ചിരിയുടെ സൂത്രവാക്യം. – അവതാരിക

Chirimanikal Uthirumbol

രസരാജന്‍ ശൃംഗാരമാണെങ്കിലും ഒട്ടും കുറയാതെ തത്തുല്യമായ സ്ഥാനം തന്നെ വഹിക്കുന്നു ഹാസ്യവും (Mirth).

പരിതപ്തമായ ജീവിതത്തില്‍  മനസ്സിന്‍റെ ഭാരങ്ങള്‍ ലഘൂകരിക്കാന്‍ ഹാസ്യം വഹിക്കുന്ന സ്ഥാനം ചില്ലറയല്ല.

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

‘A day without laughter is a day wasted’ എന്നാണ് പ്രശസ്ത ഹാസ്യ സാമ്രാട്ടായ ചാര്‍ളി ചാപ്ലിന്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ദിവസത്തില്‍ ഒരു തവണ യെങ്കിലും മനസ്സുതുറന്നൊന്നു ചിരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ ദിവസം എത്ര വിരസമാണെന്നു ഒന്നു ചിന്തിച്ചു നോക്കൂ.

ജീവിതത്തിന്‍റെ കയ്പുനീ ര്‍ കുടിച്ചു തളര്‍ന്നവര്‍ക്ക് ചിരിപ്പൂവുകള്‍ നല്‍കുന്ന മധുരം അമൃതല്ലെങ്കില്‍ മറ്റെന്താണ്!

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

ഇങ്ങനെയൊക്കെയാണെങ്കിലും ഹാസ്യം പറഞ്ഞു ഫലിപ്പിക്കുക അല്ലെങ്കില്‍ അവതരിപ്പിച്ചു ഫലിപ്പിക്കുക എന്നത് തീരെ എളുപ്പമായ ഒരു സംഗതിയല്ല.

ജീവിതത്തിന്‍റെ സ്ഥായീഭാവം ദുഃഖമാണെന്നിരിക്കെ, അന്തമില്ലാത്ത ജീവിതവ്യഥകളില്‍കൂടി കടന്നുപോകുന്ന ഒരു വ്യക്തിയെ അവന്‍റെ ദുഃഖങ്ങള്‍ മറന്നുപോ കും വിധം ചിരിപ്പിക്കുക തുലോം ക്ലേശകരമായ കാര്യംതന്നെയാണ്. കൂടാതെ ഒരാളുടെ ദുഃഖത്തോട് മറ്റൊരാള്‍ താദാത്മ്യം പ്രാപിക്കുന്നത്ര എളുപ്പവുമല്ല ഒരാള്‍ അവതരിപ്പിക്കുന്ന ഹാസ്യത്തോടു മറ്റൊരാള്‍ താദാത്മ്യം പ്രാപിക്കുക എന്നതും.

‘Comedy can be a cathartic way to deal with personal trauma’ ‘ എന്നാണ് അമേരിക്കന്‍ കോമേഡിയനായ ശ്രീ ജെറി ലെവിസ് പറഞ്ഞിട്ടുള്ളത്. അങ്ങനെയിരിക്കെ മറ്റൊരാളുടെ കുഴപ്പങ്ങളെ, അല്ലെങ്കില്‍ കുറവുകളെയോ കുറ്റങ്ങളെയോ ഹാസ്യവത്ക്കരിക്കപ്പെടുമ്പോഴുണ്ടാകുന്ന അബദ്ധപൂര്‍ണ്ണമായ അപകടങ്ങള്‍ ചിലപ്പോള്‍ വന്‍ തെറ്റിദ്ധാരണകള്‍ക്കും മനോവിഷമങ്ങള്‍ക്കും സ്പര്‍ദ്ധകള്‍ക്കും വഴിവെച്ചേക്കാം.

അങ്ങനെയുള്ളപ്പോള്‍ ഹാസ്യാവതരണം മറ്റു സാഹിത്യസൃഷ്ടികളെ അപേക്ഷിച്ച് അങ്ങേയറ്റം സൂക്ഷ്മതയും നയകുശലതയും വേണ്ട ഒന്നാണെന്ന് നമുക്ക് അനുമാനിക്കാം.

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

ഈ സന്ദര്‍ഭത്തില്‍ ഹാസ്യ രചനകള്‍ നടത്തുകയും ആ രചനകള്‍ അനുവാചക ഹൃദയങ്ങള്‍ കീഴടക്കി വന്‍ ജനപ്രീതിയാര്‍ജ്ജിക്കുകയും ചെയ്യണമെങ്കില്‍ തീര്‍ച്ചയായും ആ സാഹിത്യസൃഷ്ടി ഉന്നത ശ്രേണിയിലുള്ളതാണെന്നതില്‍ ലവലേശം സംശയമില്ല.

മുന്‍പു സൂചിപ്പിച്ചതുപോലെ ഹാസ്യം എന്നത് ഒരാളുടെ കുറവോ കുറ്റമോ കുഴപ്പമോ ആകുമ്പോള്‍, തന്‍റെ തന്നെ കുറവിനെയോ കുഴപ്പങ്ങളെയോ ഹാസ്യാത്മകമായി നോക്കിക്കാണുകയും അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ ആ ഹാസ്യസൃഷ്ടി ഒന്നുകൂടി ഉദാത്തമാകുന്നു എന്നു മാത്രമല്ല, വ്യക്തി വൈഷമ്യങ്ങളെ ഒരു പരിധിവരെ അതിജീവിക്കാന്‍ ഈ കാഴ്ചപ്പാട് വളരെയധികം സഹായിക്കുകയും ചെയ്യുന്നു എന്നു കരുതേണ്ടിയിരിക്കുന്നു.. ലോകോത്തര ഹാസ്യകലാകാരനായ ശ്രീ ചാര്‍ളി ചാപ്ലിന്‍ ഇതിന്‍റെ മകുടോദാഹരണമാണ്.

പ്രശസ്ത അമേരിക്കന്‍ അഭിനേതാവും കോമേഡിയനുമായ ശ്രീ റോബിന്‍ വില്യംസ്, ‘Comedy is a man in trouble. And without it there is no humour’ എന്നു പറഞ്ഞതിന്‍റെ പ്രസക്തി ഇവിടെയാണ്.

ശ്രീമതി സുജയുടെ (അബ്രാമിന്‍റെ പെണ്ണ്) രചനകളിലൂടെ കണ്ണോടിക്കുമ്പോള്‍ ഈ രചനാവൈഭവം അയത്നലളിതമായും അതിസ്വാഭാവികമായും അനുസ്യൂതം തെളിയുന്നത് നമുക്ക് ദര്‍ശിക്കാനാകും.

‘ഒരു ചിത്രകാരിയുടെ കൊല’ എന്ന കഥയില്‍, ‘അതെങ്ങനാ പാരമ്പര്യമായിട്ടേ മൊത്തം കറുത്തിരിക്കുന്ന ആള്‍ക്കാരാ. മഷിയിട്ട് നോക്കിയാല്‍പ്പോലും   മുഖത്തിത്തിരി വെട്ടമുള്ള ഒന്നുപോലും കുടുംബത്തിലില്ല. ഇനി ആഫ്രിക്കയും ഇന്ത്യയും തമ്മില്‍ സ്വത്ത് ഭാഗംവെച്ച വഴിയെങ്ങാനും എന്‍റെ കുടുംബക്കാര്‍ ഇവിടെ വന്നുപെട്ടതെങ്ങാനുമാണോ എന്തോ’,’ ഞാനാണെങ്കില്‍ കൊതുകിന് ഉടുപ്പിട്ടപോലിരിക്കുന്ന ഒരു അശു, കരിയോയില്‍ അടിച്ചപോലെ കളറും അവളെക്കാള്‍ സാമ്പത്തികമായി പിന്നോട്ടും. അവള് ചാടുന്നപോലെ പൊ             ങ്ങിച്ചാടാനുള്ള ശേഷിയുമൊന്നുമില്ലാത്ത എന്നെക്കാള്‍ എന്തുകൊണ്ടും ഒരുപടി മുന്നില്‍ അവളായിരുന്നു’,

‘തല്ലുവാങ്ങിത്തന്ന കുറ്റസമ്മത’ത്തിലെ ‘പെറ്റിക്കോട്ടിനു മുകളില്‍ക്കൂടെ ഞാന്‍ ചന്തിയില്‍ തടവി എല്ലാം അവിടെ  തന്നെ യുണ്ടെന്നു ഉറപ്പുവരുത്തി. വലിയൊരു യുദ്ധത്തിനു തയ്യാറായിരിക്കാന്‍ മനസുകൊണ്ട് ആഹ്വാനം ചെയ്തു ചന്തിക്ക് ചെറുതായൊന്നു തട്ടി സ്വയം ആശ്വസിപ്പിച്ചു’, ‘അമ്മയും കുഞ്ഞും’ കഥയിലെ ‘ഒറ്റമുറിയില്‍ സിറ്റൗട്ടും അടു ക്കളയും ഊണുമുറിയും പൂജാമുറിയും കിടപ്പുമുറിയുമൊക്കെയുള്ള വലിയൊരു ബംഗ്ലാവിന്‍റെ നാല് അവകാശികളില്‍ ഏറ്റവും ഇളയകുഞ്ഞാണ് ഞാന്‍. ബംഗ്ലാവ് മേഞ്ഞിരിക്കുന്ന ഓലക്കീറിനിടയില്‍ക്കൂടി വെട്ടം മുഖത്തടിച്ചപ്പോള്‍ ഞാന്‍ പതുക്കെ എഴുന്നേറ്റു. കാലില്‍ തലേന്ന് കിട്ടിയ അടിയുടെ പാട് ഏതോ രാജ്യത്തിന്‍റെ ഭൂപടംപോലെ കനത്തിലും നീളത്തിലും കിടപ്പുണ്ട്’, ‘ഒരു പനിക്കാലത്തിന്‍റെ ഓര്‍മ്മയ്ക്ക്’ കഥയില്‍ പറയുന്ന ‘അങ്ങോട്ട് കിടക്കെടീന്ന് പറഞ്ഞു പനിയും, കൊന്നാലും നീ കിടക്കാന്‍ ഞാന്‍ സമ്മയ്ക്കില്ലെടീന്ന് പറഞ്ഞു നടുവേദനയും ശരീരത്തില്‍ അഴിഞ്ഞാടുന്നു… ആ നിമിഷത്തിലാണ്, അതേ നിമിഷത്തിലാണ് വിശ്വവിഖ്യാതമായ എന്‍റെ ചുമ ഒരെണ്ണം പുറത്തോട്ട് വന്നത്’. എന്നിവിടങ്ങളിലെല്ലാം ഈ പ്രതിഭയുടെ മിന്നലാട്ടം നമ്മുടെ കണ്ണഞ്ചിക്കുമെന്നു തന്നെ നിസ്സംശയം നമുക്കു പറയാനാകും.

അവിടെയാണ് ഈ എഴുത്തുകാരി ശ്രദ്ധിക്കപ്പെടുന്നതും.

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

ഏതൊരു സാഹിത്യരചനയാണെങ്കിലും വായനക്കാരനെ തുടര്‍ വായനയ്ക്ക് പ്രേരിപ്പിക്കുന്ന രചനാശൈലിയും വായനക്കാരില്‍ ഉദ്വേഗമോ  അതിയായ താത്പര്യമോ ജനിപ്പിക്കുന്ന കഥാകഥന രീതിയും ഓരോ രചനയും വിജയിക്കാന്‍ അനിവാര്യമാണ്. ഇവിടെ ശ്രീമതി സുജയുടെ രചനകളിലുടനീളം ആ പാടവം നമുക്കു അനുഭവവേദ്യമാകുന്നു.

‘കൈവിട്ടുപോയ നിധി’യുടെ തുടക്കം നോക്കൂ, ‘കറ്റാര്‍വാഴ നടാന്‍വേണ്ടി മുറ്റത്ത് കുഴിയെടുത്ത യുവതിക്ക് സംഭവിച്ചത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഞെട്ടുവോ?? ഞെട്ടുവാണെങ്കി പറയാം.!!’ എത്ര അനായാസമായി എഴുത്തുകാരി നമ്മെ ബാക്കി കഥകൂടി വായിപ്പിക്കുന്നു. ഈ തുടക്കം വായിക്കുന്ന വായനക്കാരന്‍ ഒരു നിമിഷംകൊണ്ടു ഇപ്പോഴത്തെ മഞ്ഞപ്പത്രങ്ങള്‍ ഇക്കിളിവാര്‍ത്തകള്‍ക്ക് വായനക്കാരനെ കിട്ടാന്‍ കാണിക്കുന്ന നാടകം അറിയാതെ ഓര്‍ത്തു ചിരിച്ചുപോകുന്നു. ആക്ഷേപഹാസ്യത്തില്‍ തുടങ്ങി വായനക്കാരനെ തുടക്കംമുതല്‍ ചിരിപ്പിക്കുന്ന വൈഭവമാണ് ഇവിടെ കാണാന്‍കഴിയുന്നത്.

അതെപോലെതന്നെ ധിഷണാശാലികളായ എഴു ത്തുകാരുടെ രചനകളിലൂടെ പോകുമ്പോള്‍ ആ രചന നടത്തിയ കാലഘട്ടം നമുക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നതായി കാണാം. ശ്രീ. എം.ടി, ശ്രീ. എം. മുകുന്ദന്‍ മുതലായ സാഹിത്യമഹാരഥന്മാരുടെ രചനകള്‍തന്നെ ഉദാഹരണം. അനുവാചകനറിയാത്ത കാലമാണ് പറയുന്നതെങ്കില്‍ക്കൂടിയും അവന്‍ ആ കാലത്തിലെ ഓരോ കണികയിലും ജീവിക്കുകയാണ് വായനയില്‍. ഇവിടെ ഇതാ നാം കൊട്ടാരക്കരയിലും ചക്കുവരയ്ക്കലിലും വെട്ടിക്കവലയിലുമൊക്കെ ജീവിക്കാതെ ജീവിക്കുന്നു സുജയുടെ രചനകളിലൂടെ.

‘കെട്ടിയോനാണെന്‍റെ പുണ്യാളനില്‍’ എഫ്.ബി കാലവും ഇന്‍ബോക്സ് കോഴികളെയും എഴു ത്തുകാരി നമ്മെ പരിചയപ്പെടുത്തുന്നത് നോക്കൂ, ‘ഈശ്വരാ, ഫ്രണ്ട് റിക്വസ്റ്റ്! അതും ഈ പാതിരാത്രി പന്ത്രണ്ടാം മണിക്ക് റിക്വസ്റ്റ് ചെയ്യണമെങ്കില്‍ നല്ല മുന്തിയ ഇനം കോഴിതന്നെയായിരിക്കണം. ചഞ്ചലചിത്തയാക്കല്ലേ ദേവ്യേ…’.കൊഴിഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന എഫ് ബി കാലഘട്ടവും അതിലെ ഇന്‍ബോക്സിലുള്ള പൂവാലന്മാരെയും അതിലുപരി ‘ചഞ്ചലചിത്തയാക്കല്ലേ ദേവ്യേ’ എന്ന പ്രയോഗത്തിലൂടെയും എത്ര ഹാസ്യാത്മകമായി ആ സന്ദര്‍ഭം വിവരിച്ചുവെന്നു നമുക്ക് കാണാനാകും.

‘Duty of Comedy is to correct men by amusing them’ വിശ്വപ്രശസ്തനായ ഫ്രഞ്ച് നാടകകൃത്തും കവിയും അഭിനേതാവുമായ ശ്രീ. മൊളിയേറുടെ വാക്കുകളാണിവ. ഈ വാക്കുകള്‍ക്ക് ഏറ്റവും വലിയ ഉദാഹരണം നമ്മുടെ ശ്രീ. കുഞ്ചന്‍ നമ്പ്യാരാണ്. തന്‍റെ കൃതികളിലൂടെ ഒരു സമൂഹത്തിന്‍റെതന്നെ അനാചാരങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തുറന്നുകാട്ടാനും നേരെയാക്കാനും അദ്ദേഹം  ശ്രമിച്ചിരുന്നു. അതേ മാതൃക     സ്വീകരിച്ച് എന്നാല്‍ ആക്ഷേപഹാസ്യത്തിലൂടെയല്ലെങ്കിലും തന്‍റെ കഥകളില്‍ നന്മയുടെ പൂച്ചെണ്ടുകള്‍ ഈ പൊട്ടിച്ചിരികള്‍ക്കിടയിലും ചേര്‍ത്തുവെക്കാന്‍ നമ്മുടെ കഥാകാരി ശ്രമിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ‘തല്ലു വാങ്ങിതന്ന കുറ്റസമ്മതം’  കഥയിലെ ‘എനിക്കിങ്ങനെ അടികൊള്ളണ്ടേ… എന്നെ തിരിച്ചു വയറ്റില്‍ കേറ്റി വെക്ക്… കേറ്റി വെക്കാന്‍. അമ്മയോട് കരഞ്ഞു പറഞ്ഞിട്ടു പോ ലും എന്നെ തിരിച്ചു വയറ്റില്‍ കേറ്റാതെ അമ്മയെന്നെ അടിച്ചു. തേനെടുത്തു കുടിച്ചതിനല്ല, അതുചെയ്തിട്ടും ഒന്നുമറിയാത്തത് പോലെ കമ്പെടുത്ത്       കുപ്പിയിലിടാന്‍ കൊടുത്തതിനായിരുന്നു അന്ന് അടി കിട്ടിയത്’ ഈ ഭാഗം തന്നെ അതിനുദാഹരണമാണ്.

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

നവമാധ്യമത്തിലടക്കം എഴുതുന്ന നിരവധി എഴുത്തുകാരുടെ ഇടയിലൂടെ യാതൊരുവിധ കൊട്ടിഘോഷവുമില്ലാതെ, ഒച്ചയും ബഹളവുമില്ലാതെ വന്ന് അതിഭാവുകത്വവും അച്ചടിഭാഷമാത്രം സംസാരിക്കുന്ന കഥാപാത്രങ്ങളി ല്ലാതെ തന്‍റേതായ ശൈലിയില്‍ വീട്ടിലെ സംസാരരീതിയില്‍ കഥ പറഞ്ഞു നമ്മെ  ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ് അബ്രാമിന്‍റെ പെണ്ണ് എന്ന സുജയുടെ കഥകള്‍.

ശ്രീ. കുഞ്ചന്‍ നമ്പ്യാര്‍, ശ്രീ. വൈക്കം മുഹമ്മദ് ബഷീര്‍, ശ്രീ. വി.കെ.എന്‍ മുതലായ പ്രതിഭാധനരായ ഹാസ്യസാഹിത്യകാരന്മാര്‍ സമ്പുഷ്ടമാക്കിയ     മലയാളത്തിന്‍റെ ഹാസ്യസാഹിത്യ ശാഖ അനുദിനം ശുഷ്ക്കിച്ചുവരുന്ന പരിതാപകരമായ അവസ്ഥയ്ക്ക് ശ്രീമതി സുജ ഒരു ആശ്വാസമാണ്. വരും ദിനങ്ങളില്‍ കൂടുതല്‍ കൂടുതല്‍ രചനകള്‍ നമ്മുടെ മലയാളത്തെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ആ തൂലികയില്‍ പിറവികൊള്ളട്ടെ, അതി ന് സര്‍വ്വേശ്വരന്‍ എല്ലാവിധ അനുഗ്രഹങ്ങളും നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തട്ടെ. സുജയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട്                                        ആശംസകളോടെ…

– ശ്രീജിത്ത് രാജേന്ദ്രന്‍.

Other Story