ആമുഖം
Chirimanikal Uthirumbol
പ്രിയരേ,
ഞാന്‍ സുജ സുനില്‍, കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കോട്ടവട്ടമാണ് സ്വദേശം. അച്ഛന്‍ സി.രാഘവന്‍ അമ്മ കെ.ഭാനുമതി.
തമാശകള്‍ ആസ്വദിക്കുന്നതില്‍ എന്നും മനുഷ്യര്‍ കണ്ടെത്തുന്ന ആനന്ദം അതിലൂടെ ഓരോ മുഖത്തും വിരിയുന്ന പുഞ്ചിരി പുഞ്ചിരികളില്‍ നിന്നും പൊട്ടിച്ചിരികളിലേക്ക് അതിനെ മാറ്റുവാനായി എന്‍റെ ജീവിത യാത്രയിലെ ചില സംഭവങ്ങളെ നര്‍മത്തില്‍ ചാലിച്ചുകൊണ്ടു സോഷ്യല്‍ മീഡിയകളില്‍ എഴുതി തുടങ്ങിയ ഒരു സാധാരണ വീട്ടമ്മ. ഭര്‍ത്താവു സുനിലും മക്കളായ മഞ്ജിമ സുനില്‍, പ്രണവ് സുനില്‍ എന്നിവരും ചേരുന്ന ഒരു ചെറിയ കുടുംബത്തിലെ കുടുംബിനി. ഇത്രയുമായിരുന്നു ഞാന്‍.
അവിടെ നിന്നും എന്നെ വായിച്ചും, സ്നേഹിച്ചും, പ്രോത്സാഹിപ്പിച്ചും വളര്‍ത്തിയ നിങ്ങള്‍ ഓരോരുത്തരോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി ഈ അവസരത്തില്‍ പറഞ്ഞുകൊള്ളട്ടെ.
ജീവിതത്തിലെ ചുറ്റുമുള്ള സംഭവ വികാസങ്ങളിലൂടെ സഞ്ചരിക്കുന്ന ഓരോ നി മിഷത്തെയും അതിന്‍റേതായ ഭംഗിയില്‍ നര്‍മ്മം കലര്‍ത്തി അവതരിപ്പിച്ചിട്ടുള്ള ഒരുപാടു കഥകളില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപത്തി ഒന്നോളം കഥകളുടെ ഒരു സമാഹാരമാണ് നിങ്ങളുടെ കൈകളില്‍ ഇരിക്കുന്ന ഈ “ചിരിമണികള്‍ ഉതിരുമ്പോള്‍” എന്ന ചെറു പുസ്തകം.
ഇതിലെ അവതാരിക എഴുതി നല്‍കിയ ശ്രീ. ശ്രീജിത്ത് രാജേന്ദ്രനും കവര്‍ ഫോട്ടോ ഡിസൈന്‍ ചെയ്ത ശ്രീ രമേശ് , എഡിറ്റിങ് നിര്‍വഹിച്ച ശ്രീ. സുധീര്‍ കബീര്‍, ഇതിനു പ്രചോദനം നല്‍കിയ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒരിക്കല്‍ കൂടി നന്ദി രേഖപെടുത്തുന്നു.
ഇതിലെ നര്‍മ്മങ്ങളും നന്മകളും നിങ്ങളുടെ ഹൃദയങ്ങളെ സന്തോഷവും ചിരിയും കൊണ്ട് നിറക്കട്ടെ എന്ന ആശംസകളോടെ
സുജ സുനില്‍
ചരുവിള വീട്
ചക്കുവരയ്ക്കല്‍ പി.ഓ
കൊല്ലം
പിന്‍ 691508
ഇമെയില്‍: abramintepennu@gmail.com
ഫോണ്‍ : +917012309231 (Business Enquiries)