
എഴുത്ത്: അബ്രാമിന്റെ പെണ്ണ്
======================
ഇന്ന് രാവിലെ കൊട്ടാരക്കര പോകുന്ന വഴിക്ക് എന്റെ ചേച്ചി വിളിക്കുന്നു…അമ്മയുടെ വിശേഷങ്ങളും കൊച്ചുങ്ങളുടെ കാര്യവുമൊക്കെ ചോദിച്ചതിനു ശേഷം ഒരു കാര്യം പറയട്ടെ എന്ന് പറഞ്ഞു പുള്ളിക്കാരി ഒന്ന് ചിരിച്ചു..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelധൈര്യമായിട്ട് പറഞ്ഞോളാൻ ഞാനും..
“ഡി ഇന്നലെ ഞാൻ ഹോസ്പിറ്റലിൽ വന്നപ്പോൾ ശിവദാസനുണ്ണിത്താനെ കണ്ടിരുന്നു..😆
പറഞ്ഞതും പുള്ളിക്കാരി പിന്നേമങ്ങ് ചിരിക്കുവാ…
ഞാനൊരക്ഷരം മിണ്ടാതെ നിന്നു.. 😏
“ഹലോ കേൾക്കുന്നില്ലേ, നീയെന്താ മിണ്ടാതെ നിക്കുന്നെ.. 🙄
ഞാൻ കേട്ടില്ലെന്ന് കരുതി ചേച്ചി വീണ്ടും ചോദിച്ചു..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channel“എന്തുവാ ഞാൻ കേട്ടില്ല.. 😏
ഞാൻ വലിയ താല്പര്യമില്ലാതെ പറഞ്ഞു..
“ഞാൻ ശിവദാസനുണ്ണിത്താനെ കണ്ടെന്നാ പറഞ്ഞത്, പുള്ളി നിന്നെ തിരക്കി കേട്ടോ..
പറഞ്ഞിട്ട് പുള്ളിക്കാരി പിന്നേം അങ്ങ് കിണിക്കുവാ.. 😏
“അതിനിപ്പോ ഞാനെന്തോ വേണം..ആരെല്ലാം എവിടെല്ലാം വെച്ച് ആരെയെല്ലാം കാണുന്നു..അതിന് ഇത്ര കിണിക്കാനെന്തുവാ.. 😏
പൊട്ടി വന്ന ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് സ്വരത്തിൽ മാക്സിമം ഗൗരവം കലർത്തി ഞാനങ്ങോട്ട് ചോദിച്ചു .. 🤭
“ഇങ്ങനെ മസില് പിടിക്കല്ലേ കൊച്ചേ ശ്വാസംമുട്ട് നീ ചത്തുപോകും. ആ ചിരി നീയങ്ങ് ചിരിച്ച് തീർക്ക്.. 😆
ചേച്ചി പറഞ്ഞു..
“രാവിലെ വീട്ടിൽ വല്ല ജോലീമുണ്ടെങ്കിൽ അത് ചെയ്യാൻ നോക്ക് പെണ്ണുമ്പിള്ളേ..എനിക്കിവിടെ നൂറായിരം കൂട്ടം ജോലിയുണ്ട്.. 😏
പറഞ്ഞു തീർത്തിട്ട് ഞാൻ ഫോൺ കട്ട് ചെയ്തു. ശരിക്കും എനിക്ക് ചിരി വന്നോണ്ടാ ഞാൻ ഫോൺ കട്ട് ചെയ്തേ.. 😆
ശിവദാസനുണ്ണിത്താൻ ചിരിയുടെ അകമ്പടിയോടെ ഓർമ്മയിലേയ്ക്കിറങ്ങി വന്നു…
കല്യാണം കഴിക്കാൻ ആദ്യമായി മനസിലേയ്ക്ക് ആഗ്രഹം തോന്നിപ്പിച്ചത് ബിനീഷെന്ന എട്ടാം ക്ലാസുകാരനായിരുന്നു..അവനും ഇങ്ങോട്ട് നല്ല താല്പര്യമുണ്ടെന്നറിഞ്ഞപ്പോ എന്നെക്കൊണ്ട് ഒക്കുന്ന പോലൊക്കെ ആ പ്രേമം ഞാനങ്ങോട്ട് പുഷ്പ്പിപ്പിച്ചു.. 🧚
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelപ്രണയലേഖനം കൊടുത്തും മിക്കപ്പോഴും കണ്ടുമൊക്കെ ഒരു അഞ്ചാംക്ലാസുകാരിയെക്കൊണ്ട് ആവും വിധമൊക്കെ ആ ബന്ധം ഞാൻ വളർത്തി..കല്യാണം കഴിക്കുന്നതും ഉച്ചിയിൽ സിന്ദൂരം വാരിയിടുന്നതും ഗ-ർഭിണിയാകുന്നതും പ്ര’സവിക്കുന്നതും കുഞ്ഞിന് പാല് കൊടുക്കുന്നതുമൊക്കെ എത്രയോ തവണ സങ്കല്പിച്ചു കൂട്ടിയിരിക്കുന്നു… 😝
അങ്ങനെ ഒരീസം കരവാളൂരുള്ളൊരു മാമൻ വീട്ടിൽ കല്യാണം പറയാൻ വന്നു..ആ മാമൻ പോയിക്കഴിഞ്ഞിട്ട് ഞാനാ കല്യാണക്കുറിയെടുത്ത് വായിച്ചു നോക്കി…
എന്റെയും ബിനീഷിന്റെയും കല്യാണക്കുറി എങ്ങനെയായിരിയ്ക്കും എന്നൊരു ചിന്ത മനസിലേയ്ക്കൊടിയെത്തുന്നത് പെട്ടെന്നായിരുന്നു..അതൊന്ന് എഴുതി നോക്കാൻ എനിക്കങ്ങു തോന്നി..
തോന്നൽ വന്നാൽ പെട്ടെന്ന് തന്നെ ചെയ്യണം. അതെനിക്ക് നിർബന്ധവാ.. 💪
മലയാളം ബുക്ക് തുറന്ന് അതിന്റെ പുറകു വശത്തെ പേപ്പറിൽ കല്യാണക്കുറിയുടെ സാമ്പിൾ എഴുതാൻ തീരുമാനിച്ച ആ നിമിഷത്തെ ഞാനിന്നും ശപിക്കുന്നു… 🥹
C, രാഘവൻ..
ഭാനുമതി. K..
മാന്യമിത്രമേ..
ഞങ്ങളുടെ മകൾ സുജ വിവാഹിതയാവുകയാണ്..മേലില പടിഞ്ഞാറ്റിൻകര അനീഷ് ഭവനത്തിൽ ശ്രീമാൻ സുരേഷിന്റെയും ജലജയുടെയും മകൻ ബിനീഷ് ആണ് വരൻ..
വിവാഹ സമയവും തീയതിയും എഴുതിക്കഴിഞ്ഞിട്ടാണ് വിവാഹസ്ഥലത്തിന്റെ കാര്യം ഞാനോർക്കുന്നത്. അന്നൊക്കെ ആഡിറ്റോറിയത്തിൽ വെച്ചുള്ള കല്യാണമൊന്നുമില്ല. എല്ലാം വീട്ടുമുറ്റത്താണ്. ഞങ്ങൾക്കാണെങ്കിൽ ഒരു കൊ-രങ്ങന് ഇരുന്ന് തിരിയാനുള്ള അത്രേം സ്ഥലം പോലും മുറ്റത്തില്ല…ആകെ ഇച്ചിരി സ്ഥലമുള്ളത് മേലെ അയ്യത്താണ്..
“മുറ്റത്ത് സ്ഥലമില്ലാത്തത് കൊണ്ട് മേലെ അയ്യത്താണ് വിവാഹസ്ഥലം. പ്രസ്തുത മംഗള കർമ്മത്തിൽ താങ്കളുടെ സകുടുംബ സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു..
ഇത്രയുമെഴുതിയിട്ട് ഞാനാ പേപ്പറിലോട്ടൊന്ന് നോക്കി..അച്ഛന്റെ പേരിനൊരു ഗാഭീര്യമില്ലെന്ന് തോന്നലുണ്ടായത് പെട്ടെന്നാണ്..വീട്ട്പേരിനും ഒരു മെനയില്ല…
എനിക്കങ്ങു സങ്കടമായി..ആ സങ്കടത്തോടെ താഴോട്ടു നോക്കുമ്പോ കാണുന്നത് ശിവദാസൻ മാമൻ എവിടെങ്ങാണ്ട് പോവാൻ കേറി വരുന്നതാണ്. അച്ഛന്റെ സ്ഥാനത്തെ രാഘവൻ എന്നുള്ള പേര് മാറ്റി ശിവദാസനുണ്ണിത്താൻ എന്ന് എന്ത് കൊണ്ട് ചേർത്തൂടാ എന്നൊരു തോന്നലുണ്ടാകുന്നത് ആ നിമിഷത്തിലാണ്. തുണ്ടിൽ പുത്തൻവീടെന്നാ മാമന്റെ വീട്ട്പേര്..ഞങ്ങടെ വീട്ടുപേരിനെക്കാൾ കൊള്ളാം…അതും കൂടെ ചേർക്കാൻ ഞാനങ്ങു തീരുമാനിച്ചു..
ഓരോന്ന് വരാനുള്ളത് വഴീൽ തങ്ങില്ലല്ലോ….ശിവദാസൻ മാമൻ അന്ന് കല്യാണം പോലും കഴിച്ചിട്ടില്ല… 🥹
“ശിവദാസനുണ്ണിത്താൻ…
ഭാനുമതി.. K.
തുണ്ടിൽ പുത്തൻവീട്…
ഇത്രേം തിരുത്തിയിട്ട് ഞാനാ കല്യാണക്കുറി ഒന്നൂടെ വായിച്ചു നോക്കി…
സംഭവം നല്ല കിടുക്കാച്ചിയായിട്ടുണ്ട്…വായിക്കുംതോറും എനിക്കങ്ങ് നാണം വരുവാ… 🤭
പിറ്റേന്ന് സ്കൂളിൽ വെച്ച് ബിനീഷിന് കല്യാണക്കുറി കൊടുത്തു ഞെട്ടിക്കാമെന്ന് ഞാൻ കരുതി. പേപ്പറ് കീറാതെ ബുക്കിൽ തന്നെ വെച്ചു…
വൈന്നേരം ഞാൻ കുളിക്കാൻ തോട്ടിൽ പോയി. തിരിച്ചു വന്നപ്പോ അമ്മ വലിയൊരു മടലുമായി മുറ്റത്ത് നിക്കുന്നു…
ചോദ്യോം പറച്ചിലും ഒന്നുവില്ലാരുന്നു. ആദ്യത്തെ അടി ഐശ്വര്യമായി ച-ന്തിക്ക് വന്ന് വീണ്…എന്തിനാ അടിക്കുന്നതെന്ന് ഒരു പിടിയുമില്ല..ചുമ്മാതല്ലെന്ന് അമ്മേടെ ഓരോ അടിയിൽ നിന്നും എനിക്ക് മനസിലായി…
ആദ്യത്തെ അടി കൊറച്ചൊക്കെ എണ്ണി.. പിന്നെ എണ്ണാനൊന്നും നിന്നില്ല..അന്ന് അമ്മേടെ കാലിന് ഇന്നത്തെ പോലെ ഒരു കുരുവുമില്ല..എങ്ങോട്ടോടിയാലും അമ്മ എന്നേക്കാൾ സ്പീഡിൽ ഓടിച്ചിട്ടടിക്കും. അതുകൊണ്ട് എന്തേലും കാണിക്കട്ടെന്ന് വെച്ച് ഞാനങ്ങ് നിന്ന് കൊടുത്തു.. 😏
അടിച്ച് അവരുടെ കൊതിയങ്ങു തീരട്ടെ….. 😡
കടയിൽ പോയി സാധനം വാങ്ങാനുള്ള ലിസ്റ്റ് എഴുതാൻ വേണ്ടി എന്റെ നേരെ മൂത്ത ആങ്ങള ബുക്കെടുത്ത് പോലും..എന്റെ കല്യാണക്കുറി കണ്ട അവൻ കയ്യോടെ അമ്മയെ ഏൽപ്പിച്ചു. അടിയൊക്കെ കഴിഞ്ഞിട്ടാണ് ആ സാമദ്രോഹി എന്നോടത് പറയുന്നത്.. 🤬
എന്നെ അറഞ്ചംപുറഞ്ചം അടിച്ചു പ–റിക്കാൻ വേണ്ടി കോടതി കണ്ട കുറ്റങ്ങൾ പലതായിരുന്നു…
“സ്വന്തം അച്ഛന്റെ പേര് മാറ്റി കല്യാണം പോലും കഴിക്കാത്ത ഒരുത്തന്റെ പേര് വെച്ച് കല്യാണക്കുറിയുണ്ടാക്കി അമ്മയെ നാണംകെടുത്തി…. 😏
എനിക്ക് നേരെ മൂത്ത മൂന്ന് സഹോദരങ്ങളും അമ്മയുടെ അനിയത്തിമാരായ രണ്ട് കുഞ്ഞമ്മമാരും രണ്ട് മാമന്മാരും അവിവാഹിതരായി നിക്കുമ്പോൾ ഇന്നലെയൊണ്ടായ ഞാൻ കല്യാണം കഴിക്കാൻ ആഗ്രഹിച്ചു….. 🥹
അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഞാൻ ആരോടും ചോദിക്കുകയോ പറയുകയോ ചെയ്യാതെ ചാ—രാ–യക്കച്ചോടം നടത്തുന്ന സുരേഷിന്റെ മോനെ പ്രേമിച്ചു കല്യാണം കഴിക്കാൻ തീരുമാനിച്ചു. ഞങ്ങൾക്കുണ്ടാകുന്ന ആദ്യത്തെ കൊച്ചിന് സുബിയെന്നും രണ്ടാമത്തെ കൊച്ചിന് സുനീഷെന്നും പേരിടാൻ തീരുമാനിച്ചു…
ഇതൊന്നും കുടുമ്മക്കാർക്ക് സഹിച്ചില്ല.. 🤬
“ഈ കൊച്ചിന് വേദനയറിയുന്നില്ലെന്ന് തോന്നുന്നു. ഞരമ്പെങ്ങാണ്ട് പൊട്ടിക്കിടക്കുവാ..അല്ലെങ്കിൽ ഇത്രേം അടി കൊണ്ടാലും പിന്നേം ഇങ്ങനോരോന്ന് കാണിക്കുവോ…
അന്ന് രാത്രി ഞാനുറങ്ങിയെന്ന് കരുതി അമ്മ അച്ഛനോട് പറയുന്നു… 😳
“ഞരമ്പ് പൊട്ടിക്കിടക്കുന്നു പോലും..വേദനയില്ലെന്ന് തന്നത്താനങ്ങു തീരുമാനിച്ചേക്കുവാ..കൊണ്ട എനിക്കറിയാം വേദനയുണ്ടോ ഇല്ലിയോന്ന്..അമ്മയാ പോലും…അമ്മ…. 🤬
ആരാണ്ടോ പറഞ്ഞ് ശിവദാസനുണ്ണിത്താൻ ഈ കല്യാണക്കുറിയുടെ കഥയറിഞ്ഞു. അതിൽ പിന്നെ അങ്ങേരെ കാണുമ്പോളൊക്കെ ഞാൻ ഒളിച്ചിരുന്നിട്ടുണ്ട്..
എവിടെങ്കിലും വെച്ച് എന്നെ കാണുമ്പോ “ഒരു കല്യാണക്കുറി എനിക്കൂടെ തരുവോന്ന് “ചോദിച്ച് അങ്ങേര് ചിരിക്കുവാരുന്നു…അതിയാന്റെ കല്യാണം പറഞ്ഞിട്ട് പോലും നാണക്കേട് കൊണ്ട് വീട്ടിൽ നിന്നാരും പോയില്ല. ഇന്നാള് കണ്ടപ്പോളും അയാളെന്നെ നോക്കി കിണിക്കുന്നു…. 🤬
എന്തുവാ ഇത്ര കിണിക്കാൻ…കൊച്ചുങ്ങളാവുമ്പോ പല കുരുത്തക്കേടും കാണിക്കും… 😏
ബിനീഷിന് കല്യാണക്കുറി കൊടുക്കാനൊത്തില്ല. അമ്മയത് അടുപ്പിലിട്ട്..
ബിനീഷിനെ അവന്റെ അച്ഛൻ വേറെ സ്കൂളിലാക്കി. ആ പ്രേമം അങ്ങനെ അവസാനിച്ചു. ആ കല്യാണം നടന്നാരുന്നേൽ സുബിയും സുനീഷും ഞങ്ങടെ കയ്യുംപിടിച്ച് ഓടിക്കളിച്ചേനെ. മേലില ഉത്സവത്തിന് ഞങ്ങളൊരുമിച്ച് പോയി കുമിള വിട്ടേനെ…. 🥹
നമ്മക്ക് യോഗവില്ല..അല്ലാതെന്തോ പറയാനാ… 😔
Related Posts
ഒറ്റമരക്കാടുകൾ
ഏറിയും കുറഞ്ഞുമുള്ള മഴയ്ക്ക് യാതൊരു ശമനവുമുണ്ടായിട്ടില്ല. ഭാരതിയ്ക്ക് കൊടുക്കാൻ വേണ്ടി കാപ്പിയുണ്ടാക്കുകയാണ് മാധവൻ. വെള്ളം വീണു നനഞ്ഞ വിറക് ഊതിക്കത്തിയ്ക്കാൻ അയാൾ വല്ലാതെ പാടുപെട്ടു.. ഭാരതിയ്ക്ക് തലേന്ന് രാത്രി മുതൽ തുടങ്ങിയ നെഞ്ചു വേദനയാണ്..ആശുപത്രിയിൽ പോകാൻ മാധവൻ എത്ര വിളിച്ചിട്ടും ഗ്യാസിന്റെതായിരിയ്ക്കുമെന്ന്…
Read moreചെർക്കന്റെ വിളി കേട്ടതും ലങ്ങേര് “ശങ്കരാടിയുടെ മുഖവും മാമാട്ടിക്കുട്ടി യമ്മയുടെ തലയുമായി കണ്ണും തിരുമ്മി ഇറങ്ങി വന്ന്
അടുത്തുള്ളൊരു കൊച്ചിന്റെ കല്യാണമാര്ന്നു.. എന്റങ്ങേർക്ക് പനിയായതു അതിയാൻ വന്നില്ല.. മുഹൂർത്തം പതിനൊന്നരയ്ക്ക്.. പതിനൊന്നു മണി കഴിഞ്ഞ് സ്വീകരണ സ്ഥലത്തേയ്ക്ക് ഓട്ടോയിൽ പുറപ്പെട്ടു.. ആഡിറ്റോറിയത്തിൽ എത്തിയപ്പോ താലി കെട്ട് നടക്കുന്നു… ഫോട്ടോഗ്രാഫറന്മാർ രണ്ട് പേരുടെ വയറിനിടയിൽ കൂടെ തലയിട്ട് കല്യാണം കണ്ടു… നല്ലൊരു…
Read more