വരെ ഞാനവിടെ നിക്കും..

ഞാനീ ചോറൊക്കെ വാരി കാക്കയ്ക്ക് കൊടുക്കുന്ന കാരണം മുറ്റത്തെപ്പോഴും ഒരു സമ്മേളനത്തിനുള്ള കാക്കകളും കരിയിലകിളികളും കാണും.. ഞങ്ങടെ വീട്ടിൽ അന്നദാനം നടക്കുന്നതറിഞ്ഞോണ്ട് വഴീൽ കൂടെ ഓടിപ്പോകുന്ന ഒടയരില്ലാത്ത സകല പട്ടികളും മുറ്റത്തേയ്ക്ക് പാഞ്ഞു വരും.. കെട്ടിയോന് അതൊന്നും ഇഷ്ടമല്ല.. ഞാൻ വീട്ടിലിരുന്ന് കുടുംബം മുടിപ്പിക്കുന്നെന്നാണ് ആക്ഷേപം…

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

അച്ഛനും മാമനുമാണ് കാക്കകളായി വന്നു മുറ്റത്തിരിക്കുന്നതെന്ന് പറഞ്ഞതിന് ഇങ്ങേര് ചത്തുപോയ എന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ തന്തയ്ക്ക് വരെ വിളിച്ചു.. ഇനി മേലാൽ കാക്കയ്ക്ക് തീറ്റ കൊടുത്താൽ എന്റെ കൈ വെട്ടുമെന്നൊരു പീച്ചണിയും..

കണ്മുന്നിൽ കൂടി പാറിപ്പറന്നും ഓടിയും ചാടിയും നടക്കുന്ന സ്വന്തം അച്ഛനെ തിരിച്ചറിയാൻ പറ്റാത്ത ഒരു മോൻ…!!!എന്തൊരു ദുരന്തമാണ്..കൊച്ചുങ്ങൾ അവരുടെ അച്ചാച്ചനെ തിരിച്ചറിഞ്ഞല്ലോ.. എനിക്കത് മതി..

അതുമാത്രമല്ല… അച്ഛനും മാമനും മുറ്റത്തോട്ട് പറന്ന് വന്നിരിക്കുമ്പോ “നാശം പിടിച്ച കാക്കകള് “.. ന്നും പറഞ്ഞോണ്ട് ഇങ്ങേര് കല്ലെടുത്തെറിയും… എനിക്കത് കേക്കുമ്പോ ചങ്ക് പൊട്ടും.. ഇതിയാൻ ഈ പാപമൊക്കെ എവിടെ കൊണ്ടോയി തീർക്കും…

അങ്ങേരിങ്ങനെയൊക്കെ പറഞ്ഞു പേടിപ്പിച്ചെങ്കിലും കാക്കകളും ഞാനും മക്കളുമായുള്ള ബന്ധം കൂടുതൽ കൂടുതൽ ശക്തിയോടെ മുന്നോട്ട് പോയി…

അങ്ങനെയിരിക്കെ ഇങ്ങേര് ചാള വാങ്ങിച്ചോണ്ട് വന്ന ഒരൂസം..ചാളയ്ക്കൊക്കെ ഇപ്പൊ എന്താ വില..!!!

ഞാൻ മുറ്റത്തെ പ്ലാവിന്റെ ചോട്ടിലിരുന്ന് മീൻ കഴുകുവാരുന്നു .. മാമൻ കാക്ക എന്റെ അടുത്തിരുന്ന് മീനിന്റെ തലയൊക്കെ തിന്നുവാ.. അച്ഛനെ കാണുന്നില്ല…

“അച്ഛനെന്ത്യേ….

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

അമ്മാവനോട് ഞാൻ ചോദിച്ചപ്പോ മരത്തിന്റെ മോളിൽ നിന്ന് “ക്രാ……. ന്നൊരു ശബ്ദം…

അച്ഛൻ മരത്തിന്റെ മോളിലിരുപ്പുണ്ടാരുന്നോ.. ഞാൻ പ്ലാവിന്റെ മോളിലോട്ട് നോക്കിയതും….

“പ്ലച്ചക്കോ “.. ന്നൊരു ശബ്ദത്തിൽ എന്റെ കണ്ണിലേയ്ക്ക് ചൂടുള്ള എന്തോ സാനം വന്നു വീണ്.. കണ്ണ് തപ്പിയിട്ട് കയ്യിലേയ്ക്ക് നോക്കിയ ഞാൻ അന്തിച്ചു പോയി..

ഈശ്വരോ…കാക്കത്തീട്ടം..!!!!

അന്ന് വരെ “അച്ഛാ.. എന്ന് വിളിച്ച എന്റെ കണ്ണിലേയ്ക്ക് ആ പന്ന നാറി കാക്ക തൂറിയിട്ടേക്കുന്നു..എന്തൊരു എരിവ്… ഞാൻ കണ്ണ് പൊത്തിയ സമയത്ത് അമ്മാവൻ കാക്ക കൂട്ടത്തിലെ മുഴുത്ത ഒരു ചാളയും കൊത്തിയെടുത്ത് പറന്നു പോയി…
കിട്ടിയ അവസരം മുതലാക്കിയ അത് അങ്ങനെ ഒരു നാറി..

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

“മക്കളേ..ഇച്ചിരി വെള്ളം കൊണ്ടു വാടീ…

കണ്ണിലെ എരിവ് സഹിക്കാൻ വയ്യാതെ ഞാൻ വെപ്രാളത്തിൽ വിളിച്ചു കൂവി..

കൊച്ച് ഓടി വന്നു പൈപ്പ് ഓൺ ചെയ്ത് ഹോസ് എന്റെ മുഖത്തേയ്ക്ക് പിടിച്ചു..

“എന്തോ പറ്റി അമ്മച്യേ.. കണ്ണിലെന്തുവാ..

അവൾക്ക് ആധി..

“നിന്റെ അച്ചാച്ചൻ എന്റെ കണ്ണിൽ തൂറി..

ഞാൻ കണ്ണ് തിരുമ്മിക്കൊണ്ട് പറഞ്ഞു..

“അച്ചാച്ചനോ..അച്ചാച്ചൻ അമ്മച്ചീടെ കണ്ണിൽ തൂറിയിട്ടോ.. അതെങ്ങനാ..

ഞാനേതാണ്ട് കള്ളം പറയുന്ന പോലൊരു തോന്നൽ ആ കൊച്ചിന്…

“മരത്തിന്റെ മോളിലോട്ട് നോക്കെടീ.. ആ ഏപ്പരാച്ചി മോളിലിരിക്കുന്നത് നിനക്ക് കാണാൻ വയ്യേ…

ഞാൻ പറഞ്ഞ കേട്ട് കൊച്ചു മരത്തിന്റെ മോളിലോട്ട് നോക്കി… ഇത്രയൊക്കെ ചെയ്തിട്ടും യാതൊരു കൂസലുമില്ലാതെ ആ നാറി താഴേയ്ക്ക് ചാഞ്ഞും ചരിഞ്ഞും നോക്കിക്കൊണ്ടിരിക്കുവാ.

“നമ്മടെ അച്ചാച്ചൻ നല്ലയാ അമ്മച്യേ.. അങ്ങനൊന്നും ചെയ്യത്തില്ല… ചെലപ്പോ അത് നമ്മടെ അച്ചാച്ചനാരിക്കത്തില്ല…

കൊച്ച് ഒരു കാരണവശാലും വിശ്വസിയ്ക്കുന്നില്ല..എനിക്കും അതാരുന്നു സംശയം… അച്ഛൻ അങ്ങനെ ചെയ്യുവോ… ഇനി എന്നെ കണ്ടപ്പോ സന്തോഷം മൂത്ത് കരഞ്ഞ ഊക്കിൽ പിടിച്ചു നിർത്താൻ പറ്റാതെ തൂറിപ്പോയതായിരിക്കുവോ…അതോ അച്ഛന്റെ വയറ്റിന് സുഖമില്ലേ…

എന്തായാലും ഒരു അമ്മായിയച്ഛനും മരുമോളോട് ഇങ്ങനെ ചെയ്യത്തില്ല…കാക്കയായിട്ടോ കോഴിയായിട്ടോ ജനിച്ചാലും മക്കളേം മരുമക്കളേം കണ്ടാൽ തിരിച്ചറിഞ്ഞൂടെ..

മുഖം കഴുകി ബാക്കി മീനും എടുത്തോണ്ട് ഞാൻ അടുക്കളയിലേക്ക് കേറി..അതോടെ കാക്കകളുമായുള്ള ബന്ധം ഞങ്ങളുപേക്ഷിച്ചു…ആഹാരം കൊടുത്തിട്ട് കണ്ണിൽ തൂറിപ്പിക്കേണ്ട കാര്യമില്ലല്ലോ…??

ഈ കാക്കകളെ വീടിന്റെ പരിസരത്ത് കേറ്റാൻ കൊള്ളത്തില്ല കേട്ടോ.. നമ്മടെ കൊച്ചുങ്ങള് തിന്നേണ്ടത് അവര് തിന്നട്ടെ.. വല്ല കാക്കയ്ക്കും കൊടുക്കുന്നതെന്തിനാ..ല്ലേ….??